അവസാനമായി അനുരാധയെ വിളിച്ച് മനസിനെ അലട്ടുന്ന ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു ! പക്ഷെ അനുരാധ എത്തുംമുമ്പ് സ്മിത യാത്രയായിരുന്നു ! ആ ഓർമകൾക്ക് ഇന്ന് 25 വർഷങ്ങൾ !
തെന്നിന്ത്യൻ സിനിമ മുഴുവൻ അറിയപ്പെടുന്ന പ്രശസ്ത നടിയായിരുന്നു സിൽക്ക് സ്മിത. സിൽക്ക് സ്മിത എന്ന പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ഏഴുമല പൂഞ്ചോല, പുഴയോരത്ത് എന്നീ ഗാന രംഗങ്ങൾ ആയിരിക്കും, ഇന്നും നമ്മുടെ മനസ്സിൽ അവരുടെ രൂപം അങ്ങനെ തന്നെ നിൽക്കുന്നു. മലയാളത്തിൽ മമ്മൂട്ടി ചിത്രം അഥർവം ആയിരുന്നു നടിയുടെ മികച്ച ചിത്രങ്ങളിൽ ഒന്ന്. ഒരു സമയത്ത് തെന്നിന്ത്യയെ ആവേശത്തിലാക്കിയ കലാകാരിയായിരുന്നു സിൽക്ക് സ്മിത. വിജയ ലക്ഷ്മി എന്നായിരുന്നു നടിയുടെ യഥാർഥ പേര്.
ഒരുപാട് നിഗൂഢതകൾ നിറഞ്ഞ ഒരു ജീവിതമായിരുന്നു അവരുടേത്, 1996 ലാണ് നമ്മളെ വിട്ടു പോയത്. അവരുടെ വേർപാടിൽ ഇന്നും വേദനിക്കുന്ന ഒരുപാടു പേരുണ്ട്. ഒരു അഭിനേത്രി എന്നതിലുപരി അവർ വളരെ വലിയൊരു മനസിന് ഉടമ ആയിരുന്നു. വളരെ പെട്ടന്നാണ് അവർ സിനിമ ലോകത്ത് താരമായി മാറിയത്. വെറും നാല് വര്‍ഷം കൊണ്ട് അഭിനയിച്ചത് 200 ലേറെ സിനിമകള്‍. സില്‍ക്ക് ഇല്ലാത്ത സിനിമയില്ലെന്നായി. നായകസ്ഥാനത്ത് രജനികാന്തോ,കമല്‍ഹാസനോ മമ്മൂട്ടിയോ മോഹന്‍ലാലോ ആയാലും ചിത്രത്തിന്റെ വിജയത്തിനായി സിൽക്കിന്റെ ഡാൻസ് നിർബദ്ധമായിരുന്നു.
ഇന്ന് സെപ്റ്റംബര്‍ 23, ഇന്നാണ് ആ വിസ്‌മയം മണ്മറഞ്ഞത്, അതെ സിൽക്‌സ്മിത നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 25 വർഷങ്ങൾ തികയുകയാണ്. തന്റെ 35-ാം വയസ്സിലാണ് സില്‍ക് സ്മിത അവരുടെ ജീവിതം ഉപേക്ഷിച്ചത്.ഇപ്പോഴും ഉത്തരം ഇല്ലാത്ത ഒരു ചോദ്യമാണ് എന്തിനാവും അവർ ആ തീരുമാനം എടുത്തത്, ചെന്നൈയിലെ അപ്പാര്‍ട്‌മെന്റില്‍ തൂങ്ങി നിൽക്കുന്ന നിലയിലാണ് അവസാനമായി അവരെ ലോകം കണ്ടത്, അവരുടെ വിയോഗ ശേഷം അവരുടെ ശരീരത്തോട് വരെ അനീതി കാണിച്ചു എന്ന റിപ്പോർട്ടുകൾ ഇന്നും സൂചിപ്പിക്കുന്നു.
സില്‍ക് സ്മിതയുടെ വളരെ അടുത്ത സുഹൃത്താണ് നൃത്തകലാകാരി അനുരാധ. ഈ സംഭവത്തിന്റെ തലേന്ന് സ്മിത അനുരാധയെ ഫോണിൽ വിളിച്ചിരുന്നു. തന്റെ അപ്പാര്‍ട്‌മെന്റിലേക്ക് വരാമോ എന്നും തന്നെ അലട്ടുന്ന ഒരു കാര്യം തുറന്നുപറയാനുണ്ടെന്നും സില്‍ക് സ്മിത അനുരാധയോട് പറഞ്ഞു. നാളെ മക്കളെ സ്‌കൂളില്‍ പറഞ്ഞയച്ചതിനു ശേഷം വന്നാല്‍ മതിയോ എന്ന് അനുരാധ ചോദിച്ചു. മതിയെന്ന് സ്മിത മറുപടിയും നല്‍കി. എന്നാല്‍, അനുരാധയോട് തുറന്നുസംസാരിക്കാന്‍ സില്‍ക് സ്മിത കാത്തുനിന്നില്ല. പിറ്റേന്ന് സില്‍ക് സ്മിതയുടെ വിയോഗ വാർത്തയാണ് അനുരാധയെ തേടിയെത്തിയത്.
വിനു ചക്രവർത്തിയാണ് സ്മിതയെ സിനിമയിൽ കൊണ്ട് വന്നത്, അദ്ദേഹം അവളെ കുറിച്ച് പറഞ്ഞ വാക്കുകൾ, വണ്ടിച്ചക്രമെന്ന ചിത്രത്തിന്റെ തിരക്കഥയെഴുതി അദ്ദേഹം തന്റെ കഥക്ക് പറ്റിയ കഥാപാത്രങ്ങളെ തേടിയിറങ്ങി, എവിഎം സ്റ്റുഡിയോയ്ക്ക് അടുത്ത് നില്‍ക്കുമ്പോളാണ് സമീപത്തെ ധാന്യ മില്ലില്‍ ആ പെണ്‍കുട്ടിയെ കാണുന്നത്. കൊത്തി വലിക്കുന്ന കണ്ണുകളാണ് ആദ്യം ഉടക്കിയത്. ഇതാണ് ഞാൻ അന്വേഷിച്ച കഥാപാത്രമെന്ന് മനസ് പറഞ്ഞു. ശേഷം ആറു മാസത്തോളം സ്മിതയെ ആ സിനിമക്ക് വേണ്ടി പരിശീലിപ്പിച്ചു. വിനുവിന്റെ ഭാര്യയാണ് അന്ന് സ്മിതയെ സിനിമക്ക് വേണ്ടി ഇംഗ്ലീഷ് ഭാഷ ഉള്‍പ്പെടെ പഠിപ്പിച്ചത്.. അവൾ എനിക്ക് സ്വന്തം മകളെപോലെയാണ്, അച്ഛനും അമ്മയും ഇല്ലാതെ വളർന്ന കുട്ടിയാണ് അതുകൊണ്ടാണ് അവൾ ഇനങ്ങനെയൊക്കെ ആയി തീർന്നത്..
മറ്റുള്ളവരുടെ വളർച്ചക്ക് വേണ്ടി അവൾ ജീവിച്ചു. അവസാനം എല്ലാവരും അവരെ ചൂഷണം ചെയ്തു, സഹിക്കാൻ കഴിയാതെ വന്നപ്പോൾ അവൾ പോയി.. ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക് സ്മിതയുടെ അച്ഛനായാൽ മതി എന്നുമാണ്, അവളുടെ വിയോഗ ശേഷം ചിലർ അവളുടെ ശരീരത്തിൽ അടിവസ്ത്രമിട്ടു ചിത്രങ്ങൾ ഇറക്കി കോടികൾ നേടി എന്നും അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു..
Leave a Reply