മോഹൻലാലും മമ്മൂട്ടിയും മികച്ച നടൻമാർ തന്നെ ! പക്ഷെ ഈ യുവ നടൻ അവരെക്കാൾ കേമനാണ് ! സിബി മലയിൽ പറയുന്നു !

മലയ സിനിമയിൽ ഒരുപാട് ഹിറ്റ് സിനിമകൾ സമ്മാനിച്ച നടനാണ് സിബി മലയിൽ. 1980 മുതൽ അദ്ദേഹം മലയാളത്തിൽ 40 ലധികം സിനിമകൾ സം‌വിധാനം ചെയ്തിട്ടുണ്ട്. കിരീടം, ആകാശദൂത് തനിയാവർത്തനം, ഹിസ് ഹൈനസ് അബ്ദുള്ള എന്നിവ അവയിൽ ചിലതാണ്. മോഹൻലാൽ അദ്ദേഹത്തിന്റെ പല സിനിമകളിലെയും നായകനായിരുന്നു. അദ്ദേഹത്തിലെ മിക്കവാറും സിനിമകളിൽ തിരക്കഥ എഴുതിയിരിക്കുന്നത് ലോഹിതദാസ് ആയിരുന്നു.

അദ്ദേഹം ഇപ്പോൾ മലയാളത്തിലെ നടന്മാരെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയോ മോഹൻലാലോ മികച്ച നടൻ എന്ന ചോദ്യത്തിനു സിബി മലയിലിന്റെ ഉത്തരം ഇങ്ങനെ ആയിരുന്നു, മമ്മൂട്ടി സ്‌റ്റൈലൈസ്ഡ് ആണ് മോഹൻലാൽ സ്വാഭാവികമായി പ്രതികരിക്കുന്ന ആളും. അവരെ താരതമ്യം ചെയ്യാൻ ഒരിക്കലൂം എനിക്ക് സാധിക്കില്ല. രണ്ടുപേരും മികച്ച അഭിനേതാക്കൾ ആണ്. അല്ലെങ്കിൽ ഒരിക്കലും ഇത്രയും വർഷങ്ങൾ ഈ മേഖലയിൽ നിൽക്കാൻ സാധിക്കില്ലായിരുന്നു. രണ്ടുപേരുടെയും കഴിവ് ഒന്ന് കൊണ്ട് മാത്രമാണ്   ഈ രംഗത്ത് ഇപ്പോഴും ഒരു കോട്ടവും സംഭവിക്കാതെ പിടിച്ചു നിന്നത്. മമ്മൂട്ടി സ്റ്റൈലൈസ്ഡാണ് ആണ്.

മോഹൻലാൽ എന്ന നടൻ  സ്വാഭാവികമായി പ്രതികരിക്കുന്ന ആളും. ലാലിൻറെ  29 വയസ്സിലാണ്  കിരീടം, ദശരഥം തുടങ്ങിയ സൂപ്പർ ഹിറ്റ്  ചിത്രങ്ങളിൽ വളരെ പവർഫുൾ ആയ കഥാപാത്രങ്ങളെ മോഹൻലാൽ അവതരിപ്പിച്ചത്. ഇപ്പോഴുള്ള ഒരു നടനും ആ കാലത്തെ അതിജീവിക്കുന്ന കഥാപാത്രം ചെയ്തിട്ടില്ല. അതുപോലെ ഇപ്പോഴത്തെ യുവ നടന്മാരിൽ ഒരുപക്ഷെ ഈ സൂപ്പർ സ്റ്റാറുകളെക്കാളും ഒരുപടി മുന്നിൽ നിൽക്കുന്ന പോലെ എനിക്ക് തോന്നിയിട്ടുള്ളത് ഫഹദ് ഫാസിൽ ആണ്.  ഫഹദ് ഒരു നല്ല നടനാണ്. കിട്ടിയ കഥാപാത്രങ്ങൾ ഒക്കെയും അതിമനോഹരമായി ചെയ്തിട്ടുണ്ട്. ഫഹദിന്റെ രണ്ടാം വരവ് ഏവരെയും ഞെട്ടിച്ചിരുന്നു. ഏത് കഥാപാത്രത്തെയും ഉൾക്കൊള്ളാനുള്ള പക്വത ഫഹദിനുണ്ട്. ഫഹദ് ഔട്ട് സ്റ്റാന്റിംഗ് ആക്ടർ ആണ്. മലയാള സിനിമയിൽ മറ്റുള്ള നടന്മാരിൽ ഒരു പടി മുന്നിലാണ് ഫഹദ് എന്നും സിബി മലയിൽ വീണ്ടും എടുത്ത് പറയുന്നു.

അതുപോലെ സലിം കുമാർ എന്ന നടനെ ഒരു ചിത്രത്തിൽ നിന്നും സിബി പുറത്താക്കിയതും ഇപ്പോഴും വാർത്താ പ്രാധാന്യം ഉള്ള വിഷമായിരുന്നു. ദിലീപ് നായകനായ സിബിയുടെ ചിത്രത്തിൽ ആകെ പന്ത്രണ്ടോളം സീനുകളാണ് സലിം കുമാറിന്  ഉണ്ടായിരുന്നത്. ഒന്‍പതു സീനുകള്‍ ചിത്രീകരിച്ച ശേഷമായിരുന്നു ടൈമിംഗ് മോശാമാണെന്ന് പറഞ്ഞു സിബി മലയില്‍ സലിമിനെ ഒഴിവാക്കിയത്.  അതേ നടൻ പിന്നീട് തന്റെ അഭിനയ പെരുമ മലയാള സിനിമ ലോകത്തിനു തെളിയിച്ചു കൊടുത്ത സലിം കുമാര്‍ ജഗതി ശ്രീകുമാറിന് ശേഷം മലയാള സിനിമ കണ്ട മികച്ച ഹാസ്യ നടനെന്ന നിലയില്‍ കൂടിയാണ് ശ്രദ്ധ നേടിയെടുക്കുകയും, ദേശീയ പുരസ്‌കാരത്തിന്റെ തിളക്കവും പേറി മലയാള സിനിമയുടെ നിത്യ വിസ്മയമായി ഉദിച്ചു നില്‍ക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *