ജയനുമായുള്ള ആ ബന്ധത്തെ ജയഭാരതി മറച്ചുവെച്ചിരുന്നു ! ഏറ്റവും വലിയ ആഗ്രഹം സഭലമാകാതെയാണ് ജയൻ പോയത് ! ശ്രീകുമാരൻ തമ്പി പറയുന്നു !

മണ്മറഞ്ഞുപോയിട്ടും ഇന്നും നമ്മുടെ എല്ലാവരുടെയും ഉള്ളിൽ നിലനിലനിൽക്കുന്ന നടനാണ് ജയൻ എന്ന കൃഷ്ണൻ നായർ. അദ്ദേഹം ഒരു തലമുറയുടെ ആവേശമായിരുന്നു. ഇന്നും അദ്ദേഹത്തെ ആരാധിക്കുന്ന യുവ തലമുറയിലെ ആരാധകരെയും നമ്മൾ കാണാറുണ്ട്. അദ്ദേഹം ഒരു നേവി ഓഫീസർ ആയിരുന്നു. ഏകദേശം 120 ൽ  അധികം മലയാള ചിത്രങ്ങളിൽ അദ്ദേഹം വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ചു. തന്റെ സിനിമാ ജീവിതകാലത്ത് അദ്ദേഹം പ്രധാനമായും ഒരു ആക്ഷൻ താരമായാണ് അറിയപ്പെട്ടിരുന്നതെങ്കിലും സ്വഭാവ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. അതിസങ്കീർണ്ണമായ സാഹസിക സംഘട്ടന രംഗങ്ങളിൽ അവയുടെ അപകടസ്വഭാവത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ എന്തിനും തയാറാകുന്ന ഒരു മികച്ച കലാകാരനും കൂടിയാണ് ജയൻ.

അദ്ദേഹം ഒരു നേവി ഓഫീസർ കൂടിയായിരുന്നു. അഭിനയത്തിന് വേണ്ടി അദ്ദേഹം തന്റെ  ജോലി രാജിവെക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു. 1974 ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ സിനിമ  ലോകത്ത് അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ ജയനെ കുറിച്ചും നടി ജയഭാരതിയെ കുറിച്ചും സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാരന്‍ തമ്പി പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ജയഭാരതി അന്ന്  ഒരിക്കൽ പോലും ആരോടും മനസ് തുറന്ന് പറഞ്ഞിട്ടില്ലാത്ത ആ രഹസ്യം  എന്നോട് പറഞ്ഞത്, എക്കാലത്തെയും എന്റെ ഏറ്റവും അടുത്ത സുഹൃത്തും അനശ്വര നടനായ ജയനാണ് പറഞ്ഞത് എന്നാണ് ശ്രീകുമാരൻ തമ്പി പറയുന്നത്.

ജയന്റെ സ്വന്തം അമ്മാവന്റെ മകളായിരുന്നു ജയഭാരതി. നായർ തറവാടുകളിടെ പണ്ടത്തെ രീതി അനുസരിച്ച് ജയന്റെ മുറപെണ്ണായിരുന്നു . എന്നാൽ ജയഭാരത്തി ഈ വിവരം ഒരു മനുഷ്യരോടും പറഞ്ഞിരുന്നില്ല, രഹസ്യമായി കൊണ്ടുനടന്നു, ജയനുമായിട്ടുള്ള എന്റെ സൗഹൃദം കാരണമാണ് ഞാന്‍ എന്റെ ചിത്രങ്ങളില്‍ വീണ്ടും അഭിനയിപ്പിച്ചത്. അദ്ദേഹം അവസായമായി അഭിനയിച്ച ആ,ക്ര,മ,ണം എന്ന എന്റെ സിനിമയില്‍, തെറ്റായ ജീവിതം നയിക്കുന്ന ഒരു  പെണ്ണിനെ നേര്‍വഴിയില്‍ കൊണ്ട് വരാനായി അവളെ വിവാഹം കഴിക്കുന്ന ഐപിഎസ് ഓഫീസര്‍ ആയിട്ടായിരുന്നു എത്തിയിരുന്നത്. നര്‍ത്തകിയായ ആ പെണ്ണിന്റെ വേഷം  ചെയ്തിരുന്നത്  ജയഭാരതിയുമായിരുന്നു. അവരുടെ ഒരു വെഡിങ്ങ് ഫോട്ടോ എടുത്ത് ഫ്രെയിം ചെയ്ത് ഇരുവരെയും അന്ന് ഞാൻ  കാണിച്ചിരുന്നു.

പക്ഷെ നിർഭാഗ്യവശാൽ ആ സിനിമയുടെ ഷൂട്ടിങ് പകുതിയാകും മുമ്പ്  ജയന്‍ ഞങ്ങളെ വിട്ടുപോയിരുന്നു. ആ സിനിമ എന്റെ സ്വപ്നമായിരുന്നു, അത് പൂർത്തിയാക്കാതെ അയാൾ പോയി… ശേഷം ആ കഥ മറ്റൊരു കഥാഗതിയിൽ ആക്കി ആ ചിത്രം ഞാൻ മനസില്ലാ മനസോടെ പൂർത്തിയാക്കിയിരുന്നു, പക്ഷെ അത് വിജമായിരുന്നില്ല, നിർമാണവും ഞാൻ തന്നെ ആയിരുന്നത് കൊണ്ട് അതിന്റെ നഷ്ടവും ഞാൻ തന്നെ സഹിച്ചു എന്നും ശ്രീകുമാരൻ തമ്പി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *