തെറ്റ് മനസിലായപ്പോൾ ഒത്ത് പോകാൻ മഞ്ജു തയ്യാറായിരുന്നു, പക്ഷെ ദിലീപാണ് ഇനി ഒരുമിച്ച് വേണ്ട എന്ന നിലപാട് എടുത്തത് ! ആ പെൺകുട്ടിക്ക് ഒരു ജീവിതം കൊടുത്ത ആളാണ് ! ശാന്തിവിള ദിനേശ് !

ദിലീപ് മഞ്ജു ജോഡികളെ മലയാളികൾ ഹൃദയത്തിലേറ്റിയ ഒരു കാലഘട്ടം ഉണ്ടായിരിന്നു. ഇപ്പോഴും അവരുടെ പഴയ വിഡിയോകളും ചിത്രങ്ങളും കാണുമ്പോൾ  ഇവർ ഇങ്ങനെ തന്നെ ആയിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്നു എന്ന കമന്ററുകൾ കാണാം. ഇപ്പോഴിതാ സംവിധായകൻ ശാന്തിവിള ദിനേശ് ഇവരെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ദിലീപിനെ പിന്തുണച്ച് തുടക്കം മുതൽ സമൂഹ മാധ്യമങ്ങളിൽ സജീവമായ ആളാണ് ശാന്തിവിള ദിനേശ്.

ഇപ്പോൾ അദ്ദേഹം പറയുന്നത് ഇങ്ങനെ, ദിലീപ് ഒരു തെറ്റ് ചെയ്യും എന്ന് ഞാൻ ഒരുകാലത്തും വിശ്വസിക്കില്ല. പൊന്നുപോലെയാണ് അദ്ദേഹത്തിന്റെ അമ്മയെയും സഹോദരിയേയുമൊക്കെ ദിലീപ് നോക്കുന്നത്. കണ്ടുനിൽക്കുന്നവർക്ക് പോലും കൊതി തോന്നും. കാവ്യയുമായുള്ള ബന്ധത്തിന്റെ പുറത്താണ് അദ്ദേഹത്തണിന്റെ ആദ്യ ബന്ധം നഷ്ടമായതെന്നാണ് എല്ലാവരും കരുതുന്നത്. പക്ഷെ അതല്ല സത്യം

മഞ്ജുവുമായി വേർപിരിയാനുള്ള തീരുമാനം ആദ്യം എടുത്തത് ദിലീപാണ്. തെറ്റുകൾ മനസിലായപ്പോൾ ഒത്തുപോകാൻ മഞ്ജു തയ്യാറായിരുന്നു. എന്നാൽ അത് വേണ്ട എന്ന നിലപാടായിരുന്നു ദിലീപിന്. എനിക്ക് എന്നും ദിലീപിനോട് ബഹുമാനം മാത്രമാണ്.’ ‘കാരണം തന്റെ പേരിൽ പഴി കേട്ടതിന്റെ പേരിലാണ് കാവ്യയെ ദിലീപ് ജീവിതത്തിലേക്ക് കൂട്ടുന്നത്. അത് വളരെ വലിയ കാര്യമെന്നാണെന്നും’, ശാന്തിവിള ദിനേശ് പറയുന്നു.

അതേസമയം ദിലീപ് ഇപ്പോൾ തന്റെ ഏറ്റവും പുതിയ സിനിമ വോയ്‌സ് ഓഫ് സത്യനാഥൻ ന്റെ വിജയാഘോഷത്തിലാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അടുത്തിടെ ദിലീപ് പറഞ്ഞത് ഇങ്ങനെ, കാവ്യയും മക്കളും ചെന്നൈയിൽ വെച്ച് സിനിമ കണ്ടു, മൂന്ന് പേർക്കും ഇഷ്ടപ്പെട്ടു. മാമാട്ടി (മഹാലക്ഷ്മി) ഭയങ്കര ചിരി ആയിരുന്നു. ഇവൾ ആവശ്യമില്ലാത്തിടത്തും ചിരിക്കുന്നു എന്ന് പറഞ്ഞ് കാവ്യ അവളെ കളിയാക്കി. മീനൂട്ടിയും എന്നെ വിളിച്ചു. നന്നായിട്ടുണ്ട്, എന്റെ സുഹൃത്തുക്കൾക്ക് ഇഷ്ടപ്പെട്ടെന്ന് പറഞ്ഞു.

ഇളയവൾ ഈ അടുത്താണ് എന്റെയും കാവ്യയുടെയും സിനിമകൾ കണ്ടു തുടങ്ങിയത്. മായാമോഹിനി കണ്ടപ്പോൾ ഈ അച്ഛൻ എന്തൊക്കെയാ കാണിക്കുന്നതെന്നൊക്കെ ചോദിച്ചു. ഈ ഒക്ടോബറിൽ അവൾക്ക് അഞ്ച് വയസ്സാകുമെന്നും ദിലീപ് വ്യക്തമാക്കി. തന്റെ കരിയറിലെ പഴയ സിനിമകളെക്കുറിച്ചും ദിലീപ് സംസാരിച്ചു. സല്ലാപം എന്ന സിനിമ എന്റെ ജീവിതത്തിലെ ടേണിം​ഗ് പോയന്റ് ആയിരുന്നു. പലരുടെയും വിചാരം അതാണ് എന്റെ ആദ്യത്തെ പടമെന്നാണ്. കഥാവശേഷൻ എനിക്ക് ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ്.

ആ സിനിമയിലെത്തി പോലെ ആ,ത്മ,ഹ,ത്യ,യല്ല ഒന്നിനുമുള്ള പരിഹാരം. പ്രതിസന്ധികളെ നമ്മൾ പൊരുതി ജയിക്കണം. പക്ഷെ ഈ പറയുന്ന എനിക്കും ആ,ത്മ,ഹ,ത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്. അത് ഞാൻ നിർമ്മിച്ച സിനിമയായ ട്വന്റി ട്വന്റി ചെയ്യുന്ന സമയത്ത്. എന്നിട്ട് ഞാൻ വിദേശത്തേക്ക് പോയി. പക്ഷെ ഇപ്പോൾ അതല്ല ശരി എന്ന് മനസ്സിലാക്കുന്നു. നമ്മളെ ആശ്രയിച്ച് നിൽക്കുന്ന ഒരുപാട് പേരെ ഇരുട്ടത്താക്കിയാണ് രക്ഷപ്പെടുന്നത്. അതൊരു രക്ഷപ്പെടൽ അല്ലെന്നും ദിലീപ് പറയുന്നു. ഒരുപക്ഷെ ആ സിനിമ പരാജയപ്പെട്ടിരുന്നു എങ്കിൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഞാൻ പോയേനെ എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *