
വിവാഹത്തിന് മുമ്പ് ഗർഭിണി ആയോ ! സംശയങ്ങൾക്ക് മറുപടിയുമായി ഷംന കാസിം ! ആശംസ അറിയിച്ച് ആരാധകർ !
മലയാള സിനിമയിൽ തുടങ്ങി തെന്നിന്ത്യൻ സിനിമയിൽ വളരെ പ്രശസ്തയായ അഭിനേത്രിയാണ് ഷംന കാസിം. ഒരു അഭിനേത്രി എന്നതിലുപരി അവരൊരു ഡാൻസർ കൂടിയാണ്, ഈ കഴിഞ്ഞ ഒക്ടോബർ 25 നാണ് ഷംന കാസിം വിവാഹിതയായത്. ദുബായിലെ ജെബിഎസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയെ വിവാഹം ചെയ്തത്. ദുബായിൽ വെച്ച് വളരെ ആഡംബരപൂർവ്വം നടന്ന നടിയുടെ വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹ ശേഷവും സിനിമ രംഗത്തും അതുപോലെ തന്റെ ഭർത്താവിന്റെ കമ്പനി കാര്യങ്ങളിലും ഷംന വളരെ സജീവമായിരുന്നു.
വിവാഹം കഴിഞ്ഞ ഉടനെ തന്നെ താൻ അമ്മയാകാൻ പോകുന്നു എന്ന സന്തോഷ വാർത്ത ഷംന പങ്കുവെച്ചിരുന്നു. കൂടാതെ തന്റെ ഏഴാം മാസത്തെ ബേബി ഷവറിന്റെ ചിത്രങ്ങളും ഷംന പങ്കുവെച്ചതോടെ നിരവധി ആരാധകർ സംശയവുമായി എത്തിയിരുന്നു. ഒക്ടോബറിൽ വിവാഹിതയായ നടി എങ്ങനെ ഏഴ് മാസം ഗർഭിണിയായി, വിവാഹത്തിന് മുമ്പ് തന്നെ ഗർഭിണിയായോ.. എന്നുള്ള തരത്തിലുള്ള ചോദ്യങ്ങളാണ് ഷംനയ്ക്ക് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ അത്തരം ചോദ്യങ്ങൾക്ക് ഉള്ള മറുപടി എന്നപോലെ തന്റെ യുട്യൂബ് ചാനലിൽ കൂടി മറുപടി പറയുകയാണ് ഷംന.

വാക്കുകൾ ഇങ്ങനെ.. സത്യത്തിൽ ഇങ്ങനെ ഒരു വീഡിയോയുടെ കാര്യം തന്നെ ഇല്ല, കാരണം ഇതെന്റെ വ്യക്തിപരമായ കാര്യമാണ്, എന്നിരുന്നാലും എന്നെ സ്നേഹിക്കുന്നവരുടെ ചില സംശയങ്ങൾ നീക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിഡിയോ ചെയ്യുന്നത് എന്നും ഷംന പറയുന്നു. ഈ കാര്യം പറഞ്ഞുകൊണ്ട് ഒരുപാട് വാർത്തകൾ വന്നതൊക്കെ ഞാൻ കണ്ടിരുന്നു. പക്ഷെ എല്ലാവരും ഇത് പോസിറ്റീവായിട്ടാണ് എടുത്തിരിക്കുന്നത്. അതിൽ സന്തോഷമുണ്ട്.’ ‘ഒരുപാട് പ്രാർഥനകൾ കിട്ടി അതിലും സന്തോഷമുണ്ട്. ഗർഭിണിയായിരിക്കെയും ഞാൻ എന്റെ ജോലികളിൽ തിരക്കിലായിരുന്നു, സിനിമ ചെയ്തു, ഡാൻസ് ചെയ്തു അങ്ങനെ എല്ലാം…
എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ കൂടിയാണ് ഞാൻ ഇപ്പോൾ കടന്ന് പോയ്കൊണ്ടിരിക്കുന്നത്. പെൺകുട്ടികളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയമാണ് ഗർഭിണിയായിരിക്കുമ്പോൾ ഉള്ളത്. ഞാൻ ഇപ്പോൾ ഒമ്പത് മാസം ഗർഭിണിയാണ്. വയറിനുള്ളിൽ നിന്നും ഇടിയും കുത്തും ചവിട്ടുമൊക്കെ കിട്ടുന്നുണ്ട്. കല്യാണത്തിന് മുന്നെ ഗർഭിണിയായോ എന്ന ചോദ്യം ഞാൻ കണ്ടിരുന്നു. മുസ്ലീം വിഭാഗത്തിൽ നിക്കാഹ് എന്നൊരു സംഭവമുണ്ട്. അതുകൊണ്ട് തന്നെ എന്റെ യഥാർഥ വിവാഹ തിയ്യതി ജൂൺ 12 ആണ്. അന്നായിരുന്നു എന്റെ നിക്കാഹ്. അതൊരു സ്വകാര്യ ചടങ്ങായിരുന്നു. കുടുംബാംഗങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളു.
ആ ചടങ്ങിന് ശേഷം മുതൽ ഞങ്ങൾ ഒരുമിച്ച് ജീവിക്കുക ആയിരുന്നു, ഞങ്ങൾ ലിവിങ് ടുഗെതർ ആയിരുന്നു. നിക്കാഹ് കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞാണ് മാരേജ് ഫങ്ഷൻ വെച്ചത്. കാരണം എനിക്ക് ഷൂട്ടിങ് തിരക്കായിരുന്നു. അതുകൊണ്ടാണ് കല്യാണ ഫങ്ഷൻ ഒക്ടോബറിൽ നടത്തിയത്. അതുകൊണ്ടാണ് നിങ്ങൾക്കും കൺഫ്യൂഷൻ വന്നത് എന്നും ഷംന പറയുന്നു.
Leave a Reply