എന്റെ സുഹൃത്തിന് ഒരു അബദ്ധം പറ്റി ! എന്ന് കരുതി അയാളെ എനിക്ക് ഉപേക്ഷിക്കാൻ കഴിയുമോ ! നിങ്ങളായാലും അങ്ങനെയേ ചെയ്യൂ ! സിദ്ദിഖിന്റെ വാക്കുകൾ !

മലയാള സിനിമയിൽ വര്ഷങ്ങളായി നിറ സാന്നിധ്യമായി നിൽക്കുന്ന നടനാണ് സിദ്ദിഖ്, ഏത് തരം കഥാപത്രമാണെങ്കിലും അത് അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമായിരിക്കും. അതുപോലെ ദിലീപ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വളരെ പ്രതിസന്ധി ഘട്ടത്തിൽ കൂടി കടന്ന് പോയപ്പോൾ സിനിമ രംഗത്ത് നിന്ന് ദിലീപിനെ ഏറ്റവും കൂടുതൽ പിന്തുണ നൽകിയ ആളുകൂടിയായിരുന്നു ദിലീപ്, അതിന്റെ പേരിൽ ആ സമയത്ത് അദ്ദേഹം ഏറെ വിമർശനങ്ങളും നേരിട്ടിരുന്നു. എന്നാൽ ഇപ്പോഴും തന്റെ നിലപടിൽ ഉറച്ച് നിന്നുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് സിദ്ദിഖ് പറഞ്ഞത് ഇങ്ങനെ. ഒരുപക്ഷെ നാളെ എന്റെ മകനോ സഹോദരനോ ഒരു പ്രശ്‌നത്തില്‍പ്പെട്ടാലും ഇത് തന്നെയായിരിക്കും എന്റെ നിലപാടെന്നും താനൊരു പ്രശ്‌നത്തില്‍ അകപ്പെട്ടാലും സഹായിക്കാന്‍ ആളുകള്‍ വേണ്ടേയെന്നുമാണ് സിദ്ദിഖിന്റെ ചോദ്യം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ന്യായീകരിച്ചുകൊണ്ടുള്ള സിദ്ദിഖിന്റെ പ്രസ്താവനകള്‍ ഇതിനുമുമ്പും വിവാദമായിരുന്നു.

വാക്കുകൾ ഇങ്ങനെ, ഞാനിപ്പോൾ ഒരു ഉദാഹരണം പറയാം, ‘എന്റെ ഒരു അടുത്ത സുഹൃത്ത്, അദ്ദേഹവുമായി ബന്ധപ്പെട്ട് ഒരു പ്രശ്നം ഉണ്ടായി. ശേഷം അദ്ദേഹം സുഹൃത്തായ എന്നെ വിളിക്കുകയാണ്, എനിക്ക് ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായി, ഈ കാര്യത്തിൽ ഇക്ക എന്നെ ഒന്ന് സഹായിക്കണം എന്ന് പറഞ്ഞാല്‍ പിന്നെ എനിക്കിഷ്ടം അദ്ദേഹം പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാനാണ്. കാരണം അദ്ദേഹം എന്റെ സഹായം അഭ്യർത്ഥിച്ചാണ് വിളിച്ചത്, അയാള്‍ എന്റെ സുഹൃത്താണ്. ചിലപ്പോള്‍ അയാളുടെ ഭാഗത്ത് തെറ്റുകളുണ്ടാകാം. എന്ന് കരുതി അയാളെ എനിക്ക് വിടാൻ പറ്റുമോ.

അതുപോലെ ഒരു സമയത്ത് ഷാരൂഖ് ഖാന്റെ മകൻ മ,യ,ക്കു,മ,രു,ന്ന് കേ,സി,ല്‍ പെട്ടു. അപ്പോൾ ഷാരൂഖ് ഖാന്‍ ഉടന്‍ തന്നെ ഇവന്‍ എന്റെ മകനല്ല എന്ന് പറഞ്ഞ് തള്ളിക്കളയുകയാണോ ചെയ്തത്. മകനെ എങ്ങനെ ഇറക്കിക്കൊണ്ടുവരാം എന്നാണ് ആലോചിച്ചിട്ടുണ്ടാകുക. എന്നപോലെ എന്റെ ഒരു സുഹൃത്ത് ഒരു അപകടത്തില്‍പ്പെട്ടാല്‍, ഞാന്‍ അദ്ദേഹത്തെ സഹായിക്കേണ്ട ആളാണെന്ന് എനിക്ക് തോന്നിയാല്‍ പിന്നെ ഞാന്‍ ഒപ്പം നില്‍ക്കുകയെന്നുള്ളതാണ്. അതിന്റെ ഭാഗമായി അദ്ദേഹത്തിനെതിരെ വരുന്ന കാര്യങ്ങളെ ചിലപ്പോള്‍ എനിക്ക് ഡിഫന്റ് ചെയ്യേണ്ടി വരും.

ശെരിയാണ് അയാള്‍ക്ക് ചിലപ്പോൾ കുഴപ്പങ്ങളുണ്ടാകും. അയാള്‍ ഒരു  പ്രശ്‌നത്തില്‍പ്പെട്ടുപോയി. അതിന്റെ പേരിൽ ചിലപ്പോള്‍ അയാള്‍ ശിക്ഷിക്കപ്പെടുമായിരിക്കും. ശിക്ഷിക്കട്ടെ, ശിക്ഷകഴിഞ്ഞ് തിരിച്ചുവരുമ്പോഴും അയാള്‍ എന്റെ സുഹൃത്തല്ലാതാവുന്നില്ലല്ലോ. എന്റെ സുഹൃത്തിന് ഒരു അബദ്ധം പറ്റി.

ഒരുപക്ഷെ ഇതേ ഒരു അവസ്ഥ  ഇനി എന്റെ മകന് സംഭവിച്ചാലും  സഹോദരന് സംഭവിച്ചാലും എല്ലാവര്‍ക്കും അങ്ങനെ അല്ലേ. തെറ്റ് ചെയ്യുന്നവരെല്ലാം നമ്മളുമായി ബന്ധമില്ലാത്ത ആളുകള്‍ ആണെന്ന് പറയാന്‍ പറ്റില്ലല്ലോ, നമ്മള് ശരി മാത്രം ചെയ്യുന്ന ആളുകളല്ലല്ലോ. നാളെ എനിക്കും തെറ്റ് പറ്റില്ലേ. ഞാനും നാളെ ഒരു പ്രശ്‌നത്തില്‍ അകപ്പെടില്ലേ അപ്പോള്‍ എന്നെ സഹായിക്കാനും ആളുകള്‍ വേണ്ടേ, സിദ്ദിഖ് പറയുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *