‘സംഗീതത്തിൽ താല്പര്യമുള്ള ആ നടനുമായുള്ള എന്റെ സൗഹൃദത്തെ തെറ്റായി വ്യാഖ്യാനിച്ചു’ ! ശ്രീനാഥുമായി വേർപിരിയാനുള്ള കാരണം ശാന്തി കൃഷ്ണ പറയുന്നു !
മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന അഭിനേത്രിയാണ് ശാന്തി കൃഷ്‌ണ. ഒരു നടി എന്നതിലുപരി അവർ ഒരു നർത്തകിയും ഗായികയുമാണ്. ഭരതനാട്യം തുടങ്ങിയ ക്ലാസ്സിക്കൽ നൃത്തരൂപങ്ങൾ ചെറുപ്പം മുതലേ പഠിച്ചിരുന്ന ശാന്തി കൃഷ്‌ണ, തന്റെ പഠനം നടത്തിക്കൊണ്ടിരുന്ന സമയത്തുതന്നെയാണ് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. 1981ൽ ഭരതൻ സംവിധാനം ചെയ്ത ‘നിദ്ര’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിൽ തന്നെ വളരെ ചെറു പ്രായമായിരുന്നു എങ്കിൽ കൂടിയും അവർ വിവാഹിതയായ ഒരു വേഷമാണ് ചെയ്‌തിരുന്നത്.
പക്ഷെ നിദ്ര എന്ന സിനിമ വിജയിച്ചില്ല എങ്കിലും ശാന്തി കൃഷ്‌ണ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുംബൈയിലാണ് നടി ജനിച്ചു വളർന്നത്. വളരെ പെട്ടന്ന് സിനിമയിൽ തിരക്കുള്ള ഒരു അഭിനേത്രിയായി മാറിയ ശാന്തി കൃഷ്‌ണ അഭിനയരംഗത്തു തിളങ്ങി നിന്ന സമയത്താണു് നടൻ ശ്രീനാഥുമായി പ്രണയത്തിലാവുന്നതും 1984 സെപ്റ്റംബറിൽ വിവാഹം നടക്കുന്നതും. വിവാഹശേഷം അഞ്ചു വർഷത്തോളം സിനിമയിൽ നിന്നു് ശാന്തി കൃഷ്ണ മാറി നിന്നെങ്കിലും അവർ നൃത്ത വേദികളിൽ സജീവമായിരുന്നു. പക്ഷെ വ്യക്തിപരമായ കാരണങ്ങളാൽ സെപ്തംബർ 1995 ൽ ഇവർ വിവാഹമോചിതരാവുകയായിരുന്നു.
എന്നാൽ അടുത്തിടെ നടി നൽകിയ ഒരു അഭിമുഖത്തിൽ ശ്രീനാഥുമായി വേർപിരിയാനുള്ള കാരണം വെളിപ്പെടുത്തിയിരുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ താനും സിനിമ രംഗത്തുള്ള മറ്റൊരു നടനുമായുള്ള ഗോസിപ്പും പിന്നെ ശ്രീനാഥിന്റെ ഈഗോയുമാണ് തങ്ങൾക്കിടയിൽ പ്രധാന പ്രശ്നമായി മാറിയത് എന്നായിരുന്നു ശാന്തി കൃഷ്‌ണ പറയുന്നത്. സീരിയസ് വേഷങ്ങളും കോമഡി വേഷങ്ങളും ഒരുപോലെ ചെയ്യുന്ന ആളായിരുന്നു ശ്രീനാഥ്. സിനിമയല്ലേ, എപ്പോഴും നമുക്ക് അവസരം ലഭിക്കണം എന്നില്ലല്ലോ, ഒരു സമയത്ത് അദ്ദേഹത്തിന് സിനിമയിൽ അവസരങ്ങൾ കുറഞ്ഞു വന്നു. അത് കാരണം ഞങ്ങൾക്കിടയിൽ ഈഗോ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി.
ആ സമയത്താണ് മറ്റൊരു നടന്റെ പേരുമായി ചേർന്ന് എന്നെ കുറിച്ച് ഗോസിപ്പുകൾ പ്രചരിച്ചത്. ഞാൻ സാധാരണ ഷൂട്ടിംഗ് സെറ്റുകളിൽ പോയാൽ അതികം ആരോടും മിണ്ടാറില്ല, പക്ഷെ സംഗീതത്തിൽ അതീവ താല്പര്യമുള്ള ആ നടനുമായി ഞാൻ കൂടുതൽ സംസാരിക്കുമായിരുന്നു. ഞങ്ങൾ ഒരുമിച്ച് പാട്ടുകൾ പാടാനും, സംഗീതത്തെ കുറിച്ച് കൂടുതൽ സംസാരിക്കാനും തുടങ്ങി. ഇതോടെ ഞങ്ങളുടെ ബന്ധത്തെ പലരും തെറ്റായി വ്യാഖ്യാനിച്ചു. എന്നാൽ ഞാൻ ആ നടന്റെ ഭാര്യയായും നല്ല അടുപ്പമായിരുന്നു. അദ്ദേഹം ഷൂട്ടിംഗ് സെറ്റിൽ വരുന്നത്പോലും ഭാര്യയും കൂട്ടിയാണ്. ഇങ്ങനെ ഉള്ളപ്പോൾ എന്തിന് ആ ഗോസിപ്പുകൾക് മറുപടി നൽകണം എന്ന് എനിക്കുതോന്നി. അങ്ങനെ ഈഗോ കാരണം പല പ്രശ്നങ്ങളും ഉണ്ടായപ്പോൾ ഇനി മുന്നോട്ട് പോകാൻ സാധിക്കില്ല എന്ന് തോന്നിയപ്പോഴാണ് ശ്രീനാഥുമായി വേർപിരിഞ്ഞത് എന്ന് ശാന്തി കൃഷ്ണ പറയുന്നു.
Leave a Reply