മലയാള സിനിമയുടെ അനശ്വര നടൻ മുരളിക്ക് പകരം ഇനി ആര് ! എന്ന ചോദ്യത്തിന് ഉത്തരവുമായി ആരാധകർ ! സംഭവം ചർച്ചയാകുന്നു !

മുരളി എന്ന നടനെ കുറിച്ച് വർണ്ണിക്കാൻ വാക്കുകൾ മതിയയാകാത്ത അവസ്ഥയാണ്, അതുല്യ പ്രതിഭ, അനശ്വരമാക്കിയ എത്രയോ കഥാപത്രങ്ങൾ, അദ്ദേഹത്തിന്റെ നഷ്ടം മലയാള സിനിമക്ക് എന്നും ഒരു തീരാ നഷ്ടം തന്നെയാണ്. ഇപ്പോഴും അദ്ദേഹത്തിന്റെ ആ താര സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കുകയാണ്. ഇപ്പോഴിതാ നടൻ മുരളിക്ക് പകരം ആര് എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ചില സിനിമ നിരൂപകർ.

അവരുടെ കണ്ടെത്തലിൽ മുരളിക്ക് പകരം നടൻ ഷൈൻ ടോം ചാക്കോ ആണെന്നാണ് വ്യക്തമാകുന്നത്. ഇതിഹാസ, ഇഷ്​ക്​, ആൻമ മരിയ കലിപ്പിലാണ്​, കമ്മട്ടിപ്പാടം, ലൗ, കുരുതി, കുറുപ്പ്, ഭീഷ്മപർവ്വം, തുടങ്ങി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ കൂടി താനൊരു മികച്ച നടനാണെന്ന് അദ്ദേഹം തെളിയിച്ചിരുന്നു.  ഏത് റോളും അനായാസം ചെയ്ത് ഫലിപ്പിക്കാനുള്ള കഴിവ് കൊണ്ടാണ്​ വളരെ ചുരുക്കകാലത്തിനിടയിൽ തന്നെ പ്രേക്ഷകരുടെ ഉള്ളിൽ സ്ഥാനം നേടാൻ ഷൈന് കഴിഞ്ഞത്​.

കുറിപ്പിലെ ഭാസി പിള്ള നിരവധി പ്രശംസ ഷൈന് നേടികൊടുത്തിരുന്നു. അതിഗംഭീര പ്രകടനം കൊണ്ട് മികച്ച അഭിപ്രായം നേടിയ ഷൈൻ തൊട്ടടുത്ത ചിത്രം ഭേഷ്‌മയിലും ഞെട്ടിച്ചു. ‘നമ്മൾ’ എന്ന ചിത്രത്തിൽ ജൂനിയർ ആര്ടിസ്റ്റിന്റെ ഒപ്പം  വെറും ഒരു സീനിൽ മാത്രം ഒതുങ്ങി പോയ ഒരു നടൻ, പിന്നീട് മലയാള സിനിമയിലെ സ്വാഭാവിക വേഷങ്ങൾ കൈകാര്യം ചെയ്ത ഒരു നടനായി മാറുകയായിരുന്നു. നമ്മുടെ മലയാള സിനിമ രംഗത്തെ അതുല്യ പ്രതിഭ നടൻ  മുരളിയോടാണ് ഷൈൻ ടോം ചാക്കോയെ ഇപ്പോൾ എല്ലാവരും ഉപമിച്ചുകൊണ്ടിരിക്കുന്നത്. അത്രത്തോളം മികച്ച പ്രകടനമാണ് ഷൈൻ ഓരോ ചിത്രങ്ങളിലും കാഴ്ച വയ്ക്കുന്നത് എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.

വില്ലൻ വേഷങ്ങൾ ചെയ്യുന്നതിന് ഷൈനുള്ള കഴിവ് അതൊന്ന് വേറെ തന്നെയാണ്, അതും സാധാരണ നമ്മൾ കണ്ടുവരുന്നതിൽ നിന്നും വളരെ വ്യത്യസ്തമായ മാനറിസങ്ങളാണ് ഷൈൻ എന്ന നടനിൽ ഓരോ പ്രേക്ഷകനും കാണാൻ സാധിക്കുന്നത്. ഇത്തരം വേഷങ്ങൾ ഷൈൻ വിസ്മയിപ്പിക്കുമ്പോൾ ഓരോ പ്രേക്ഷകന്റെയും മനസ്സിൽ ഓടിയെത്തുന്നത് മലയാളത്തിലെ മറ്റൊരു ഇതിഹാസമായിരുന്ന നടൻ മുരളിയോടുള്ള നടന്റെ സാമ്യങ്ങളാണ്.

തനിക്ക് ലഭിക്കുന്ന കഥാപാത്രത്തോട് നൂറ് ശതമാനം മികവ് പുലർത്താൻ ഷൈന് കഴിയുന്നുണ്ട്. മുരളി എന്ന നടൻ പ്രത്യേകിച്ചും നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഒരു പ്രത്യേക അഭിനയ ശൈലി കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞിട്ടുണ്ട്, അതെ രീതിയാണ് ഷൈനിലും നമുക്ക് കാണാൻ കഴിയുന്നത്. ഹൃദയം നിറഞ്ഞ തന്നെയാണ് ആളുകൾ ഷൈൻ ടോം ചാക്കോ എന്ന നടന്റെ പ്രകടനത്തെ സ്വീകരിക്കുന്നത്. മലയാള സിനിമകക്ക്  മുരളി എന്ന അനശ്വര പ്രതിഭയെ തിരികെ ലഭിച്ചു എന്നും, ഷൈൻ ടോം ചാക്കോയുടെ പല പ്രകടനങ്ങളും മുരളിക്ക് സമാനമായ രീതിയിൽ ആണ് ആസ്വദിക്കാൻ കഴിയുന്നത് എന്നും പലരും ഇതിനോടകം തന്നെ കണ്ടെത്തിക്കഴിഞ്ഞു എന്നുമാണ് ചില സിനിമ പ്രേക്ഷകരുടെ കണ്ടെത്തലുകൾ. ഇതിനെ വിമർശിച്ചും അനുകൂലിച്ചും നിരവധിപേരാണ് രംഗത്ത് വരുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *