‘പ്രണയ സിനിമപോലെയാകും ജീവിതം എന്നു കരുതി’ പക്ഷെ അത് തെറ്റായ ഒരു ചിന്ത ആയിരുന്നു ! ശാന്തി കൃഷ്ണ തുറന്ന് പറയുന്നു !!
മലയാള സിനിമയിലെ മുൻ നിര നായികയായിരുന്നു ശാന്തി കൃഷ്ണ. നമ്മൾ ഇപ്പോഴും ഓർത്തിരിക്കുന്ന നിരവധി ചിത്രങ്ങൾ ശാന്തി കൃഷ്ണ മലയാളത്തിൽ ചെയ്തിരുന്നു, അന്നത്തെ മുൻ നിര നായകന്മാർക്കൊപ്പം അഭിനയിച്ച ശാന്തി കൃഷ്ണ വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്നിരുന്നു ഇപ്പോൾ വീണ്ടും സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുയാണ്. രണ്ടാം വരവിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളാണ് താരത്തെ തേടിയെത്തിയത്..
താൻ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ശാന്തി കൃഷ്‌ണ സിനിമയിൽ എത്തുന്നത് 1976ല്‍ ‘ഹോമകുണ്ഡം’ എന്ന ചിത്രത്തില്‍ അഭിനയിച്ചുവെങ്കിലും അത് അത്ര ശ്രദ്ധ നേടിയിരുന്നില്ല അതിനു ശേഷം ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയിൽ വിജയ് മേനോനൊപ്പം നായികയായി താരം അഭിനയിച്ച ചിത്രം ശ്രദ്ധിക്കപ്പെട്ടു, അതിനു ശേഷം നിരവധി അവസരങ്ങൾ ശാന്തി കൃഷ്ണയെ തേടിയെത്തി.. ആ ചിത്രത്തിൽ ചെറുപ്പമായിരുന്ന ശാന്തി വിവാഹിതയായ ഒരു പെണ്കുട്ടിയായിട്ടാണ് അഭിനയിച്ചിരുന്നത്.
ഇപ്പോൾ നടി തന്റെ വിവാഹ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. തന്റെ പത്തൊമ്പതാമത്തെ വയസിൽ സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു നടൻ ശ്രീനാഥുമായുള്ള പ്രണയ വിവാഹം. പക്ഷെ അത് വളരെ വൈകിയാണ് ഞാൻ മനസിലാക്കിയത് ആ പ്രായത്തിൽ പക്വതയില്ലാതെ എടുത്ത ഒരു തെറ്റായ തീരുമാനം ആയിരുന്നു എന്ന്. അന്ന് ഞാൻ കണ്ടിരുന്ന പ്രണയ സിനിമകൾ പോലെ ആയിരിക്കും ജീവിതം എന്നു ഞാൻ കരുതി, തെറ്റുപറയാൻ ഒക്കില്ല എന്റെ പ്രായം അതായിരുന്നു…
പക്ഷെ യാഥാർഥ്യം അതായിരുന്നില്ല, അന്ന് എന്റെ മാതാപിതാക്കളുടെ വാക്കുകൾ പോലും ഞാൻ കേട്ടിരുന്നില്ല, പരസ്പരം ഒരുകാര്യത്തിനും പൊരുത്തങ്ങൾ ഇല്ലായിരുന്നിട്ടും ഒൻപത് വർഷത്തോളം ആ വിവാഹ ജീവിതം നീണ്ടു നിന്നു.. ആ വിവാഹ മോചനത്തിന് ശേഷം രണ്ടു വർഷം കഴിഞ്ഞാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റൂഷൻ സെക്രട്ടറി സദാശിവൻ ബജോരെയുമായുള്ള വിവാഹം നടക്കുന്നത്. എന്നാൽ നീണ്ട പതിനെട്ട് വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം 2016 ൽ ആ ബദ്ധവും അവസാനിച്ചു…
എന്നാൽ രണ്ടാമത്തെ വിവാഹ മോചനം തനിക്ക് വളരെ പരസ്യകരമായിരുന്നു എന്ന് ശാന്തി കൃഷ്ണ പറഞ്ഞിരുന്നു. കാരണം ആ ബന്ധത്തിൽ തനിക്ക് രണ്ടു മക്കൾ ഉണ്ടായിരുന്നു. മിതുൽ എന്ന മകനും മിതാലി എന്ന മകളും. ഒരമ്മ എന്ന നിലയിൽ ഞാൻ യെടുക്കുന്ന തീരുമാനം അവരെ ബാധുക്കുമോ എന്നുള്ള ചിന്തകൾ കാരണം ആ സമയത്തൊക്കെ താനൊരു റോബോർട്ടിനെ പോലെയായിരുന്നു എന്നും ശാന്തി കൃഷ്ണ പറയുന്നു.. അതിൽ നിന്നെല്ലാം രക്ഷപെടാൻ സുഹൃത്തുക്കളും കുടുംബവും ഒപ്പം ഉണ്ടായിരുന്നു എന്നും അവരാണ് തനിക്ക് ആത്മധൈര്യം നൽകിയതെന്നും ശാന്തി കൃഷ്ണ പറയുന്നു…. വിവാഹ ശേഷം കുറച്ചുനാൾ അമേരിക്കയിൽ ആയിരുന്നു പിന്നീട് ബാഗ്ളൂരിലേക്ക് താമസം മാറ്റിയെന്നും നടി പറയുന്നു…
Leave a Reply