
അച്ഛന്റെ മേല്‍വിലാസം പറഞ്ഞ് ഞാന്‍ ഇന്നു വരെ അവസരങ്ങള്‍ക്കായി ആരെയും സമീപിച്ചിട്ടില്ല ! പക്ഷെ ഇപ്പോൾ ഒരുപാട് സന്തോഷമുണ്ട് ! ശിവകുമാര്‍ പറയുന്നു !
ഇന്ന് നമ്മൾ പൊതുവെ കണ്ടുവരുന്നത് പുതു തലമുറയിലെ താര പുത്രന്മാർ അടക്കിവാഴുന്ന സിനിമ മേഖലയാണ്, അതിനി ഏത് ഇൻഡസ്ട്രി ആയാലും അങ്ങനെ തന്നെയാണ്, സിനിമയിൽ എല്ലാ താരപുത്രന്മാരും ഒരുപോലെ ശോഭിച്ചവരല്ല, പരാജയപെട്ടുപോയ ഒരുപാട് താര പുത്രന്മാരും നമ്മൾ അറിയാതെ സിനിമയിൽ ശോഭിക്കാതെ പോയവരുണ്ട്. അത്തരത്തിൽ ഒരാളാണ് നടൻ കൃഷ്ണൻ കുട്ടിയുടെ മകൻ ശിവകുമാർ. കൃഷ്ണൻ കുട്ടി എന്ന നടനെ ഒരുപക്ഷെ പുതു തലമുറക്ക് പരിചയമാണെങ്കിൽ കൂടിയും അദ്ദേഹത്തിന്റെ മകനെ ആർക്കും അറിയില്ല എന്നതാണ് സത്യം.
നടൻ കൃഷ്ണൻ കുട്ടി നമ്മളെ ഒരുപാട് ചിരിപ്പിച്ച ഒരു അതുല്യ കലാകാരനാണ്. ഒരുപാട് സിനിമകളിൽ വളരെ ചെറിയ വേഷമാണെങ്കിൽ പോലും അത് അത് വളരെ ഗംഭീരമായി ചെയ്യാൻ അദ്ദേത്തിന് ഒരു പ്രധാന കഴിവ് ഉണ്ടായിരുന്നു. പ്രധാനമായും ഹാസ്യവേഷങ്ങളാലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. തിരുവനന്തപുരത്തെ ശാസ്തമംഗലം ആണ് സ്വദേശം. സിനിമയിൽ എത്തുന്നതിന് മുമ്പ് അദ്ദേഹം നാടക രംഗത്തായിരുന്നു. അഭിനയ മികവാണ് അദ്ദേഹത്തെ സിനിമയിൽ എത്തിച്ചതും. പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ തട്ടാൻ ഗോപാലൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും കൃഷ്ണൻകുട്ടി നായരുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാകുകയും അത് കൂടുതൽ അവസരങ്ങൾ അദ്ദേഹത്തിന് നേടി കൊടുക്കയും ചെയ്തിരുന്നു.
സത്യൻ അന്തികാടിന്റെ മലയാള സൂപ്പർഹിറ്റ് ചിത്രം വരവേൽപ്പ്, മഴവിൽ കാവടി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന വേഷങ്ങളാണ്. അദ്ദേഹത്തിന്റെ മകൻ ശിവകുമാറും അഭിനയ മേഖലയിൽ സജീവമാണ് അദ്ദേഹവും അച്ഛന്റെ പാത പിന്തുടർന്ന് നാടക രംഗത്താണ് ശിവ കുമാറും ശ്രദ്ധിക്ക പെട്ടത്. ശങ്കരപ്പിള്ളയുടെയും കാവാലത്തിന്റെയും നാടക ങ്ങളിലൂടെ സിനിമയിലേക്കു വരുമ്ബോള്‍ തന്നെ അദ്ദേഹം സീരിയലുകളില്‍ പ്രേക്ഷകഹൃദയത്തില്‍ തങ്ങുന്ന ഒട്ടേറേ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 1979-ല്‍ പുറത്തിറങ്ങിയ പി.പത്മരാജന്റെ ‘ പെരുവഴിയമ്ബല ‘ത്തിലൂടെ സിനിമയില്‍ പ്രവേശിച്ച കൃഷ്ണന്‍കുട്ടി നായര്‍ ‘അവനവന് കടമ്ബ ‘ യോടെയാണ് പ്രസിദ്ധനാകുന്നത്.

ഒരു റോഡ് അപകടത്തെ തുടർന്ന് 1995 ഒക്ടോബർ 22 ന് അദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അദ്ദേഹം സ്കൂട്ടറിൻ്റെ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്നു. 1996 നവംബർ ആറിന് തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തന്നെ ആ പ്രതിഭ ഈ ലോകത്തോട് വിടപറഞ്ഞു. മകൻ ശിവകുമാർ അതികം പ്രശസ്തനല്ല അതിനു പ്രധാന കാരണം അദ്ദേഹം അച്ഛന്റെ മേൽവിലാസം അദ്ദേഹം പ്രശതനാകാൻ ഉപയോഗിയിച്ചിരുന്നില്ല എന്നതാണ്. വളരെ കുറച്ച് വേഷങ്ങൾ മാത്രമേ മലയാള സിനിമയിൽ ശിവകുമാർ ചെയ്തിരുന്നുള്ളു.
എന്നാൽ ഇപ്പോൾ അദ്ദേഹം വളരെ സന്തുഷ്ടനാണ് കാരണം വളരെ വൈകി ആണെങ്കിലും ആദ്യമായി നല്ലൊരു വ്യത്യസ്ത കഥാപത്രം തന്നെ തേടി വന്നിരിക്കുകയാണ് എന്നാണ് ശിവ കുമാർ പറയുന്നത്. പ്രശാന്ത് കാനത്തൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഇന്ദ്രൻസ് നായകനായി എത്തുന്ന ഫീച്ചര്‍ ഫിലിമായ സ്റ്റേഷന് 5 ൽ വില്ലന്റെ വേഷത്തിലാണ് അദ്ദേഹം എത്താൻ പോകുന്നത്. അച്ഛനാണ് എനിക്കു പ്രചോദനം. എന്നാല്‍ അച്ഛന്റെ മേല്‍വിലാസം പറഞ്ഞ് ഞാന്‍ ഇന്നു വരെ അവസരങ്ങള്‍ക്കായി ആരെയും സമീപിച്ചിട്ടില്ല. അങ്ങനെ പാടില്ലെന്നും സ്വന്തം കഴിവു കൊണ്ട് വളരണം എന്നുമാണ് അച്ഛന് എന്നെ ഉപദേശിച്ചത്. ആ ഉപദേശം ഇന്നും ഞാന്‍ പിന്തുടരുന്നു. ഓരോ സിനിമയും അതിലെ കഥാപാത്രവും ഞാന്‍ ഒരു പാഠമായിട്ടാണ് കരുതുന്നത്. എന്നെ വിശ്വസിച്ച് എന്നിലെ കഴിവ് മനസ്സിലാക്കി സ്റ്റേഷന് 5 ല്‍ വ്യത്യസ്തമായ ഈ കഥാപാത്രം നല്കിയ പ്രശാന്തിന് നന്ദി ‘എന്നും ശിവകുമാര്‍ പറയുന്നു.
Leave a Reply