20 വർഷങ്ങൾക് ശേഷം സംയുകത വർമ്മ വീണ്ടും അഭിനയത്തിലേക്ക് !!
മലയാളികൾ എന്നും ഒരുപാട് സ്നേഹിക്കുന്ന ഒരു അഭിനേത്രിയാണ് സംയുക്ത വർമ്മ, ചെയ്ത ചിത്രങ്ങളിലെ കഥാപാത്ര മികവ് അവരെ ഇപ്പോഴും ഏവരും ഇഷ്ടപ്പെടാൻ കാരണമാകുന്നു, കൂടത്തെ നമ്മൾ ഏവരും ഇഷ്ടപെടുന്ന താര ജോഡികളാണ് ബിജു മേനോനും സംയുക്ത വർമയും, സംയുക്ത വളരെ കുറച്ച് സിനിമകൾ മാത്രമേ ചെയ്തിരുന്നുള്ളു യെങ്കിലും അവയെല്ലാം വളരെ വിജയിച്ച ചിത്രങ്ങളായിരുന്നു, ഇന്നും മലയാളികൾ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങൾ, 18 ചിത്രങ്ങളാണ് സംയുകത മലയാളത്തിൽ ഇതുവരെ ചെയ്തിട്ടുള്ളത്.
ആദ്യ ചിത്രം വീണ്ടും ചില വീട്ടു കാര്യങ്ങൾ സൂപ്പർ ഹിറ്റായിരുന്നു അതിൽ ഭാവന എന്ന കഥാപാത്രം എത്ര വർഷങ്ങൾ കഴിഞ്ഞാലും ആ ചിത്രം കണ്ട ആരുടെ മനസ്സിൽ നിന്നും ഒരിക്കലും മായില്ല, അത് ഈ ഒരു കഥാപത്രം മാത്രമല്ല സംയുകത ചെയ്ത ഓരോ വേഷങ്ങളും ഒന്നിന് ഒന്ന് മികച്ചതായിരുന്നു, അതിനു ശേഷം വാഴുന്നോർ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, സ്വയംവരപ്പന്തൽ, തെങ്കാശി പട്ടണം, മഴ, മധുര നൊമ്പരക്കാറ്റ് തുടങ്ങിയ നിരവധി ചിത്രങ്ങൾ. ബിജു മേനോനുമായുള്ള വിവാഹ ശേഷം സംയുകത സിനിമയിൽ നിന്നും വിട്ടു നിന്നു.
എന്നാൽ ഇപ്പോൾ ഏവരെയും സന്തോഷത്തിലാഴ്ത്തികൊണ്ട് അവർ വീണ്ടും അഭിനയ ജീവിതത്തിലേക്ക് ചുവട് വെച്ചിരിക്കുകയാണ്, ഹരിതം ഫുഡ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായിട്ടാണ് അവര്‍ വീണ്ടും അഭിനയരംഗത്തേക്ക് എത്തിയിരിക്കുന്നത്. ഇതിന്റെ പരസ്യത്തിലൂടെയാണ് അവർ തിരിച്ചെതുന്നത്, വ്യത്യസ്ത വിഭവങ്ങള്‍ പാകം ചെയ്യുന്ന ആറ് വീട്ടമ്മമാരുടെ വേഷത്തിലാണ് പരസ്യത്തില്‍ നടി എത്തുന്നത്. പരസ്യമോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല കാരണം പരസ്യത്തിൽ കൂടി തുടക്കം കുറിച്ചത് മഞ്ജുവിനെ പോലെ സംയുക്തയും അഭിനയ രംഗത്ത് സജീവമായേക്കം..
ഏതായാലും സംയുക്തയെ വീണ്ടും സ്‌ക്രീനിൽ കാണുന്ന സന്തോധത്തിലാണ് ഏവരും, അടുത്തിടെ സയുക്തിടെ അമ്മയുടെ ചേച്ചിയായ നടി ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയുടെ വിവാഹമായിരുന്നു, വിവാഹ വേദികളിൽ നിറ സാന്നിധ്യമായിരുന്നു സംയുക്തയും ബിജുവും മകനും, ആ വിവാഹ ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയുമാണ് ഇപ്പോൾ സംയുക്തയെ വർഷങ്ങൾക്ക് ശേഷം ആരധകർ കാണുന്നത്…
ഉത്തരയുടെ വിവാഹത്തെക്കാൾ ഏവരും ശ്രദ്ധിച്ചത് സംയുക്തയെ ആയിരുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ നിരവതി ചിത്രങ്ങളാണ് താരത്തിന്റേതായി ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ വൈറലാകുന്നത്, താരം ധരിച്ചിരുന്ന മാലയും കമ്മലും വരെ ആരാധക്ക് ശ്രദ്ധിക്കുകയും അത്തരത്തിലുള്ള നിരവതി ചിത്രങ്ങളും സഹിതം ആരാധകർ ഏറ്റെടുത്തിരുന്നു..
സയുക്ത സിനിമ മേഖലയിൽ നിന്ന് വിട്ടുനിന്നത് ബിജുമേനോന്റെ താല്പര്യ പ്രകാരമാണോ എന്ന് അന്ന് മുതലേ ഉയർന്നു കേൾക്കുന്ന ഒരു ചോദ്യമാണ്, പക്ഷെ സംയുകത പറഞ്ഞിരുന്നു ബിജു ഒരിക്കലൂം തന്നോട് ഒന്നിനും നോ എന്ന് പറഞ്ഞിട്ടില്ല അഭിനയം ഇനി വേണ്ടാന്ന് തീരുമാനിച്ചത് താനാണെന്ന്, പക്ഷെ അപ്പോഴും ആ ആവിശം ആരാധകർ ഉന്നയിച്ചുകൊണ്ടിരുന്നു സംയുക്ത വീണ്ടും സിനിമയിലേക്ക് വരണമെന്ന് പക്ഷെ അന്നും ഇന്നും സിനിമയിലേക്ക് തിരിച്ചുവരാൻ തീരെ താല്പര്യമില്ലെന്നാണ് സംയുക്ത എപ്പോഴും പറയുന്നത്..
Leave a Reply