ഉമ്മന്‍ചാണ്ടിക്ക് സ്വസ്ഥത കൊടുക്കാത്തത് മാധ്യമങ്ങളാണ്, എന്നിട്ട് കുറ്റം മുഴുവന്‍ 15 സെക്കന്റ് വീഡിയോ ചെയ്ത വിനായകനും ! ഷൈൻ ടോം ചാക്കോ പറയുന്നു !

അടുത്തിടെ ഏറെ വിവാദമായ ഒന്നായിരുന്നു മരണാനന്തരം ബഹു. ഉമ്മൻ ചാണ്ടിയെ സമൂഹ മാധ്യമം വഴി നടൻ വിനായകൻ അധിക്ഷേപിച്ചത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി,  തുടങ്ങിയ ആരോപണങ്ങളാണ് ലൈവിലെത്തി വിനായകൻ പറഞ്ഞത്.നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതാണിപ്പോൾ ഞാൻ എന്ത് ചെയ്യണം, നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്.,. എന്നുമായിരുന്നു വിനായകൻ ലൈവ് വിഡിയോയിൽ വന്നു പറഞ്ഞിരുന്നത്.

ഈ കാരണത്താൽ തന്നെ വിനായകനെതിരെ നിരവധിപേര് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ആദ്യമായി വിനായകനെ പിന്തുണച്ചുകൊണ്ട് നടൻ ഷൈൻ ടോം ചാക്കോ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. കുറ്റം വിനായകന്റെത് മാത്രമാണോ എന്നാണ് ഷൈന്‍ ചോദിക്കുന്നത്. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ സമാധാനം കൊടുക്കാത്ത മാധ്യമങ്ങള്‍ ഇപ്പോള്‍ മാപ്പ് പറഞ്ഞിട്ട് കാര്യമില്ല എന്നാണ് ഷൈന്‍ പറയുന്നത്. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ പ്രതികരിച്ചത്.

വാക്കുകൾ ഇങ്ങനെ, ഇത്രയും നാൾ ഇതേ ഉമ്മൻ ചാണ്ടിയെ കുറ്റം പറഞ്ഞത് ഇതേ മാധ്യമങ്ങൾ തന്നെയാണ്, വിനായകന്റേത് 15 സെക്കന്‍ഡ് മാത്രമുള്ള വീഡിയോയാണ്. വിനായകന്‍ ആദ്യമായിട്ടല്ല പ്രസ്താവനകള്‍ നടത്തുന്നത്. ഇത് വെറും 15 സെക്കന്‍ഡ് മാത്രമുള്ള വീഡിയോയാണ്. ഉമ്മന്‍ ചാണ്ടി മരിക്കുന്നത് വരെ അദ്ദേഹത്തെ കുറ്റം പറഞ്ഞവരെ അപ്പോള്‍ എന്താണ് ചെയ്യേണ്ടത്? അവര്‍ അദ്ദേഹം മരിച്ചതിന് ശേഷം മാപ്പ് പറഞ്ഞിട്ട് കാര്യമില്ല. ജീവിച്ചിരിക്കുമ്പോള്‍ സ്വസ്ഥത കൊടുക്കാതെ, അദ്ദേഹം  മരിച്ച ശേഷം മാപ്പ് പറഞ്ഞാല്‍ അദ്ദേഹത്തിന് വല്ലതും കിട്ടുമോ..

അത്രയും നാൾ അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും പാർട്ടിയും എല്ലാം അനുഭവിച്ചില്ലേ, മ്മന്‍ ചാണ്ടിയുടെ സിഡി തപ്പി പോയത് മാധ്യമങ്ങളല്ലേ? പുള്ളിയെ ചേര്‍ത്തു കഥകള്‍ മെനഞ്ഞിട്ടും സിഡി തപ്പിപ്പോയിട്ടും ഇവരൊക്കെ എത്ര കാലം ചോറുണ്ടു. എന്നിട്ട് പുള്ളി മരിച്ചപ്പോള്‍ കണ്ണീരൊഴുക്കിയത് വെച്ചും ചോറുണ്ടു, 15 സെക്കന്‍ഡ് വീഡിയോ ചെയ്ത ഈ വ്യക്തിയെയും വെച്ച് ചോറുണ്ടു.

അദ്ദേഹത്തോട് ഇത്രയും ക്രൂരത കാണിച്ച മാധ്യമങ്ങൾ ഇനി മാപ്പ് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ. ഇത് കണ്ടിട്ടല്ലേ എല്ലാവരും പഠിക്കുന്നത്. ഈ വ്യക്തിക്ക് പേരക്കുട്ടികളില്ലേ.. അവരുടെ മുന്നിലൊക്കെ അപമാനിക്കപ്പെട്ടില്ലേ.. എന്നിട്ട് കുറ്റം മുഴുവന്‍ ഈ 15 സെക്കന്‍ഡ് മാത്രം വരുന്ന വീഡിയോയ് ചെയ്ത ആള്‍ക്കാണ്. ഒരാള്‍ ജീവിച്ചിരിക്കുമ്പോഴാണ് സൊര്യം  കൊടുക്കേണ്ടത്, അത് ആ വ്യക്തിക്ക് കൊടുത്തിട്ടില്ല. ആരോപണങ്ങളില്‍ നിന്നും ആരോപണങ്ങളിലേക്ക് പോകുകയായിരുന്നു. എന്നിട്ടും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ല.. വിനായകന്‍ ചെയ്തത് ശരിയാണെന്ന് ഞാന്‍ പറഞ്ഞില്ല. അത് ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് മറ്റുള്ളവര്‍ ഉമ്മന്‍ചാണ്ടിയോട് ചെയ്തത് എന്താണെന്ന് ചര്‍ച്ച ചെയ്യുക അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *