‘എന്റെ പതിനഞ്ചാമത്തെ വയസിലാണ് ഞാൻ അദ്ദേഹത്തിന്റെ ഭാര്യയാകുന്നത്’! അതുകൊണ്ടുതന്നെ എന്നെ ഒരു കൊച്ചു കുട്ടിയെപ്പോലെയാണ് നോക്കിയിരുന്നത് ! സുജാത പറയുന്നു !
മലയാളികളുടെ എക്കാലത്തെയും ഇഷ്ട നായകന്മാരിൽ ഒരാളാണ് അനശ്വര നടൻ സോമൻ, അദ്ദേഹം മലയാള സിനിമക്ക് എന്നുമൊരു തീര നഷ്ട്ടമാണ്, പൗരുഷം തുളുമ്പുന്ന അനേകം കഥാപാത്രങ്ങൾ അദ്ദേഹം മലയാള സിനിമക്ക് നൽകിയിരുന്നു, ജോൺ പോളിനോടൊപ്പം ചേർന്ന് അദ്ദേഹം ‘ഭൂമിക’ എന്ന ചിത്രവും നിർമിച്ചിരുന്നു. ഇന്നും ഏവരിലും ആവേശം തുളുമ്പുന്ന ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന സൂപ്പർ ഹിറ്റ് കഥാപാത്രം യുവ തലമുറയെ പോലും ആഴത്തിൽ സ്പർശിച്ചിരുന്നു.
അതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ കഥാപാത്രവും, താര രാജാക്കന്മാരുടെ മക്കൾ എല്ലാവരും സിനിമയിൽ തന്റേതായ സ്ഥാനം നേടിയപ്പോൾ ആ മേഖലയിൽ അത്ര ശോഭിക്കാൻ സോമന്റെ മകൻ സജിക്ക് സാധിച്ചിരുന്നില്ല. ചുരുക്കും ചില സിനിമകളിൽ അഭിനയിച്ചിരുന്നു എങ്കിലും അതൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
ഇപ്പോൾ തന്റെ ഭർത്താവിനെ കുറിച്ചും മക്കളെ കുറിച്ചും സോമന്റെ ഭാര്യ സുജാത തുറന്ന് പറയുകയാണ്. നല്ലൊരു നടൻ എന്നപോലെത്തന്നെ അദ്ദേഹം വളരെ നല്ലൊരു ഭർത്താവും ഒരു അച്ഛനും ആയിരുന്നു, വളരെയധികം സ്നേഹമായിരുന്നു അദ്ദേഹത്തിന് എന്നോട്, മുഖം കറുത്ത് ഒരു വാക്കുപോലും ഇതുവരെ പറഞ്ഞിട്ടില്ല, എന്റെ പതിനഞ്ചാമത്തെ വയസിലാണ് അദ്ദേഹം എന്നെ വിവാഹം കഴിക്കുന്നത്.
ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിച്ചത് കൊണ്ട് അദ്ദേഹം എന്നെ ഒരു കൊച്ച് കുട്ടിയെപോലെയാണ് നോക്കിയിരുന്നത്. എന്റെ ജീവിതത്തിൽ എനിക്ക് പരിപൂർണ സ്വാതന്ത്ര്യം തന്നിരുന്നു. ഒരു കാര്യത്തിനും അദ്ദേഹം എന്നോട് നോ എന്ന പറഞ്ഞിട്ടില്ല, അതുകൊണ്ട് തന്നെ ഇപ്പോഴും എന്നോട് ആരും നോ എന്ന് പറയുന്നത് എനിക്ക് ഇഷ്ടമല്ല. അദ്ദേഹം എയർഫോഴ്സ് ഉദ്യോഗസ്ഥൻ ആയിരിക്കുമ്പോഴാണ് എന്നെ വിവാഹം കഴിക്കുന്നത്.
വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ എനിക്ക് കൃത്യം പതിനഞ്ച് വയസ് ആയിരുന്നു. എയർഫോഴ്സിൽ നിന്നും വിരമിച്ച ശേഷമാണ് അദ്ദേഹം സിനിമയിൽ എത്തുന്നത്. അതുകൊണ്ടുതന്നെ മിക്ക സിനിമയുടെ സെറ്റിലും എന്നെയും കൊണ്ടുപോകുമായിരുന്നു. അന്നത്തെ മിക്ക താരങ്ങളുമായി എനിക്കും നല്ല സൗഹൃദം ഉണ്ടായിരുന്നു. മധു, ജനാർദ്ദനൻ. അവരെയൊക്കെ ഞാൻ ഇപ്പോഴും കാണാറുണ്ട്. മധു ചേട്ടൻ ഈ വഴിപോകുമ്പോൾ തീർച്ചയായും ഇവിടെ കയറും, പിന്നെ ജനാർധനെയും ഇടക്കൊക്കെ കാണാറുണ്ട്.
ഭാര്യയെ പോലെത്തന്നെ മക്കൾക്കും അച്ഛനെ കുറിച്ച് പറയുമ്പോൾ നൂറു നാവാണ്. ഒരു മകളും മകനുമാണ് അദ്ദേഹത്തിന്. മകൾ സിന്ധു, മകൻ സജി. ഞങ്ങൾക്ക് അച്ഛനെ കുറിച്ച് വളരെ നല്ല ഓർമ്മകൾ മാത്രമേയുള്ളു, വളരെ സ്നേഹ നിധിയായ അച്ഛനായിരുന്നു, മിക്കപ്പോഴും ഞങ്ങൾക്ക് ആഹാരം വാരിയായിരുന്നു അച്ഛൻ തരുന്നത്, അത് അദ്ദേഹത്തിന്റെ ഇഷ്ടങ്ങളിൽ ഒന്നായിരുന്നു. അച്ഛന്റെ സിനിമകളെ പറ്റിയൊന്നും ഞങ്ങൾ സംസാരിക്കാറില്ല. അവർ പറയുന്നു. ഇപ്പോൾ സോമന്റെ ഭാര്യ സുജാത മക്കളക്കോപ്പമാണ് താമസിക്കുന്നത്.
Leave a Reply