
ആരും അറിഞ്ഞും ഒരു വേഷം തന്നില്ല ! അച്ഛന്റെ ആ വാക്കിന് വിലകൊടുത്താണ് ഇന്നും ഞാൻ ജീവിക്കുന്നത് ! ഇതും ഒരു താരപുത്രനാണ് ! ശിവകുമാർ പറയുന്നു !
ചെറുതും വലുതുമായി നിരവധി വേഷങ്ങൾ നമുക്ക് സമ്മാനിച്ച കലാകാരനായിരുന്നു നടൻ കൃഷ്ണൻ കുട്ടി. അദ്ദേഹം കോമഡി വേഷങ്ങളാണ് കൂടുതലും സിനിമയിൽ ചെയ്തിരുന്നത്, ഡയലോഗുകൾ ഒന്നും ഇല്ലെങ്കിൽ പോലും അദ്ദേഹത്തിന്റെ ഒരു നോട്ടം പോലും മലയാളികളെ നിർത്താതെ ചിരിപ്പിച്ച ഒരു കാലം ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ ശാസ്തമംഗലം ആണ് അദ്ദേഹത്തിന്റെ സ്വദേശം. സിനിമ നടൻ ആകുന്നതിന് മുമ്പ് നിരവധി നാടകസംഘങ്ങളുടെ ഭാഗമായും പ്രവർത്തിച്ചു, ആ അഭിനയ മികവാണ് അദ്ദേഹത്തെ സിനിമയിൽ എത്തിച്ചതും. പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ തട്ടാൻ ഗോപാലൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും കൃഷ്ണൻകുട്ടി നായരുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാകുകയും അത് കൂടുതൽ അവസരങ്ങൾ അദ്ദേഹത്തിന് നേടി കൊടുക്കയും ചെയ്തിരുന്നു.
ആ കാലഘട്ടത്തിലെ പ്രഗത്ഭ സംവിധായകരുടെ വർക്ക് ചെയ്യാനും എല്ലാം അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മകൻ ശിവകുമാറും അഭിനയ മേഖലയിൽ സജീവമാണ് അദ്ദേഹവും അച്ഛന്റെ പാത പിന്തുടർന്ന് നാടക രംഗത്താണ് ശിവ കുമാറും ശ്രദ്ധിക്ക പെട്ടത്. ശങ്കരപ്പിള്ളയുടെയും കാവാലത്തിന്റെയും നാടക ങ്ങളിലൂടെ സിനിമയിലേക്കു വരുമ്ബോള്‍ തന്നെ അദ്ദേഹം സീരിയലുകളില്‍ പ്രേക്ഷകഹൃദയത്തില്‍ തങ്ങുന്ന ഒട്ടേറേ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 1979-ല്‍ പുറത്തിറങ്ങിയ പി.പത്മരാജന്റെ ‘ പെരുവഴിയമ്പലം ‘ ‘ത്തിലൂടെ സിനിമയില്‍ പ്രവേശിച്ച കൃഷ്ണന്‍കുട്ടി നായര്‍ ‘അവനവന് കടമ്പ’ യോടെയാണ് പ്രസിദ്ധനാകുന്നത്.

ഇപ്പോൾ അദ്ദേഹം നമ്മളെ വിട്ടു യാത്രയായിട്ട് കാല് നൂറ്റാണ്ടാവുന്നൂ. 1995 ഒക്ടോബർ 22-ന് തിരുവനന്തപുരത്ത് വച്ച് നടന്ന റോഡപകടത്തെ തുടർന്ന് അദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അദ്ദേഹം സ്കൂട്ടറിൻ്റെ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്നു. 1996 നവംബർ ആറിന് തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തന്നെ ആ പ്രതിഭ ഈ ലോകത്തോട് വിടപറഞ്ഞു. മകൻ ശിവകുമാർ വളരെ കുറച്ച് വേഷങ്ങൾ മാത്രമേ ,മലയാള സിനിമയിൽ ചെയ്തിരുന്നുള്ളു.
അദ്ദേഹത്തിന് കഴിവ് ഉണ്ടെങ്കിലും അതിനനുസരിച്ച വേഷങ്ങൾ ലഭിച്ചിരുന്നില്ല. ഏറെ കാത്തിരിപ്പിന് ശേഷം പ്രശാന്ത് കാനത്തൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഇന്ദ്രൻസ് നായകനായി എത്തുന്ന ഫീച്ചര്‍ ഫിലിമായ സ്റ്റേഷന് 5 ൽ വില്ലന്റെ വേഷം ചെയ്തിരുന്നു. അഭിനയത്തിന് അച്ഛനാണ് എനിക്കു പ്രചോദനം. എന്നാല്‍ അച്ഛന്റെ മേല്‍വിലാസം പറഞ്ഞ് ഞാന്‍ ഇന്നു വരെ അവസരങ്ങള്‍ക്കായി ആരെയും സമീപിച്ചിട്ടില്ല.
അങ്ങനെ ചെയ്യരുത് എന്നും, സ്വന്തം കഴിവു കൊണ്ട് വളരണം എന്നുമാണ് അച്ഛന് എന്നെ ഉപദേശിച്ചത്. ആ ഉപദേശം ഇന്നും ഞാന്‍ പിന്തുടരുന്നു. പക്ഷെ ഒരുപാട് ആഗ്രഹിച്ചിരുന്നിട്ടും ആരും എന്നെ തേടി വന്നിരുന്നില്ല. ഓരോ സിനിമയും അതിലെ കഥാപാത്രവും ഞാന്‍ ഒരു പാഠമായിട്ടാണ് കരുതുന്നത്. എന്നെ വിശ്വസിച്ച് എന്നിലെ കഴിവ് മനസ്സിലാക്കി സ്റ്റേഷന് 5 ല്‍ വ്യത്യസ്തമായ ആ കഥാപാത്രം നല്കിയ പ്രശാന്തിന് നന്ദി ‘എന്നും ശിവകുമാര്‍ പറയുന്നു. ഏറെ വൈകി എങ്കിലും ഇന്നും നല്ല അവസരങ്ങൾ വരും എന്ന പ്രതീക്ഷയിലാണ്….
Leave a Reply