ആ കഥ ആർക്കും അറിയില്ല ! ഐഎന്‍എസ് വിക്രാന്ത് കൊണ്ടുവരാന്‍ ബ്രിട്ടനില്‍ പോയ കൃഷ്ണൻ നായർ എന്ന ജയൻ !

മലയാളികളുടെ ആദ്യത്തെ സൂപ്പർ സ്റ്റാർ നടൻ ജയൻ ഇന്നും ആയിരക്കണക്കിന് ജനങളുടെ മനസ്സിൽ ജീവിക്കുന്നു. ഇപ്പോഴിതാ ജയനെ കുറിച്ച് എഴുത്തുകാരന്‍  എൻ എസ് മാധവ് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,    ഐഎന്‍എസ് വിക്രാന്ത് വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഇന്ത്യയുടെ പഴയ വിമാനവാഹിനിക്കപ്പല്‍ കൊണ്ടുവരാന്‍ ബ്രിട്ടനിലേക്ക് പോയ മലയാളത്തിന്റെ സൂപ്പര്‍ ഹീറോ ജയനെ ആർക്കും അറിയില്ല എന്നാണ് അദ്ദേഹം പറയുന്നത്.

മാധവൻ ട്വിറ്ററിൽ ആണ് ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ”1961ല്‍ ഇന്ത്യ ബ്രിട്ടീഷ് നിര്‍മ്മിത വിമാനവാഹിനിക്കപ്പല്‍ എച്ച്.എം.എസ് ഹെര്‍ക്കുലീസ് വാങ്ങിയപ്പോള്‍ (പിന്നീട് ഐ എൻ എസ് വിക്രാന്ത് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട), കപ്പല്‍ കൊണ്ടുവരാന്‍ കൃഷ്ണന്‍ നായര്‍ എന്ന ഒരു നാവികനും ബ്രിട്ടനിലേക്ക് പോയിരുന്നു. അദ്ദേഹം പിന്നീട് മലയാളികളുടെ സ്വന്തം സൂപ്പർ സ്റ്റാർ ജയന്‍ എന്ന പേരിൽ സിനിമ ലോകം അടക്കി വാണു, കേരളത്തിന്റെ ആദ്യ സൂപ്പര്‍ഹീറോ ആയി!” എന്നാണ് എന്‍.എസ് മാധവന്റെ ട്വീറ്റ്.

കേരത്തിന്റെ ഇന്ത്യയുടെ തന്നെ അഭിമാനമായ ഐഎന്‍എസ് വിക്രാന്തിന്റെ ഉദ്ഘാടന ദിവസം ഒരു മലയാള പത്രത്തില്‍ വന്ന വാര്‍ത്തയില്‍ നിന്നെടുത്ത വിവരമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. അത്  1961-ല്‍ ബ്രിട്ടനില്‍ പോയി എച്ച്.എം.എസ് ഹെര്‍ക്കുലീസ് എന്ന വിമാനവാഹിനിക്കപ്പല്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്ന കൂട്ടത്തിലുണ്ടായിരുന്ന എന്‍.എം ഇബ്രാഹിമിന്റെ ഓര്‍മക്കുറിപ്പായിരുന്നു ആ പത്ര കുറിപ്പിൽ ഉണ്ടായിരുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടന് വേണ്ടി നിര്‍മ്മിച്ച് പിന്നീട് ഇന്ത്യ വാങ്ങിയതാണ് വിക്രാന്ത്. അത് നമ്മുടെ ഇന്ത്യയിലേക്ക്  കൊണ്ടുവരാന്‍ പോയ കൂട്ടത്തില്‍ കൊല്ലം സ്വദേശി കൃഷ്ണന്‍ നായരും ഉണ്ടായിരുന്നു. അദ്ദേഹം പിന്നീട് പ്രസിദ്ധ സിനിമാതാരം ജയന്‍ ആയെന്നുമെല്ലാം അദ്ദേഹം ഓര്‍ക്കുന്നുണ്ട്.

അതുപോലെ ഈ പറഞ്ഞ ഇബ്രാഹിമും സിനിമയിൽ ഒരു കൈ നോക്കിയിരുന്നു. ഉല്ലാസ യാത്രയില്‍ അദ്ദേഹം ഉപനായകനായും ജയന്‍ വില്ലനായും അഭിനയിച്ചതും ഓര്‍ക്കുന്നുണ്ട്. ഇത് വായിച്ചതില്‍നിന്നുള്ള കൗതുകംകൊണ്ട് ട്വീറ്റ് ചെയ്തതാണ് താന്‍ എന്നും അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ എന്‍.എസ് മാധവന്‍ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *