
കാർത്തിക എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്, ഒരിക്കലും മറക്കാൻ കഴിയില്ല ! ആ ഒരു സൗഹൃദം മാത്രമാണ് ഇന്നും നിലനിൽക്കുന്നത് ! ശാരി പറയുന്നു !
മലയാളി പ്രേക്ഷകർക്ക് വളരെ ഇഷ്ടമുള്ള ചിത്രങ്ങളിൽ ഒന്നാണ് ദേശാടനക്കിളി കരയാറില്ല. ആ ചിത്രത്തിൽ കൂടി പദ്മരാജൻ എന്ന സംവിധായകൻ മലയാളികൾക്ക് സമ്മാനിച്ച നായികയാണ് ശാരി. ഒരുപക്ഷെ ഇന്നത്തെ ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന ഒരു ചിത്രം കൂടിയായിരുന്നു ദേശാടനക്കിളി കരയാറില്ല. സൗഹൃദമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ മറ്റൊരു പക്ഷം അത് സ്വ,വ,ർ,ഗാനുരാഗമാണ് എന്നും ഒരു കൂട്ടർ. സ്നേഹത്തെ വളരെ മനോഹരമായാട്ടാണ് ചിത്രത്തിൽ ആവിഷ്കരിച്ചത്. അ,ശ്ലീ,ലം എന്ന കാറ്റഗറിയിൽ മലയാളികൾ മാറ്റിനിർത്തിയ സ്വ,വ,ർ,ഗാ,നു,രാഗത്തെ കാഴ്ചക്കാരുടെ മനസ്സിൽ തങ്ങി നിൽക്കത്തക്ക കഥാപാത്രങ്ങളാക്കി സൃഷ്ടിച്ചത് പത്മരാജന്റെ ബ്രില്യൻസ് തന്നെയാണ് എന്നാണ് ഇക്കൂട്ടരുടെ വാദം.
ശാരിയും കാർത്തികയും മത്സരിച്ച് അഭിനയിച്ച ചിത്രം കൂടിയാണ് ഇത്. സാലിയും നിമ്മിയുമായി കാർത്തികയും ശാരിയും തകർത്ത് അഭിനയിച്ച ചിത്രം ഇന്നും മിനിസ്ക്രീനിൽ ഹിറ്റാണ്. അതിൽ ശാരി ഇന്നും അഭിനയ രംഗത്ത് സജീവമാണ്. ശാരിയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച രണ്ടു ചിത്രങ്ങളാണ് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’, ‘ദേശാടനക്കിളി കരയാറില്ല’ എന്നിവ. താൻ അഭിനയിച്ച ചിത്രങ്ങളിൽ പ്രേക്ഷകരുടെ ഇഷ്ട സിനിമ ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’ ആണെങ്കിലും തന്റെ ഇഷ്ട ചിത്രം അന്നും എന്നും ‘ദേശാടനക്കിളി കരയാറില്ല’ എന്ന ചിത്രമാണ് എന്നാണ് ശാരി പറയുന്നത്.

ചിത്രത്തിലെ സാലി വലിയ ബോൾഡായ ആളായിരുന്നു എങ്കിലും യഥാർഥത്തിൽ താൻ അതിന്റെ നേരെ വിവരീതം ആയിരുന്നു എന്നാണ് ശാരി പറയുന്നത്. ആ കഥാപാത്രം അത്രയും ഗംഭീരമായി തോന്നിയെങ്കിൽ അത് കാർത്തികയറുടെ കഴിവാണ്. കാരണം ഷൂട്ടിംഗ് സെറ്റിൽ പലപ്പോഴും തന്നെ സഹായിച്ചിരുന്നത് കാർത്തികയായിരുന്നു. സിനിമ മേഖലയിലെ ആരുമായും താൻ ബന്ധം കാത്തുസൂക്ഷിക്കാറില്ല. എന്നാൽ കാർത്തികയുമായി ഇന്നും സൗഹൃദം കാത്തുസൂക്ഷിക്കുന്നു. എപ്പോഴും ഫോൺ വിളിക്കുകയോ കാണാറ് ഒന്നും ചെയ്യാറില്ലെങ്കിലും ഞങ്ങൾ നേരിൽ കണ്ടാൽ കുറെ നേരം ഒരുപാട് കാര്യങ്ങൾ സംസാരിക്കാറുണ്ട് എന്നും ശാരി പറയുന്നു.
ആ സെറ്റിൽ ഞാൻ മാത്രമായിരുന്നു പുതുമുഖം, ബാക്കി എല്ലാ ആർട്ടിസ്റ്റും സീനിയർ ആയിരുന്നു. ലാൽ സാർ ഉർവശി മാം.. ആയാലും കാർത്തിക ആയാലും മികച്ച അഭിനേതാക്കളാണ്. അപ്പോൾ അങ്ങനെ ഉള്ളവരുടെ കൂടി അഭിനയിക്കാൻ തന്നെ എനിക്ക് ചെറിയ പേടി ഉണ്ടായിരുന്നു. ഡയലോഗ് തെറ്റാതെ പറയണേ എന്ന് മാത്രമായിരുന്നു എന്റെ ആകെ പ്രാർത്ഥന. അതിലും കാർത്തിക ഒരുപാട് സഹായിച്ചു. അതും ഒരു ലെജൻഡറി ഡയറക്ടറുടെ ചിത്രത്തിൽ ആണ് അഭിനയിക്കുന്നത്. അത് തന്നെ എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്. പത്മരാജൻ സാറിനൊപ്പം എനിക്ക് നല്ല നല്ല ചിത്രങ്ങളിൽ പ്രവർത്തിക്കാൻ കഴിഞ്ഞു. അദ്ദേഹം ഇല്ല എന്ന് പറയുന്നത് എനിക്ക് മാത്രമല്ല മുഴുവൻ മലയാള സിനിമയ്ക്കും ഒരു തീരാ നഷ്ടം തന്നെയാണ് എന്നും ശാരി പറയുന്നു.
Leave a Reply