ചാക്കോച്ചനോട് പ്രണയം തുറന്ന് പറഞ്ഞാൽ ആ സൗഹൃദം നഷ്ടമാകുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു !! ശാലിനി തുറന്ന് പറയുന്നു !
ഒരു സമയത്ത് മലയാള സിനിമയിലെ മികച്ച പ്രണയ ജോഡികളായിരുന്നു ശാലിനിയും കുഞ്ചാക്കോ ബോബനും, അവരുടെ കെമസ്റ്ററി അന്ന് ഓരോ ചിത്രങ്ങളുടെയും വിജയത്തിന് കാരണമായിരുന്നു, ശാലിനി ബാലതാരമായി തെന്നിന്ത്യ മുഴുവൻ നിറഞ്ഞു നിന്ന താരമായിരുന്നു, നമ്മൾ മലയാളികളുടെ മനസ്സിൽ ബേബി ശാലിനിയും ബേബി ശാമിലിയും എന്നും നിറഞ്ഞു നിൽക്കുന്നു…
ശാലിനി ആദ്യമായി നായികയാകുന്ന ചിത്രം അനിയത്തിപ്രാവ് ആയിരുന്നു, ചാക്കോച്ചന്റെ ആദ്യ ചിത്രവും അതു തന്നെ, ഇപ്പോഴും ആ ചിത്രം വിജമായാണ് എന്നുതന്നെ പറയാം, അതിലെ ഓരോ ഗാനങ്ങളും ഇന്നും നമ്മൾ ഓർത്തിരിക്കുന്നവയാണ്, അതിനു ശേഷം ഈ ജോഡികൾ വീണ്ടും മലയാളത്തിൽ ഒരുമിച്ചെത്തിയിരുന്നു…
നക്ഷത്ര താരാട്ട്, നിറം, പ്രേം പൂജാരി തുടങ്ങിയ മൂന്നു ചിത്രങ്ങൾ കൂടി ഇവർ ഒരുമിച്ച് അഭിനിച്ചിരുന്നു, ഇരുവരുടെയും ജോഡി ഏവരും ഏറ്റെടുത്തോടെ ഇനി ഇവർ പ്രണയത്തിലാകും വിവാഹം കഴിക്കു എന്ന തരത്തിൽ നിരവധി ഗോസിപ്പുകൾ ആണ് മുതലേ സജീവമായിരുന്നു, എന്നാൽ സിനിമയിൽ അല്ലാതെ ജീവിത്തിൽ ഒരിക്കൽ പോലും തനിക്ക് ചാക്കോച്ചനോട് അങ്ങനെ ഒരു ഇഷ്ടം തോന്നിയിട്ടില്ലെന്നും ശാലിനി വ്യക്തമാക്കിയിരുന്നു…
എന്നാൽ തനിക്കറിയാവുള്ള ഒരുപാട് പേർക്ക് അന്ന് ചാക്കോച്ചനെ ഇഷ്ടമായിരുന്നു പക്ഷെ അതിൽ തന്റെ ഒരു കൂട്ടുകാരികൾക്ക് ചാക്കോച്ചനെ ഒരുപാട് ഇഷ്ടമായിരുന്നു എന്നും അതിലൊരാൾ അവളുടെ പ്രണയം ചാക്കോച്ചനെ അറിയിക്കാൻ തന്നെ ഒരുപാട് നിർബന്ധിച്ചിരുന്നതായും ശാലിനി ഇപ്പോൾ തുറന്ന് പറയുകയാണ്. പക്ഷെ താൻ അത് ചാക്കോച്ചനോട് പറഞ്ഞില്ലെന്നും അത് ചിലപ്പോൾ ഞങ്ങളുടെ സൗഹൃദത്തെ ബാധിക്കുമെന്ന് തോന്നിയിരുന്നു…
കാരണം ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു, ഇത് കാരണം ആ സൗഹൃദം ഇല്ലാതാവുമോ എന്ന് പേടിച്ചാണ് ഞാനത് പറയാതെ പോയത് യെന്നും ശാലിനി പറയുന്നു, കൂടത്തെ ഞങളുടെ ജോഡിയിൽ നല്ല നാല് ചിത്രങ്ങളാണ് മലയാളത്തിൽ ഉണ്ടായതെന്നും അതിൽ തനിക്ക് ഇപ്പോഴും സന്തോഷമുണ്ടെന്നും ശാലിനി പറയുന്നു…. അതുമാത്രവുമല്ല അന്നൊക്കെ ഞങ്ങളിൽ ആരെ കണ്ടാലും ഏവരും ആദ്യം തിരക്കുന്നത് എന്നാണ് ഞങ്ങളുടെ വിവാഹം യെന്നായിരുന്നു എന്നും ശാലിനി പറയുന്നു….
ഈ കാര്യം പറഞ്ഞ് ഞങ്ങൾ അന്നൊക്കെ ഒരുപാട് ചിരിച്ചിരുന്നു എന്നും ശാലിനി പറയുന്നു, താൻ സിനിമയിലേക്ക് തിരിച്ചുവരാനില്ലെ എന്ന് എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ്, അജിത്തിന് ഇപ്പോഴും താൻ അഭിനയിക്കുന്നത് ഇഷ്ടമുള്ള കാര്യമാണ് പക്ഷെ തനിക്ക് അതിൽ ഒട്ടും താല്പര്യ മില്ലായെന്നതാണ് വാസ്തവമെന്നും ശാലിനി പറയുന്നു, സിനിമയും കുടുംബജീവിതവും ഒരുമിച്ച് കൊണ്ടുപോകാൻ എനിക്ക് സാധിക്കില്ല.
സിനിമയിലേക്കാളും സംതൃപ്തിയും സന്തോഷവും അനുഭവിക്കുന്നുണ്ട് ജീവിതത്തില്‍. എന്റെ ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും ഒരിക്കലും അജിത് നോ പറയാറില്ലാനും താരം പറയുന്നു… ചെന്നൈയിലാണ് സ്ഥിരതാമസമെങ്കിലും കേരളത്തോടുള്ള ബന്ധം ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. ഇടയ്ക്ക് കേരളത്തിലേക്ക് വരാറുണ്ട് തങ്ങളെന്നും ശാലിനി പറയുന്നു.
Leave a Reply