ഞാനൊരു സിംഗിൾ മദറാണ് ! ഭർത്താവുമായി ഇപ്പോൾ അകന്ന് കഴിയുകയാണ് ! മകളെ എങ്ങനെ വളർത്തും എന്ന പേടി എനിക്കുണ്ടായിരുന്നു ! സയനോര പറയുന്നു !

സംഗീത ലോകത്ത് ഏറെ പ്രശസ്തയായ ഗായികയാണ് സയനോര ഫിലിപ്പ്. ഒരു ഗായിക എന്നതിലുപരി അവരിന്നൊരു സംഗീത സംവിധായക കൂടിയാണ്.  അതുപോലെ തന്നെ പല കാര്യങ്ങളിലും തന്റെ നിലപാടുകളും തീരുമാനങ്ങളും ഉറക്കെ വിളിച്ചുപറയുന്ന കൂട്ടത്തിലായതിനാൽ തന്നെ സയനോര ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ സയനോരയുടേത് പ്രണയ വിവാഹമായിരുന്നു. വിന്‍സ്റ്റണ്‍ ആന്റണി ഡിക്രൂസുമായി 2009 ലാണ് സയനോര വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ഇരുവര്‍ക്കും സെന ഡിക്രൂസ് എന്ന മകളുമുണ്ട്. വണ്ണം കുറക്കാൻ ജിമ്മിൽ പോകുകയും അവിടുത്തെ ഇൻസ്ട്രക്റ്റർ ആയിരുന്ന വിന്‍സ്റ്റണ്‍ ആന്റണിയെ കാണുന്നതും അത് പിന്നീട് പ്രണയമായി മാറുകയും ശേഷം വിവാഹം.

അടുത്തിടെയായി ഭർത്താവുമൊത്തുള്ള  ചിത്രങ്ങൾ ഒന്നും തന്നെ സയനോര പങ്കുവെച്ചിരുന്നില്ല, ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് തുറന്ന് പറയുകായാണ് സയനോര. ഐ ആം വിത്ത് ധന്യ വര്‍മ്മ യൂട്യൂബ് ചാനലിനോടാണ് വിവാഹ ജീവിതത്തില്‍ സംഭവിച്ചതിനെക്കുറിച്ച്‌ സയനോര തുറന്ന് പറഞ്ഞത്. സയനോരയുടെ വാക്കുകൾ ഇങ്ങനെ,  നമ്മള്‍  എന്ത് റിലേഷന്‍ഷിപ്പിലായാലും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുമ്പ് നമ്മൾ എപ്പോഴും നമ്മളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം.

സെൽഫ് റെസ്‌പെക്ട് എന്നൊരു കാര്യം ഉണ്ടായിരിക്കണം. ഞാനെപ്പോഴും എന്റെ ആഗ്രഹങ്ങളേക്കാള്‍ കൂടുതല്‍ എന്റെ കുടുംബത്തിന് അല്ലെങ്കിൽ എന്റെ ആളുകൾക്കാണ് ഞാൻ  മുന്‍ഗണന നല്‍കിയിരുന്നത്. ഒരാള്‍ക്ക് കുറേക്കാലം സ്ട്രോങ് ആയിരിക്കാന്‍ പറ്റില്ല. ചില സമയത്ത്,  ആ അത് സാരമില്ല, ഈസ് ഇറ്റ് ഒക്കെ  എന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിക്കാന്‍‌ ഒരാളുണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്.

ഞാൻ എന്റെ ’21ാമത്തെ വയസ്സിലാണ് കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. പക്ഷെ എന്റെ സഹോദരനുള്‍പ്പെടെ പിന്നീട് എന്നെ തിരിച്ചും സഹായിച്ചിട്ടുണ്ട്. കൊവിഡ് സമയത്ത് നമ്മള്‍ പുറമേ കാണുന്ന പോലത്തെ ജീവിതം ആയിരുന്നില്ല എന്റേത്. ഞാനെങ്ങനെ ഈ കുഞ്ഞിനെ നോക്കും എന്ന തോന്നലായിരുന്നു. ആ സമയം ഞാന്‍ റിലേഷന്‍ഷിപ്പില്‍ നിന്നും അകലുകയായിരുന്നു. ഞാനും മകള്‍ സനയും കൊച്ചിയിലേക്ക് മാറി. കുറച്ച്‌ കാലമായി ഞാന്‍ ഇപ്പോൾ സിംഗിള്‍ പാരന്റ് ആണ്…

അതുപോലെ ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ച സമയമെന്നത് എന്റെ മകളുടെ പ്രാസവശേഷമുഉള്ള കുറച്ച് കാലമാണ്. വാവ ഉണ്ടായിക്കഴിഞ്ഞ് പത്തിരുപത് ദിവസത്തോളം ഞാന്‍ ഞാന്‍ വലിയ ട്രോമയിലൂടെ ആണ് കടന്ന് പോയത്. ഞാന്‍ ബാത്ത് റൂമില്‍ കരയുകയായിരുന്നു. എനിക്കെന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. മമ്മി എനിക്കിത് പറ്റുന്നില്ല എന്ന് പറഞ്ഞ് ഞാന്‍ കരയുമായിരുന്നു.  കുഞ്ഞ് പകല്‍ ഉറങ്ങി രാത്രി ഉറങ്ങാറേ ഇല്ലായിരുന്നു. എനിക്ക് ഉറക്കവും പ്രശ്നമായി. ആ സ്ട്രസ് വളരെ അധികമായിരുന്നു. ഞാന്‍ ബാത്ത്റൂമില്‍ നിന്ന് അലറിക്കരഞ്ഞ് കരയുമ്പോൾ മമ്മിയൊക്കെ വളരെ പേടിച്ചിരുന്നു.. ഇപ്പോഴത്തെ ഈ ജീവിതത്തിൽ മകളും ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്..എന്നും സയനോര പറയുന്നു..

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *