‘സാധാരക്കാരനായ ഒരുപാട് പേർക്ക് സഹായമാണ് സുരേഷ് ഗോപി ! പക്ഷെ അദ്ദേഹം അത് കൊട്ടിഘോഷിക്കാറില്ല ! ഷാജി കൈലാസ് പറയുന്നു !

മലയാള സിനിമയിലെ സൂപ്പർ സ്റ്റാറാണ് സുരേഷ് ഗോപി. ഒരു നടൻ എന്നതിലുപരി അദ്ദേഹം വലിയിരു മനസ്സിനുടമയാണ്. പലർക്കും അദ്ദേഹത്തോട് രാഷ്‌ടീയ പരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും സുരേഷ് ഗോപി എന്ന വ്യക്തിയെ എല്ലാവരും ഒരുപാട് സ്നേഹിക്കുന്നു. കോടീശ്വരൻ എന്ന പരിപാടിയുടെ അവതാരകനായി അദ്ദേഹം എത്തിയപ്പോൾ ആ മനുഷ്യ സ്നേഹിയെ നാം കൂടുതൽ അടുത്തറിയുകയായിരുന്നു.

കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ജനദിനം ആയിരുന്നു, പ്രധാനമന്ത്രി ഉൾപ്പടെ അദ്ദേഹത്തെ ആശംസകൾ അറിയിച്ചിരുന്നു. സമൂഹ മാധ്യമങ്ങൾ മുഴുവൻ അദ്ദേഹത്തോടുള്ള സ്നേഹമായിരുന്നു ആശംസകളായി ഒഴുകിയിരുന്നത്. ജനാദിനത്തിൽ സംവിധായകൻ ഷാജി കൈലാസ് സുരേഷ് ഗോപിയെ കുറിച്ച് എഴുതിയ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ. 1989 ലാണ് ഞാൻ ആദ്യമായി ഒരു സിനിമ സംവിധാനം ചെയുന്നത്. ന്യൂസ് എന്നായിരുന്നു ചിത്രത്തിന്റ പേര്, അതിന്റെ തിരക്കഥയും ഞാനായിരുന്നു, അതിലെ നായക കഥാപാത്രമായ ഋഷി മേനോൻ എന്ന് എഴുതുമ്പോൾ തന്നെ എന്റെ മനസ്സിൽ സുരേഷ് ഗോപി ആയിരുന്നു. ആ ചിത്രം ഞങ്ങൾ രണ്ടുപേർക്കും മുന്നോട്ട് പോകാനുള്ള കൂടുതൽ ശക്തി തന്നു. അദ്ദേഹത്തിന്റെ ആദ്യ സോളോ ഹിറ്റ് ആയിരുന്നു ആ ചിത്രം..

ശേഷം ഞങ്ങൾ 1991 ൽ തലസ്ഥാനം എന്ന ചിത്രത്തിന് വേണ്ടി വീണ്ടും ഒന്നിച്ചു, ആ ചിത്രത്തെ ആരാധകർ കൂടുതൽ ആവേശത്തോടെ സ്വീകരിച്ചത് ഇന്നും ഓർക്കുന്നു. ഞാൻ ഒരു സംവിധായകൻ എന്ന നിലയിൽ ഇനി മുന്നോട്ട് ഏത് രീതിയിലുള്ള ചത്രങ്ങൾ ചെയ്യണം എന്ന ഒരു ദിശ കാണിച്ചു തന്നത് ആ ചിത്രമായിരുന്നു. പിന്നീട് കമ്മീഷണർ,ഏകലവ്യൻ, മാഫിയ തുടങ്ങി ഞങ്ങൾ ഒരുമിച്ചു ചെയ്ത എല്ലാ സിനിമകളും ജനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു.

എന്റെ കരിയറിനെ ഉയർത്തികൊണ്ട് വന്ന ആ മനുഷ്യൻ തന്നെ വ്യക്തി ജീവിതത്തിലും ഒരു നിമിത്തമായി പലപ്പോഴും ഇണ്ടായിരുന്നു. അതിൽ ഒന്നാണ് എന്റെ വിവാഹം, അന്നത്തെ മുൻ നിര നായികയും ഇന്ന് എന്റെ ജീവിത സഖിയുമായ ആനി ആദ്യമായി എന്റെ ചിത്രത്തിൽ അഭിനിയ്ക്കുമ്പോൾ നായകൻ സുരേഷ് ഗോപി തന്നെയായിരുന്നു. അതിൽ മറ്റൊരു പ്രധാന കാര്യം ഞങളുടെ വിവാഹം നടന്നതും സുരേഷിൻറെ വീട്ടിൽ വെച്ചായിരുന്നു എന്നതാണ്.

ഒരു നടൻ എന്നതിലുപരി എന്നെ അയാളിലേക്ക് കൂടുതൽ അടുപ്പിച്ചത് അയാളിലെ നല്ല മനുഷ്യൻ കാരണമാണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരുപാട് കയറ്റ ഇറക്കങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ അയാൾ ഇപ്പോഴും ആ പഴയ മനുഷ്യൻ തന്നെയാണ്. സമൂഹത്തിൽ ദുരിതം അനുഭവിക്കുന്ന നിരവധി പേർക്ക് ഒരു കൈത്താങ്ങാണ് അദ്ദേഹം പക്ഷെ അതൊന്നും കൊട്ടി ഘോഷിക്കത്തതുകൊണ്ട് ആരും അറിയുന്നില്ല.

രാഷ്ട്രീയ പരമായ എതിർപ്പുകൾ കൊണ്ട് പലരും വ്യക്തിപരമായി വേദനിപ്പിച്ചപ്പോഴും അതെല്ലാം ഒരു ചിരികൊണ്ട് നേരിട്ട ആളാണ് അദ്ദേഹം. ആരോടും ഒരു കാര്യത്തിനും ഒരു വിരോധവും കണക്കാത്ത ആളാണ് സുരേഷ്. വീടിനും ഒരുപിടി ചിത്രങ്ങളുമായി സജീവമാകാൻ ഒരുങ്ങുകയാണ്, എല്ലാം മികച്ച വിജയം കരസ്ഥമാക്കട്ടെ എന്ന് ആശംസിക്കുന്നു, ഒപ്പം നമുക്കൊരുമിച്ച് വീണ്ടും വർക്ക് ചെയ്യാനുള്ള അവസ്ഥയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ഹാപ്പി ബർത്ത് ഡേ സുരേഷ് ഗോപി. എന്നാണ് ഷാജി കൈലാസ് കുറിച്ചിരുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *