
കേറി കിടക്കാൻ ഒരു വീടോ ഇടാൻ നല്ല വസ്ത്രമോ സഞ്ചരിക്കാൻ ഒരു കാറോ ഇല്ലായിരുന്നു ! ഇന്ന് എനിക്ക് എല്ലാമുണ്ട് ഷിയാസ് കരീം
ബിഗ് ബോസ് റിയാലിറ്റി ഷോയിൽ കൂടി കൂടുതൽ ശ്രദ്ധ നേടിയ ആളാണ് നടനും മോഡലുമായ ഷിയാസ് കരീം. ഇപ്പോഴിതാ തന്റെ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് ഷിയാസ് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, ഒന്നുമില്ലായ്മയിൽ നിന്നുമാണ് ഇന്ന് കാണുന്ന നിലയിലേക്ക് താൻ മാറിയതെന്ന് ഷിയാസ് കരീം. പടച്ചവന്റെ കാരുണ്യം കൊണ്ട് നല്ലൊരു ഉമ്മയേയും ഭാര്യയേയും നല്ലൊരു ജീവിതവും കിട്ടി. ജീവിതത്തിൽ ദൈവം നടത്തിയതൊക്കെയും പരീക്ഷണങ്ങൾ ആയിരുന്നു. അങ്ങനെ താൻ സ്ട്രോങ്ങ് ആയി എന്നും ഷിയാസ് പറയുന്നു.
ഒരുപാട് മോശം അവസ്ഥയിൽ ജീവിച്ചിരുന്ന ആളാണ് ഞാൻ, കേറി കിടക്കാൻ ഒരു വീടോ ഇടാൻ നല്ല വസ്ത്രമോ സഞ്ചരിക്കാൻ ഒരു കാറോ ഇല്ലാത്ത ഷിയാസ് കരീം ഉണ്ടായിരുന്നു. ഇന്ന് എനിക്ക് പെരുമ്പാവൂർ ടൗണിൽ പത്തുസെന്റ് സ്ഥലവും വീടും എനിക്ക് എന്റെ പേരിൽ സ്വന്തമായി ജിം ഉണ്ട്. യാത്ര ചെയ്യാൻ കാറുകൾ ഉണ്ട്. നല്ല ഭക്ഷണവും ഉടുക്കാൻ നല്ല വസ്ത്രവും ഒക്കെയുണ്ട് 2010 ലെ ഷിയാസ് കരീമിൽ നിന്നും ഭീകരമായ മാറ്റങ്ങൾ ദൈവമാണ് വരുത്തിയത്.
ദൈവത്തിന്റെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് ഇന്ന് എനിക്ക് ഇങ്ങനെയൊരു നല്ല ജീവിതം കിട്ടിയത്. എന്തൊരു വിവാദം വന്നാലും ഞാൻ അതിനെ ചിരിച്ചുകൊണ്ട് അതിജീവിക്കും. കാരണം ഞാൻ തെറ്റുകാരൻ അല്ല. നമ്മളെ ദൈവം പരീക്ഷിക്കുന്ന സമയങ്ങൾ ആണ്. അതൊക്കെ എന്ന് ഞാൻ വിശ്വസിക്കുന്നു. ജീവിതത്തിൽ പരീക്ഷണങ്ങൾ നേരിട്ടവർ ആണ് വിജയിച്ചിട്ടുള്ളത് എന്ന് ഞാൻ മനസിലാക്കുന്നു, വിവാദങ്ങൾ എന്തുകൊണ്ട് തന്നെ മാത്രം തേടിവരുന്നു എന്ന് അറിയില്ലെന്നും ചിലപ്പോൾ തന്റെ രൂപം കണ്ടിട്ടാകണം തന്നെ ആളുകൾ ജഡ്ജ് ചെയ്യുന്നതെന്നും ഷിയാസ് വ്‌ളോഗർ ബൈജുവിനോട് പറയുന്നു.

അതുപോലെ ഒരു ലഹരി പദാർത്ഥങ്ങളും താൻ ഉപയോഗിക്കില്ല എന്നും ഷിയാസ് പറയുന്നുണ്ട്, ഉമ്മയും ഞാനും കൂട്ടുകാരെ പോലെയാണ്. ഞങ്ങൾ തമ്മിൽ പതിനഞ്ചുവയസ് ആണ് വ്യത്യാസം. ഞാൻ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ പരാതിയും പരിഭവവും പറഞ്ഞിട്ടുള്ളതും വഴക്ക് കൂടിയിട്ടുള്ളതും ഉമ്മയും ആയിട്ടാണ്. ഇപ്പോൾ അതേ സ്ഥാനത്താണ് ഭാര്യയും. എന്നെ ഒരു വാപ്പയുടെ സ്ഥാനത്തുകൂടി ആണ് ഭാര്യ കാണുന്നത്. കാരണം ആൾക്ക് വാപ്പ ഇല്ല. ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ് ഭാര്യയുമായുള്ള അടുപ്പം കാണുമ്പൊൾ ഉമ്മാക്ക് സന്തോഷം മാത്രമേ ഉള്ളൂ സങ്കടം ഒന്നുമില്ല.
എന്റെ ഭാര്യയുമായി ഇതുവരെയും ഒരു വാക്ക് തർക്കം പോലും ഉണ്ടായിട്ടില്ല, പക്ഷെ ഉമ്മയും ആയി അത് ഉണ്ടാകാറുണ്ട്. കാരണം മറ്റൊന്നുമല്ല ഭാര്യ എന്നെ വിട്ടുപോയാലോ എന്ന ഭയം എനിക്ക് ഉണ്ട്. ഉമ്മാ അങ്ങനെ വിട്ടുപോകുന്ന ആളല്ലല്ലോ. അമ്മ മരണം വരെയും നമ്മുടെ ഒപ്പമുണ്ട്. ദൈവമേ എന്ന് വിളിക്കുന്നതിലും കൂടുതൽ ഞാൻ എന്റെ ഉമ്മാ എന്നാകും വിളിച്ചിട്ടുണ്ടാവുക എന്നും ഷിയാസ് പറയുന്നു.
Leave a Reply