
‘നിന്നെ ഞാൻ വലിയൊരു നായികയാക്കാം’ പക്ഷെ വിവാഹം കഴിക്കാൻ സാധിക്കില്ല ! ഐ വി ശശിയെ കുറിച്ച് സീമ പറയുന്നു !
മലയാളത്തിൽ ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ഐവി ശശി. ഒരു സമയത്ത് മലയാള സിനിമയിൽ തിരക്കുള്ള അഭിനേത്രി ആയിരുന്നു. സീമയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായ ചിത്രം അവളുടെ രാവുകൾ ആയിരുന്നു. സംവിധായകനായ ഐ.വി. ശശിയാണ് സീമയുടെ ഭർത്താവ്. മികച്ച നടിക്കുള്ള കേരളം സംസ്ഥാന പുരസ്കാരം രണ്ടു തവണ വാങ്ങിയിട്ടുള്ള ആളാണ് സീമ. 202 ഓളം ,മലയാള സിനിമയിൽ അഭിനയിച്ച സീമ തമിഴിലും സജീവമായിരുന്നു. ഇപ്പോഴിതാ സീമയും ശശിയും ഒരുമിച്ച് പങ്കെടുത്ത ഒരു ഒരു പഴയ അഭിമുഖമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
പ്രണയ വിവമായിരുന്നു ഇവരുടേത്. സിദ്ദിഖ് അവതാരകനായിട്ടെത്തിയ ഷോയിലാണ് താര ദമ്പതിമാര്‍ ഒന്നിച്ചെത്തിയതും തങ്ങളുടെ പ്രണയത്തെക്കുറിച്ച് സംസാരിച്ചതും. ഇതിൽ പ്രണയം ആര്‍ക്കാണ് ആദ്യം തുടങ്ങിയതെന്ന ചോദ്യത്തിന് രണ്ടാള്‍ക്കും അറിയില്ലെന്നും ഇരുവരും പറയുന്നു. സീമയെ ഒരു പാട്ടിലേക്ക് വിളിച്ചപ്പോള്‍ തനിക്കൊരു ഇഷ്ടം ഉണ്ടായിരുന്നെന്ന് ശശി പറയുന്നു. എന്നാൽ അദ്ദേഹത്തിന് വേറാരും പെണ്ണ് കിട്ടാത്തത് കൊണ്ടാണ് തന്നെ കെട്ടിയതെന്നാണ് തമാശ രൂപേണ സീമ പറഞ്ഞത്. മുമ്പ് ഒരിക്കൽ നിന്നെ ഞാന്‍ വലിയ നായികയാക്കാം. പക്ഷേ കെട്ടാനൊന്നും പറ്റില്ലെന്ന് ശശിയേട്ടന് തന്നോട് പറഞ്ഞതായും സീമ പറയുന്നുണ്ട്.

അതുപോലെ അവളുടെ രാവുകൾ എന്ന ചിത്രത്തിലേക്ക് സീമ എത്തിയതിനെ കുറിച്ചും ഐവി ശശി പറയുന്നുണ്ട്. ആ സിനിമക്ക് വേണ്ടി നിരവധി നടിമാരെ വിളിച്ചിട്ടും ആരും ചെയ്യാത്ത റോളാണ് അന്ന് സീമ ചെയ്ത് ഹിറ്റാക്കിയത്. അന്ന് സീമ അഭിനയിക്കുന്നത് ഒരു വേശ്യ കഥാപാത്രമാണെന്ന് അവള്‍ക്ക് പോലും അറിയില്ലായിരുന്നു. പിന്നീടാണ് അറിഞ്ഞതെന്നും ഐ വി ശശി പറയുന്നുണ്ട്. അതുപോലെ സിനിമ രംഗത്ത് തനിക്ക് ജയനുമായുള്ള ഗോസിപ്പിനെ കുറിച്ച് സീമ പറയുന്നത് ഇങ്ങനെ…
അന്ന് ഞാനും ജയേട്ടനും തമ്മിൽ പ്രണയമാണ് എന്ന് എല്ലാവരും കഥ ഇറക്കി. ഇത് കേട്ട് ശശിയേട്ടന്റെ അമ്മവരെ ഇതിനെക്കുറിച്ച് ചോദിച്ചിട്ടുണ്ട്. അതേക്കുറിച്ച് ജയേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ശശിയേട്ടനെ വിളിച്ച് സീമ എന്റെ പെങ്ങളാണ്, എന്നാൽ അവളെ നീ കല്യാണം കഴിച്ചില്ലെങ്കിൽ ഗുണം പിടിക്കില്ലെന്നായിരുന്നു ശശിയേട്ടനോട് പറഞ്ഞത്. അങ്ങനെ ഞങ്ങളുടെ കല്യാണസമയത്ത് അളിയന്റെ സ്ഥാനത്ത് നിന്ന് കാര്യങ്ങളെല്ലാം ചെയ്തത് അദ്ദേഹമായിരുന്നു എന്നും സീമ പറയുന്നു.
Leave a Reply