‘വണ്ണം ഒന്നു കുറക്കാൻ ജിമ്മിൽ പോയതാ’ !! അവിടെയൊരു ചുള്ളൻ ചെക്കനെ കണ്ടപ്പോഴേ ഞാൻ കൂട്ടുകാരികളോട് പറഞ്ഞിരുന്നു ! പ്രണയം വിവാഹം സയനോര പറയുന്നു !
മലയാള സിനിമ പിന്നണി ഗാന രംഗത്ത് വളരെ കുറഞ്ഞ സമയംകൊണ്ട് തന്റേതായ സ്ഥാനം നേടിയെടുത്ത ഗായികയാണ് സയനോര ഫിലിപ്. വളരെ വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് ആരാധകരെ കൈയിലെടുത്ത സയനോര ഒരു സംഗീത സംവിധായക കൂടിയാണ്. ഇതിനോടകം താരം നിരവധി ചിത്രങ്ങൾക്ക് സംഗീതം നൽകിയിരുന്നു. ഇപ്പോൾ തന്റെ ചില കുടുംബ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സയനോര.
അത്യാവിശം നല്ല ശരീര വണ്ണമുള്ള ആളാണ് താൻ, അതുകൊണ്ടു തന്നെ ഒരിക്കൽ ജിമ്മിൽപോയി തടി കുറക്കാം എന്ന് വിചാരിച്ചിരുന്നു. അതയായിരുന്നു തന്റെ ജീവിതത്തിന്റെ നിർണായകമായാ ഒരു തുടക്കം എന്നും സയനോര പറയുന്നു. എന്റെ ആളെ ഞാൻ ആദ്യമായി കാണുന്നത് അവിടെ വെച്ചാണ്. എനിക്ക് പണ്ടുമുതലേ എന്റെ ഭാവി ഭർത്താവ് അങ്ങനെ ആയിരിക്കണം ഇങ്ങനെ ആയിരിക്കണം എന്നൊക്കെയുള്ള ഒരു ചിന്തയുമില്ലായിരുന്നു.
പക്ഷെ ആദ്യ കാഴ്ചയിൽ തന്നെ ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു, അപ്പോൾ തന്നെ തന്റെ കൂട്ടുകാരികളെ വിളിച്ച് ഇവിടെ ഒരു ചുള്ളൻ ചെക്കനുണ്ട് അതുകൊണ്ട് അതുകൊണ്ട് ഞാനിനി സ്ഥിരമായി ജിമ്മിൽ വരുമെന്നും ഏറെ രസകരമായി പറഞ്ഞിരുന്നു എന്നും സയനോര പറയുന്നു. എന്റെ ബാച്ചിൽ മുഴുവൻ ആണുങ്ങൾ ആയിരുന്നു. പെൺകുട്ടിയായി ഞാൻ ഒരാൾ മാത്രമേ ഉണ്ടായിരുനുള്ളുന്നു, മറ്റുള്ളവർ കാരണം ചോദിക്കുമ്പോൾ ഞാൻ പറയും എനിക്ക് മോട്ടിവേഷൻ കിട്ടുന്നത് ഈ ബാച്ചിൽ ആണെന്ന്…
അങ്ങനെ ഞങ്ങളുടെ സംസാരം ജിമ്മിലെല്ലാം ഒരു ചർച്ചാ വിഷയമായി, ആ സമയത്ത് ഞാൻ ആഷ്‌ലിയോട് പറഞ്ഞു ഇനി ഇങ്ങനെ അധിക സംസാരം ഒന്നുംവേണ്ട എന്നും, എന്റെ വീട്ടിൽ വേറെ വിവാഹ ആലോചനകൾ നടക്കുന്നുണ്ടെന്നും ഞാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു അങ്ങെയാണെങ്കില്‍ സയനോര എന്റെ വീട്ടില്‍ വന്ന് അച്ഛനോടും അമ്മയോടും സംസാരിച്ചോളൂ എന്നിട്ട് നമുക്ക് കല്യാണം കഴിക്കാം എന്നായിരുന്നു അവന്റെ മറുപടി എന്നും സയനോര പറയുന്നു. അങ്ങനെയാണ് തങ്ങളുടെ കല്യാണം കഴിഞ്ഞത്.
അതിലും ഏറെ രസം ഞാനൊരു ഗായിക ആണെന്നുള്ള കാര്യം ആഷ്‌ലിക്ക് അറിയില്ലായിരുന്നു, ടിവി പരിപാടികൾ എന്തോ ചെയ്യുന്ന ഒരാൾ എന്ന് മാത്രമേ അറിയുള്ളു. വിന്‍സ്റ്റണ്‍ ആഷ്ലി ഡിക്രൂസ് എന്നാണ് അദ്ദേഹത്തിന്റെ പൂർണ്ണ പേര്… വളരെ സന്തോഷകരമായ ജീവിതമാണ് ഇവരുടേത്, ഇവർക്ക് ഒരു മകളുണ്ട്. സയനോര ആദ്യമായി സംഗീതം ചെയ്യുന്ന സിനിമ സുരാജ് വെഞ്ഞാറമൂടിന്റെ ചിത്രം കുട്ടന്‍പിള്ളയുടെ ശിവരാത്രിയിലാണ്. ഇതിലെ ചക്ക പാട്ട് വളരെ ഹിറ്റായിരുന്നു. കണ്ണൂരാണ് സയനോരയുടെ സ്ഥലം, ആദ്യ പിന്നണി പാടുന്ന ചിത്രം വെട്ടം ആണ്, അതിലെ ഐ ലവ് യു ഡിസംബര്‍ എന്ന ഗാനത്തിലൂടെയാണ് ഗായിക എന്നാ രീതിയിലേക്ക് അറിയപ്പെട്ടുതുടങ്ങിയത്.
സയനോരയുടെ ജീവിതത്തിൽ ഒരു ഗായിക എന്ന നിലയിൽ അവർ ഒരുപാട് പ്രഗത്ഭ വ്യക്തികളുടെ കൂടെ വർക്ക് ചെയ്തിട്ടുണ്ട് . എആര്‍ റഹ്മാന്‍, ബിജിബാല്‍, ഗോപി സുന്ദര്‍, ബേണി ഇഗ്‌നേഷ്യസ്, വിദ്യാസാഗര്‍ തുടങ്ങി ഒരുപാട് പേർ.. ഇന്നും പിന്നണി ഗാന രംഗത്ത് നിര സാന്നിധ്യമാണ് സയനോര…
Leave a Reply