രാമനെയും അയോധ്യയിലെ രാംലല്ലയെ തൃശൂർ പൂരത്തിന്റെ കുടമാറ്റത്തിൽ അവതരിപ്പിച്ചതിനെ എതിർത്ത് അസഹിഷ്ണുതയോടെ പോസ്റ്റിടുന്ന നിരവധിപ്പേരെ കണ്ടു ! ശ്രീജിത്ത് പണിക്കർ !
സംവിധായകനും രാഷ്ട്രീയ നിരീക്ഷകനുമായ ശ്രീജിത്ത് പണിക്കർബ പങ്കുവെക്കുന്ന കുറിപ്പുകൾ പലപ്പോഴും ശ്രദ്ധ നേടുന്നവയാണ്, ഇപ്പോഴിതാ അത്തരത്തിൽ തൃശൂർ പൂരവുമായി ബന്ധപ്പെട്ട് അദ്ദേഹം പങ്കുവെച്ച കുറിപ്പുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. രാമനെയും അയോധ്യയിലെ രാംലല്ലയെ തന്നെയും തൃശൂർ പൂരത്തിന്റെ കുടമാറ്റത്തിൽ അവതരിപ്പിച്ചതിനെ എതിർത്ത് അസഹിഷ്ണുതയോടെ പോസ്റ്റിടുന്ന നിരവധിപ്പേരെ കണ്ടു.. അവരോട് സ്നേഹത്തിന്റെ ഭാഷയിൽ ഒരു അഭ്യർത്ഥന. നിർത്തി നിർത്തി ഉച്ചത്തിൽ നീട്ടി കരയെടാ കമ്മി സുടുക്കളേ. എന്നാലല്ലേ ഭാവം വരൂ… എന്നാണ് അദ്ദേഹം കുറിച്ചത്
അതുപോലെ എന്താണ് രാമൻ ഇഫക്ട്, രാമന്റെ കുടമാറ്റം കാണുമ്പോൾ ഏമാന്മാർക്ക് പിരാന്ത് ഇളകി ബാക്കി പരിപാടി കുളമാക്കുന്നതിനാണ് രാമൻ ഇഫക്ട് എന്നു പറയുന്നത്. എന്നും മറ്റൊരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു, അതുപോലെ ശൈലജ ടീച്ചറുടെ നിലവിലെ പ്രശ്നത്തെ കുറിച്ചും ശ്രീജിത്ത് കുറിപ്പ് പങ്കുവെച്ചിരുന്നു.. കുടുംബ ഗ്രൂപ്പുകളിലേക്ക് തന്റെ വ്യാജ അശ്ലീലചിത്രം ആരൊക്കെയോ അയച്ചു എന്നാണല്ലോ കെ കെ ഷൈലജ പത്രസമ്മേളനത്തിൽ പറഞ്ഞത്. ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നവർക്കെതിരെ കേസെടുക്കാൻ നിയമമുണ്ട്. അവരെ തിരിച്ചറിയാനും പിടികൂടാനും എളുപ്പമാണ്. അവരെ പിടിച്ചാൽ അറിയാം അവരുടെ പിന്നിൽ ആരാണെന്ന്. എന്നിട്ടും എന്തുകൊണ്ടാവും ഇതുവരെ അത്തരക്കാരായ ആരെയും അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിയാത്തത്.. എന്നാണ് അദ്ദേഹം ചോദിക്കുന്നത്…
അതുപോലെ പൂരത്തിന്റെ വെടിക്കെട്ട് വൈകിപ്പിച്ചതിനെ പരിഹസിച്ചും അദ്ദേഹം എത്തിയിരുന്നു, ക്യൂബളാ പൊലീസിന്റെ ആഭിമുഖ്യത്തിലെ പൂരം വെടിക്കെട്ട്. സമയം രാവിലെ 8 മണി. എന്നും കുറിച്ചു. പൂരത്തിന് ആനകള്‍ക്ക് നല്‍കാന്‍ കൊണ്ടുവന്ന പട്ടയും കുടമാറ്റത്തിനെത്തിച്ച കുടയും കമ്മിഷണര്‍ അങ്കിത് അശോകന്‍ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. ‘എടുത്തു കൊണ്ട് പോടാ പട്ട’എന്ന് കമ്മിഷണര്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. ഈ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നത് സര്‍ക്കാരിനെയും പൊലീസിനെയും പ്രതിസന്ധിയിലാക്കിയിരുന്നു. വിഷയം ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയമായി ഉയര്‍ത്തുന്നതിനിടെയാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നത്.
Leave a Reply