
അമ്മയെയും ചേർത്ത് പിടിച്ച് വാടകവീടുകൾ കയറി ഇറങ്ങിയ മായക്ക് ഇനി സ്വന്തമായൊരു മേൽവിലാസം ! സീമക്ക് മുന്നിൽ കൈകൂപ്പി മായ ! ആശംസകൾ !
സ്വന്തമായി ഒരു വീട് എന്നത് ഏതൊരു ആളിന്റെയും സ്വപ്നമാണ്. അത് സഫലമാക്കാൻ കഴിയാതെ ജീവിത ദുരിതങ്ങൾ പേറുന്ന അനേകമായിരങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഒരു സർക്കാർ പദ്ധതികളും അവർക്ക് തുണയാകുന്നില്ല എന്നതും ഏറെ വിഷമമേറിയ ഒന്നാണ്. സിനിമ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധ നേടിയ ആളാണ് നടി സീമ ജി നായർ. ഒരു അഭിനേത്രി എന്നതിലുപരി അവർ ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ പേരിലാണ് ഇപ്പോൾ കൂടുതൽ പേരും സീമയെ ഇഷ്ടപ്പെടുന്നത്. നമ്മെ വിട്ടുപിരിഞ്ഞ നടി ശരണ്യക്ക് ഒരു വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കി കൊടുത്തത് സീമ ആയിരുന്നു.
അതിനു ശേഷവും രോഗാവസ്ഥയിൽ കഴിയുന്ന നിരവധിപേർക്ക് ആശ്വാസവാക്കുകൾ പകരാൻ സീമ ഓടി എത്തിയതും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സീമ ചെയ്ത മറ്റൊരു സൽപ്രവർത്തികളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കൈയ്യടി നേടുന്നത്. കോമഡി പരിപാടികളിൽ കൂടി പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഉണ്ണി മായക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നമാണ് ഇപ്പോൾ സീമയുടെ യാഥാർഥ്യമായത്. എറണാകുളം മുളന്തുരുത്തിക്കടുത്തായാണ് ഈ സ്നേഹവീട്. ടെലിവിഷന്‍ സ്കിറ്റുകളില് അഭിനയിക്കുമ്പോള്‍ കിട്ടുന്ന തുച്ഛമായ വരുമാനമാണ് മായയുടെ ആകെ വരുമാന മാർഗം.

തുച്ഛയാമ വരുമാനം കൊണ്ട് ജീവിതം തന്നെ കഷ്ടിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന മായ്ക്ക് വസ്തു വാങ്ങി വീട് വെക്കുക എന്നത് ഒരു വിദൂര സ്വപ്നമായിരുന്നു. ആ സ്വപ്നമാണ് ഇപ്പോൾ സീമയുടെ സഭലമായിരിക്കുന്നത്. വാടക വീട്ടില്‍നിന്ന് സ്വന്തമായൊരു ഇടം നേടിയതിന്റെ ആശ്വാസത്തിലാണ് മായ. പതിനാറ് ലക്ഷത്തോളം ചെലവ് വന്ന വീടിന് ചില സുമനസുകളും സീമയോടൊപ്പം ചേര്‍ന്നു. എന്നാല്‍ ഇതുകൊണ്ട് സീമയുടെ ദൗത്യം തീരുന്നില്ല. ഇനിയും പലരിലേക്ക് ഇതേ നന്മ പകരണമെന്ന സ്വപ്നം ബാക്കി. നിറകണ്ണുകളോടെ മായ പറയുന്നത്, തന്റെ ഈ വീടിന് സീമ ചേച്ചിയുടെ പേര് നൽകുമെന്നാണ്. ഇന്നും ഇത് എന്റെ സ്വന്തം വീട് ആണെന്നുള്ളത് വിശ്വസിക്കാൻ കഴിയുന്നില്ല എന്നും മായ പറയുന്നു. സീമയുടെ ഈ നല്ല മനസിന് ഇപ്പോൾ കൈയ്യടിക്കുകയാണ് അആരാധകർ….
ഇനിയും ഇതുപോലെ തന്നെക്കൊണ്ട് കഴിയുന്ന പോലെ അര്ഹതപെട്ടവരെ സഹായിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ദൈവം ഒപ്പം ഉണ്ടെങ്കിൽ താൻ ധൈര്യത്തോടെ മുന്നോട്ട്പോകുമെന്നും സീമ പറയുന്നു.
Leave a Reply