മമ്മൂക്ക വിളിച്ചിട്ട് ചേച്ചി പോയില്ലല്ലോ, അതുകൊണ്ടല്ലേ അദ്ദേഹത്തിന് ആ ദുരന്തം ഉണ്ടായത് എന്ന് പലരും എന്നോട് ചോദിച്ചിരുന്നു ! ശാന്തികൃഷ്‌ണ പറയുന്നു !

ഒരു കാലഘട്ടത്തിൽ മലയാളസിനിമ രംഗത്ത് നിറ സാന്നിധ്യമായിരുന്നു ശാന്തി കൃഷ്‌ണ. ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ച ശാന്തി കൃഷ്‌ണ  പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ്  ആദ്യമായി  അഭിനയ ജീവിതം തുടങ്ങുന്നത്.  1976ല്‍ ‘ഹോമകുണ്ഡം’ എന്ന ചിത്രത്തില്‍ അഭിനയിച്ചുവെങ്കിലും അത് അത്ര ശ്രദ്ധ നേടിയിരുന്നില്ല അതിനു ശേഷം ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയിൽ വിജയ് മേനോനൊപ്പം നായികയായി താരം അഭിനയിച്ച ചിത്രം ശ്രദ്ധിക്കപ്പെട്ടു, അതിനു ശേഷം നിരവധി അവസരങ്ങൾ ശാന്തി കൃഷ്ണയെ തേടിയെത്തി.. ആ ചിത്രത്തിൽ ചെറുപ്പമായിരുന്ന ശാന്തി വിവാഹിതയായ ഒരു പെണ്കുട്ടിയായിട്ടാണ് അഭിനയിച്ചിരുന്നത്.

ആ കാലഘട്ടത്തിലെ എല്ലാ സൂപ്പർ നായകൻമാരുടെയും നായികയായി എത്തിയ ശാന്തി കൃഷ്‌ണ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെ ഹിറ്റ് സിനിമകളിലെ നായികയായിരുന്നു.വിഷ്ണുലോകം എന്ന ചിത്രം ഇപ്പോഴും മിനിസ്‌ക്രീനിൽ ഹിറ്റാണ്, ഏറെ നാളത്തെ ഇടവേളക്ക് ശേഷം നിവിൻ പോളി നായകനായ ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവന്നത്. ഇപ്പോഴിതാ തന്റെ സിനിമ ജീവിത്തത്തെ കുറിച്ച് ശാന്തികൃഷ്ണ പറാഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

നടിയുടെ വാക്കുകൾ ഇങ്ങനെ, മമ്മൂട്ടിയോടും മോഹന്ലാലിനോടൊപ്പം അഭിനയിക്കുമ്പോൾ അവൻ അന്ന് ഇത്രയും വലിയ സ്റ്റാർസ് ഒന്നും ആയിരുന്നില്ല. ഇപ്പോൾ ഓർക്കുമ്പോൾ അവരോടപ്പം അഭിനയിക്കാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു.  മമ്മൂട്ടി ചിത്രമായ സുകൃതത്തില്‍ അഭിനയിച്ചതിനെക്കുറിച്ചും താരം  പറയുന്നുണ്ട്. എംടി സാറാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ജീവിതത്തിലെ തന്നെ വലിയൊരു സുകൃതമാണ് ആ കഥാപാത്രം. ആ സിനിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ത്തന്നെ അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നു ഞാന്‍. ചോദിക്കേണ്ട കാര്യം പോലുമില്ല ഇത് ഞാന്‍ ചെയ്തിരിക്കും എന്നായിരുന്നു ശാന്തി കൃഷ്ണ പറഞ്ഞത്.

പലരും ഇന്നും ആ ചിത്രത്തെ കുറിച്ച് എന്നോട് പറയാറുണ്ട്. അതിൽ ചില ആരാധകർ ചോദിച്ചത്, മമ്മൂക്ക വിളിച്ചിട്ട് ചേച്ചി പോയില്ലല്ലോ, അതുകൊണ്ടല്ലേ അദ്ദേഹത്തിന് ആ,ത്മ,ഹ,ത്യ ചെയ്യേണ്ടി വന്നതെന്നായിരുന്നു.. അപ്പോൾ ഞാൻ അവരോട് പറഞ്ഞു.. അങ്ങനെയല്ല നിങ്ങള്‍ കാണേണ്ടത് ആ ക്യാരക്ടറിനെയാണ്, ആ കഥാപാത്രത്തിന്റെ അവസ്ഥ നോക്കെന്നാണ് ഞാന്‍ മറുപടി കൊടുക്കാറുള്ളത്. സ്ത്രീയുടെ സെല്‍ഫ് റെസ്‌പെക്ടാണ് അതില്‍ കാണിച്ചത്. ദുര്‍ഗയ്ക്ക് രവിശങ്കറിനോട് പ്രേമമുണ്ടെങ്കിലും അയാളുടെ ഭാര്യ വന്നപ്പോള്‍ ആ സ്‌നേഹം ത്യജിക്കുകയായിരുന്നു. ദുര്‍ഗ രവിശങ്കറിന്റെ ജീവിതത്തില്‍ ഒരു പ്രധാനപ്പെട്ടയാളായിട്ടില്ല. വീണ്ടും അതിലൂടെ കടന്നുപോവേണ്ടി വരുമെന്ന് മനസിലാക്കിയാണ് നിങ്ങള്‍ വരൂയെന്ന് പറയുമ്പോള്‍ വരാനും പോവുയെന്ന് പറയുമ്പോള്‍ പോകാനും പറ്റില്ലെന്ന് പറയുന്നത് അങ്ങനെയാണ് എന്നും ശാന്തി കൃഷ്‌ണ പറയുന്നു.

അതുപോലെ ഞാൻ ഒരിക്കലും ഒരു ഫെമിനിസ്റ്റല്ല. അതുകൊണ്ട് തന്നെ അതിനെ കുറിച്ച് അഭിപ്രായം പറയാൻ ഞാൻ താല്പര്യപെടുന്നില്ല, അത്തരം ചോദ്യങ്ങൾ ഒഴിവാക്കണം എന്നുമാണ് ഡബ്ലുസിസിയെന്ന സംഘടനയെ കുറിച്ച് ചോദിച്ചപ്പോൾ ശാന്തി കൃഷ്ണയുടെ മറുപടി.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *