
അന്ന് എന്നെ നൃത്തം പഠിപ്പിക്കാനായി എത്തിയ 17 കാരൻ പയ്യനാണ് ഇന്നത്തെ കമൽ ഹാസൻ ! ഓർമ്മകൾ പങ്കുവെച്ച് സീമ !
സീമ എന്ന അഭിനേത്രിയെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിരുന്ന സീമ പ്രശസ്ത സംവിധായകൻ ഐവി ശശിയുടെ ഭാര്യ കൂടിയാണ്. ഇപ്പോൾ ടെലിവിഷൻ പരിപാടികളിൽ എല്ലാം വളരെ സജീവമായ സീമ തന്റെ പഴയ ഓർമ്മകൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ നടൻ കമൽ ഹാസനെ കുറിച്ച് സീമ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഫ്ളവേഴ്സ് ഒരു കോടി വേദിയിൽ അതിഥിയായി യെത്തിയപ്പോഴായിരുന്നു കമലിനെ കുറിച്ച് പറഞ്ഞത്.
സീമയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ സിനിമയിൽ വന്ന കാലത്ത് ഒരു 17 വയസ്സുകാരനായ പയ്യൻ തന്നെ നൃത്തം പഠിപ്പിച്ചതെന്നും, ആ പയ്യൻ എല്ലാവരോടും വളരെ കാർക്കശ്യത്തോടെയാണ് ഇടപെടുന്നത്. എന്നോടും ആ പയ്യൻ അങ്ങനെ തന്നെ വളരെ ഗൗരവത്തോടെയാണ് സംസാരിച്ചതെന്നും സീമ പറയുന്നു. ആ പയ്യനാണ് ഇന്നത്തെ ഉലകനായകൻ കമൽ ഹാസൻ എന്ന് സീമ പറഞ്ഞപ്പോൾ ശെരിക്കും അത് ആ വേദിക്കും പ്രേക്ഷകർക്കും ഒരുപോലെ അത് കൗതുകം ഉണർത്തുന്ന ഒരു അറിവായി മാറുകയായിരുന്നു.

അതുപോലെ തനിക്ക് നടൻ ജയനുമായുള്ള അടുപ്പത്തെ കുറിച്ചും സീമ അടുത്തിടെ പറഞ്ഞിരുന്നു. ആദ്യകാലങ്ങളില്‍ നിരവധി സിനിമകളില്‍ ജയനുമൊപ്പം അഭിനയിച്ചിട്ടുണ്ട്. ആ സമയങ്ങളില്‍ പല ഗോസിപ്പുകളും വന്നും. ഞങ്ങള്‍ തമ്മില്‍ പ്രണയിത്തിലാണ് എന്നൊക്കെ. ശശിയേട്ടന്്റെ അമ്മവരെ ഇതിനെക്കുറിച്ച് ചോദിച്ചിട്ടുണ്ട്. അതേക്കുറിച്ച് ജയേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ശശിയേട്ടനെ വിളിച്ച് സീമ എന്റെ പെങ്ങളാണ്, എന്നാൽ അവളെ നീ കല്യാണം കഴിച്ചില്ലെങ്കിൽ ഗുണം പിടിക്കില്ലെന്നായിരുന്നു ശശിയേട്ടനോട് പറഞ്ഞത്. അങ്ങനെ ഞങ്ങളുടെ കല്യാണസമയത്ത് അളിയന്റെ സ്ഥാനത്ത് നിന്ന് കാര്യങ്ങളെല്ലാം ചെയ്തത് അദ്ദേഹമായിരുന്നു.
അദ്ദേഹവുമായി അത്ര അടുത്ത ബന്ധമായിരുന്നു. ഇന്നും അദ്ദേഹം മനസ്സിൽ ഉണ്ട്.. അതുകൊണ്ട് തന്നെ അന്ന് ജയന്റെ മ,ര,ണത്തില്‍ അവസാനമായി ഒരു നോക്ക് കാണാന്‍ പോയപ്പോള്‍ ആ മുഖം ശശിയേട്ടന് എന്നെ കാണിച്ചിരുന്നില്ല. നിന്റെ മനസിലുള്ള ആ പഴയ ജയേട്ടനല്ല ഇപ്പോള്‍ അവിടെയുള്ളത്. ആ ജീവനറ്റ ആ മുഖം നീ കാണണ്ട. നിന്റെ മനസിലുള്ള ജയേട്ടന് അങ്ങനെ തന്നെ ഇരിക്കട്ടെ, എന്നായിരുന്നു ശശിയേട്ടന് പറഞ്ഞത്. അത് എന്തായാലും നന്നായിരുന്നു, ഊര്‍ജസ്വലനായി ഓടിനടന്നിരുന്ന ജയന്റെ മുഖമാണ് എന്റെ മനസില്‍ ഉണ്ടായിരുന്നതെന്ന് സീമ പറയുന്നു.
Leave a Reply