
ഷീലാമ്മ എന്നെ കെട്ടുമോ എന്നായിരുന്നു ജയന്റെ മറുപടി ! ആ ചോദ്യം എന്നെ ഞെട്ടിച്ചു ! ഷീല പറയുന്നു !
ജയൻ എന്ന നടനെ മലയാള സിനിമ പ്രേമികകൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ജയൻ എന്ന പേര് പുതുതലമുറയിൽ പോലും ആവേശമാണ്. യഥാർഥ പേര് കൃഷ്ണൻ നായർ. അദ്ദേഹം ഒരു നേവി ഓഫീസർ ആയിരുന്നു. ഏകദേശം 120 ലധികം മലയാള ചിത്രങ്ങളിൽ അദ്ദേഹം വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ചു. തന്റെ സിനിമാ ജീവിതകാലത്ത് അദ്ദേഹം പ്രധാനമായും ഒരു ആക്ഷൻ താരമായാണ് അറിയപ്പെട്ടിരുന്നതെങ്കിലും സ്വഭാവ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. അതിസങ്കീർണ്ണമായ സാഹസിക രംഗങ്ങളിൽ അവയുടെ അപകടസ്വഭാവത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ എന്തിനും തയാറാകുന്ന ഒരു മികച്ച കലാകാരനും കൂടിയാണ് ജയൻ.
ഇപ്പോഴിതാ നടി ഷീല ജയനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഷീല കൗമുദിൻ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇപ്പോൾ ജയനെ കുറിച്ച് പറഞ്ഞത്, നടിയുടെ വാക്കുകൾ ഇങ്ങനെ, ജയനെ ആദ്യമായി കാണുന്നത് 48 വര്‍ഷം മുമ്പ് ശാപമോക്ഷം എന്ന സിനിയുടെ ലൊക്കേഷനില്‍ വച്ചാണ്. അന്ന് വളരെ ചെറിയൊരു വേഷത്തിലാണ് ജയൻ അഭിനയിച്ചത്. എന്നെ ആദ്യമായി കണ്ടപ്പോൾ വന്ന് എന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയിരുന്നു. എല്ലാവരോടും വളരെ നല്ല പെരുമാറ്റം ആയിരുന്നു അദ്ദേത്തിന്റെത്.
ഷോട്ട് കഴിയുമ്പോൾ എന്നോട് വന്ന് ചോദിക്കും എങ്ങനെ ഉണ്ടായിരുന്നു ശീലമ്മേ.. എന്ന് അപ്പോൾ ഞാൻ പറയും വളരെ നന്നായിരുന്നു എന്ന്, അപ്പോൾ ആ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയാണ്. പിന്നീട് കുറേ സിനിമകളിലും ജയന് ചെറിയ, വില്ലന്‍ വേഷങ്ങളിലെത്തി. ഒരു ദിവസം കൊണ്ട് നടനായി വന്ന താരമല്ല ജയനെന്നും സിനിമയിലേക്ക് എത്താന്‍ നന്നായി കഷ്ടപ്പെട്ടിട്ടൂള്ള ആളാണെന്നും ഷീല പറയുന്നു. എനിക്ക് ഒരുപാട് ബഹുമാനം തോന്നിയ ആളുകൂടിയാണ് ജയൻ എന്നും ഷീല പറയുന്നു.

അതുപോലെ അദ്ദേഹത്തോട് വിവാഹം കാഴിക്കതിനെ കുറിച്ച് എപ്പോഴും ചോദിച്ചിരുന്നു. സിനിമയില്‍ ഒന്നു നന്നാകട്ടെ എന്നിട്ട് കല്യാണം കഴിക്കും. വീട്ടില്‍ പോകുമ്പോൾ അമ്മയും ഇതേ കാര്യം ചോദിക്കും. സിനിമയില്‍ തന്നോട് വിവാഹത്തെപ്പറ്റി ചോദിക്കുന്നത് ഷീലാമ്മ മാത്രമാണെന്നും ജയന് മറുപടി നല്‍കിയതായി ഷീല പറയുന്നു. അങ്ങനെ രണ്ടു വർഷം കഴിഞ്ഞ് അദ്ദേഹത്തെ വീണ്ടും കണ്ടപ്പോൾ വിവാഹ കാര്യം ഞാൻ വീണ്ടും ചോദിച്ചു. ഏതായാലും നിങ്ങൾ വിവാഹം കഴിച്ച് കഴിഞ്ഞ് ഭാര്യയുമായി എന്റെ വീട്ടിൽ വരണം എന്ന് വരെ ജയനോട് പറഞ്ഞിരുന്നു എന്നും ഷീല പറയുന്നു.
എന്നാൽ ഇത് കേട്ട ജയൻ പെട്ടെന്ന് എന്നോട് ചോദിച്ചത് ഷീലാമ്മ എന്നെ കെട്ടുമോ എന്നായിരുന്നു… പെട്ടെന്ന് അങ്ങനെ കേട്ടപ്പോൾ ഞാൻ ആകെ വല്ലാതെ ആയി, ഷീലാമ്മയെ പോലൊരു പെണ്ണിനെയേ ഞാന്‍ കല്യാണം കഴിക്കൂ. എന്റെ സങ്കല്‍പ്പത്തിലെ പെണ്ണ് ഇതുപോലെയാണ്, ഷീലാമ്മയെ പോലെ. എല്ലാം തികഞ്ഞ പെണ്ണ് എന്നായിരുന്നു ജയന് പറഞ്ഞതെന്നും ഷീല ഓര്‍ക്കുന്നു.. അദ്ദേഹം അത് തമാശക്ക് പറഞ്ഞതായിരുന്നു എങ്കിലും അത് കേട്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും അദ്ദേഹം പറയുന്നു.
Leave a Reply