ക്വാറന്റൈന്‍ സമയത്ത് ഞങ്ങൾ കുറച്ച് അമിതാവേശമുള്ളതായിരുന്നു ! ആരും അറിയാതെ അത് സംഭവിച്ചു ! ശ്രിയ ശരണ്‍ തുറന്ന് പറയുന്നു !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിൽ വളരെ അതികം പ്രശസ്തയായ താരമായിരുന്നു ശ്രിയ ശരൺ. മലയാളികൾക്കും വളരെ പ്രിയങ്കരിയാണ് ശ്രിയ, മമ്മൂട്ടി പൃഥ്വിരാജ് എനിവർ കേന്ദ്ര കഥാപാത്രമായ പോക്കിരിരാജ എന്ന സിനിമയിൽ പൃഥ്വിയുടെ നായികയായും, കാസിനോവയിൽ മോഹൻലാലിൻറെ നായികയായും ശ്രിയ മലയാളത്തിലും സജീവമായിരുന്നു. രജനികാന്തിന്റെ വരെ നായികയായി തിളങ്ങിയ ശ്രിയ തമിഴിലും തെലുങ്കിലും മലയാളത്തിലും ബോളിവുഡിലുമൊക്കെ നിറസാന്നിധ്യമായി നിന്ന നടിക്ക് ഇന്ത്യയിലൊട്ടാകെ ഒരുപാട് ആരാധകരുള്ള ഒരു മുൻ നിര നായികയായിരുന്നു.
സാധാരണ ഓരോ താരങ്ങളുടെ വിവാഹം കഴിയുന്നത് മുതൽ അവർ ഗർഭിണിയാണ് എന്ന രീതിയിൽ ഒരുപാട് വാർത്തകൾ പരക്കാറുണ്ട്. ചിലത് സത്യമാകാം പക്ഷെ മറ്റു ചിലത് അങ്ങനെ അല്ലാതെയുമാകാം, മറ്റു ചിലർ തങ്ങളുടെ ഗർഭ കാലം ഒരു സംഭവമാക്കി മാറ്റാറുണ്ട്, ഫോട്ടോ ഷൂട്ടുകൾ മുതൽ തുടക്കം കുറിക്കുന്ന കലാപരിപാടികൾ കുഞ്ഞ് ജനിച്ച് കഴിഞ്ഞാലും അവസാനിപ്പിക്കില്ല, എന്നാൽ ഇപ്പോൾ അവരെയെല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നടി ശ്രിയ ശരൺ അമ്മയായി എന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ നടി തന്നെ ആരാധകരെ അറിയിച്ചത്.
നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ 2018 ലായിരുന്നു ശ്രിയ ശരണും റഷ്യന്‍ സ്വദേശിയായ ആന്‍ഡ്രേയ് കൊഷ്ചിവും തമ്മില്‍ വിവാഹിതരാവുന്നത്. ഇന്ത്യയിലെ പരമ്പരാഗത ചടങ്ങുകളിലൂടെയാണ് ശ്രിയയും ആന്‍ഡ്രോയും വിവാഹിതരായത്. വിവാഹവും വളരെ ലളിതമായ ചടങ്ങുകൾ ആയിരുന്നു, അതും വിവാഹ ശേഷമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നപ്പോഴാണ് നടിയുടെ വിവാഹം കഴിഞ്ഞെന്ന കാര്യവും പുറംലോകം അറിയുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച ഇവര്‍ക്കൊപ്പം ഒപ്പം കണ്മണി കൂടി ഉള്ളതിന്റെ സന്തോഷമാണ് നടി പങ്കുവെച്ചിരുക്കുന്നത്.
ശ്രിയയുടെ വാക്കുകൾ ഇങ്ങനെ, ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ വാക്കുകൾ, ‘ഹലോ പ്രിയപ്പെട്ടവരേ, ഞങ്ങള്‍ക്ക് 2020 ലെ ക്വാറന്റൈന്‍ കുറച്ച് അമിതാവേശമുള്ളതായിരുന്നു. ലോകം വളരെ പ്രക്ഷുബ്ദമായ അവസ്ഥയിലൂടെ കടന്ന് പോകുന്നതിനൊപ്പം ഞങ്ങളുടെ ലോകം എന്നന്നേക്കുമായി മാറുകയായിരുന്നു. അവിടെ സാഹസികതയും ആവേശവും ചില പഠനങ്ങളും നിറഞ്ഞൊരു ലോകമാണ്. ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു മാലാഖ ഉണ്ടായതില്‍ ഞങ്ങൾ വളരെയധികം അനുഗ്രഹീതരാണ്. ഞങ്ങള്‍ ദൈവത്തോട് നന്ദിയുള്ളവരുമായിരിക്കും എന്നുമാണ് വിഡിയോയിൽ പറയുന്നത്.
തനറെ ഭർത്താവിന് കോവിഡ് ലക്ഷണങ്ങൾ ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ വർഷം നടി രംഗത്ത് വന്നിരുന്നു, വീട്ടിൽ തന്നെ റസ്റ്റ് എടുത്താണ് രോഗം ഭേദമായത് എന്നും അന്ന് ശ്രിയ പറഞ്ഞിരുന്നു. കൊവിഡ് കാരണം വീട്ടില്‍ ക്വാറന്റൈനില്‍ ആയിരുന്ന സമയത്ത് നടി ഗര്‍ഭിണിയാവുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഗര്‍ഭിണിയായിരുന്നു എന്ന് സൂചിപ്പിച്ച് കൊണ്ട് നിറവയറിലുള്ള ശ്രിയയുടെ ഫോട്ടോയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഏതായാലും വാർത്ത ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. നിരവധി താരങ്ങലാണ് നടിക്ക് ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.
Leave a Reply