ഒരു വലിയ കുടുംബത്തിലെ അംഗമാണ് ഇക്ക ! ഞാനാണ് അദ്ദേഹത്തോട് ആദ്യം ഇഷ്ടമാണ് എന്ന് പറഞ്ഞത് ! തന്റെ ഭാവി വരനെ കുറിച്ച് ഷംന കാസിം പറയുന്നു !

നമ്മൾ ഏവർക്കും വളരെ പരിചിതയായ ആളാണ് നടി ഷംന കാസിം, ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും ഭർത്താവിനെ കുറിച്ചും ഷംന പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മനോരമ ഓൺലൈനോടാണ് ഷംന മനസ് തുറന്നിരിക്കുന്നത്. തന്റെ വിവാഹ നിശ്ചയത്തിന്റെ കാര്യം നേരത്തെ ഷംന പറഞ്ഞിരുന്നു.  ഇപ്പോഴിതാ തന്റെ നിക്കാഹ് കഴിഞ്ഞു എന്നാണ് ഷംന പറയുന്നത്. ബാക്കി ചടങ്ങുകൾ ഈ മാസം അവസാനമോ അല്ലെങ്കിൽ അടുത്ത ,മാസം ആദ്യമോ ഉണ്ടാകും.

ഇക്ക ദുബായിൽ ബിസിനെസ്സ് ചെയുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. അദ്ദേഹത്തിന്റെ നാട് മലപ്പുറമാണ്. എന്റേത് കണ്ണൂരും, എല്ലാംകൊണ്ടും ഇങ്ങനെ ഒത്തുവരുമെന്ന് ഞാൻ കരുതിയില്ല. അതുമാത്രമല്ല വിവാഹ ശേഷം ദുബായിൽ സെറ്റിൽ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. അദ്ദേഹത്തെ കുറച്ച് മാലയിട്ട എനിക്കാ അറിയാം, ഗോൾഡൻ വിസയുടെ കാര്യം പറയാനാണ് ആദ്യം അദ്ദേഹം എന്നെ കോൺടാക്ട് ചെയ്യുന്നത്.

പക്ഷെ ഷൂട്ടിങ് തിരക്കുകൾ കാരണം എനിക്കത് കൈപ്പറ്റാൻ പോകാൻ കഴിഞ്ഞില്ല. അങ്ങനെ അത് നീണ്ടുപോയി,  അതിനു ശേഷമാണ് മർഹബ എന്ന പരിപാടി അദ്ദേഹം നടത്തിയത് , അതിലേക്ക് അതിഥിയായി എന്നെയും ക്ഷണിച്ചിരുന്നു. അങ്ങനെ ആദ്യമായി ഞങ്ങൾ തമ്മിൽ കണ്ടു, കണ്ടു സംസാരിച്ചപ്പോൾ രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് ഇഷ്ടമായി. സത്യത്തിൽ എനിക്കാണ് ആദ്യം അങ്ങനെ ഒരു ഇഷ്ടം തോന്നിയത്. അങ്ങനെ വീട്ടുകാർ തമ്മിൽ സംസാരിച്ചു, എല്ലാം വളരെ പെട്ടെന്നായിരുന്നു.

പ്രേമിച്ച് നടക്കാനൊന്നും സമയം കിട്ടിയില്ല. അദ്ദേഹത്തോട് സംസാരിക്കുമ്പോൾ വലിയ ഒരു കംഫർട്ട് ആണ് കൂടാതെ എന്റെ പ്രൊഫെഷന് വലിയ സപ്പോർട്ടീവ് ആണ്. അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും. അദ്ദേഹം വലിയൊരു കുടുംബത്തിൽ നിന്നുമാണ്. നിക്കാഹ് കഴിഞ്ഞു, പക്ഷെ വിവാഹവുമായി ബദ്ധപ്പെട്ടുള്ള മറ്റു ചടങ്ങുകൾ,  എല്ലാവരെയും ക്ഷണിച്ചുകൊണ്ടുള്ള പാർട്ടി എല്ലാം നടത്തണം.  ഞാൻ ഇപ്പോൾ ഷൂട്ടിംഗ് തിരക്കിലാണ്, രണ്ടുമാസം ഒരു ബ്രേക്ക് എടുത്തിട്ട് വേണം എല്ലാം നടത്താൻ.

ഞാനൊരു അമ്മ മകളാണ്, എല്ലാ കാര്യങ്ങളാക്കും എനിക്ക് എന്റെ മമ്മി വേണം. വീട്ടിലെ ഏറ്റവും ഇളയ ആളാണ് ഞാൻ. മർഹബയുടെ പരിപാടിക്ക് വേണ്ടി അദ്ദേഹം എന്നെ ക്ഷണിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ഷംനയുടെ കസിൻസ് ഒക്കെ ഇവിടെ ഉണ്ടല്ലോ, അവിടെ താമസത്തിന് സൗകര്യം ഉണ്ടാക്കാമെന്ന്, അപ്പോൾ ഞാൻ പറഞ്ഞു ആരുണ്ടെങ്കിലും എനിക്ക് എന്റെ മമ്മി ഇല്ലാതെ ഞാൻ വരില്ലെന്ന് പറഞ്ഞു, ആ ഒരൊറ്റ കാര്യമാണ് അദ്ദേഹത്തിന് എന്നോട് ഇഷ്ടം ഉണ്ടാകാൻ കാരണമെന്ന് ഇക്ക പറഞ്ഞിരുന്നു.

പിന്നെ യുട്യൂബിലൊക്കെ ഞാൻ വാർത്തകൾ കണ്ടു അദ്ദേഹം കോടീശ്വരനാണ്, ബിസിനെസ്സ് മാഗ്നെറ്റ് ആണ് എന്നൊക്കെ. അതൊന്നും എന്നോട് ചോദിച്ചിട്ടല്ല ചെയ്തത്.. അദ്ദേഹത്തിന് ഒരു ദുബായിയിൽ ഒരു കമ്പനി ഉണ്ട്..ഞാൻ ആദ്യമായി എന്റെ ഇഷ്ടം പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചത് ഷംനയ്ക്ക് എന്നെക്കുറിച്ച് എല്ലാം അറിയുമോ, എന്റെ കമ്പനി കണ്ടിട്ടുണ്ടോ എന്നൊക്കെയാണ്. ഞാൻ പറഞ്ഞു കമ്പനിയെ അല്ല ഇഷ്ടപെട്ടത് ഇയാളെ ആണെന്ന്… എന്റെ ജോലിയെ ബഹുമാനിക്കുന്ന ഒരാളാകണം എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം എന്നും ഷംന പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *