മുകേഷ് മേതിൽ ദേവിക വിവാഹ മോചന വാർത്തയോട് പ്രതികരിച്ച് ആദ്യ ഭാര്യ നടി സരിത !! ദേവികയും തുറന്ന് പറയുന്നു !
മലയാള സിനിമ ചരിത്രത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്ത മികച്ച നടന്മാരിൽ ഒരാളാണ് മുകേഷ്. പ്രശസ്ത നാടക നടനും, നാടകസംവിധായകനും ആയ ഒ.മാധവന്റെ മകനാണ് മുകേഷ്. അമ്മ വിജയകുമാരിയുംനാടക രംഗത്തെ പ്രശസ്തയായിരുന്നു. കേരളസംസ്ഥാന നാടകനടിക്കുളള അവാർഡും നേടിയിട്ടുളള ആളാണ് മുകേഷിന്റെ അമ്മ വിജയകുമാരി. മുകേഷും നിരവധി നാടകങ്ങളിൽ താരമായിരുന്നു. കൂടാതെ അദ്ദേഹംകേരള സംഗീതനാടക അക്കാദമി ചെയർമാനുമായിരുന്നു. മലയാള സിനിമ ലോകത്ത് വളരെ ചുരുങ്ങിയ സമയം കൊണ്ട് മുൻ നിര നായകനായി എത്താൻ മുകേഷിന് സാധിച്ചു.
1982-ൽ പുറത്തിറങ്ങിയ ബലൂൺ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് സിനിമ ലോകത്ത് തുടക്കം കുറിച്ചത്. ശേഹം പ്രിയദർശന്റെ നിരവധി ചിത്രങ്ങളുടെ ഭാഗമാകുകയും. തുടർന്ന് റാംജിറാവ് സ്പീക്കിങ്ങ് എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ കരിയറിൽ ഒരു വഴിത്തിരിവായത്. ഇപ്പോൾ ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരു എം എൽ എ കൂടിയാണ്. സിനിമ ജീവിതവും രാഷ്‌ടീയ ജീവിതവും ഒരുമിച്ച് കൊണ്ടുപോകയാണ് ഇപ്പോൾ താരം. പ്രശസ്ത സിനിമ നടി സരിതയുമായി പ്രണയിച്ചാണ് വിവാഹം കഴിച്ചത് പക്ഷെ 2007 ൽ ആ ബന്ധം അവസാനിച്ചു. ഇവർക്ക് രണ്ട് ആൺ മക്കളുണ്ട്. ശേഷം 2013 ലാണ് പ്രശസ്ത നർത്തകി ദേവികയെ വിവാഹം കഴിക്കുന്നത്.
എന്നാൽ ഇപ്പോൾ ആ ബന്ധവും അവസാനിച്ചിരിക്കുകയാണ്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെന്നും, നല്ലൊരു മനുഷ്യനാണ് അദ്ദേഹം പക്ഷെ കുടുംബം നോക്കാൻ അറിയില്ല എന്നും, പരസ്പരമുള്ള ആശയങ്ങൾ പൊരുത്തപെടുനുള്ള, മുന്നോട്ട് ഒരുമിച്ച് പോകാൻ സാധിക്കില്ല എന്ന് തോന്നിയത് കൊണ്ട് മാത്രമാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും. വേർപിരിഞ്ഞാലും ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരും എന്നുമാണ് മേതിൽ ദേവിക ഇതിനോട് പ്രതികരിച്ചത്. പക്ഷെ മുകേഷ് ഇതുവരെ ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല്, മാധ്യമങ്ങൾ ബന്ധപ്പെട്ടപ്പോൾ താൻ ഇങ്ങനെ ഒരു കാര്യം അറിഞ്ഞില്ലന്നും, ഇപ്പോൾ ഇതിനെ കുറിച്ച് പ്രതികരിക്കാൻ താല്പര്യമില്ലെന്നും മുകേഷ് പറഞ്ഞു.
മുകേഷ് ദേവിക വിഷയം വീണ്ടും ചര്‍ച്ചയാവുകുമ്ബോള്‍ നടന്റെ ആദ്യ ഭാര്യ സരിതയുടെ വാക്കുകള്‍ വീണ്ടും ശ്രദ്ധേയമാവുകയാണ്. ഈ സംഭവത്തെ തുടർന്ന് എല്ലാവർക്കും സരിതയുടെ പ്രതികരണമായിരുന്നു അറിയേണ്ടത്. കാരണം അവർ വേർപിരിയുന്ന സമയത്ത് മറ്റൊരു പെണ്ണിനും ഈ അവസ്ഥ വരരുത് എന്ന് പറഞ്ഞിട്ടാണ് സരിത വിദേശത്തേക്ക് പോയത്. ഇപ്പോൾ ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ചത്. ഇതിനെകുറിച്ച് ഇപ്പോഴൊന്നും പ്രതികരിക്കാനില്ലെന്നാണ് സരിത പറയുന്നത്. താനുമായുളള ബന്ധം നിയമപരമായി പിരിയാതെയാണ് മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തതെന്നും, അത് മാത്രമാണ് ഇപ്പോഴും പറയാനുള്ളതെന്നും നടി സരിത മനോരമ ഓണ്‍ലൈനോട് പറഞ്ഞു.
Leave a Reply