എന്റെ കുടുംബത്തെ ഇന്നത്തെ അവസ്ഥയിലേക്ക് ഉയർത്തിക്കൊണ്ടു വന്നത് ആ മനുഷ്യനാണ് ! അദ്ദേഹത്തിലെ മനുഷ്യനെ കണ്ട അപൂർവം ആളുകളിൽ ഒരാളാണ് ഞാൻ !

മമ്മൂട്ടി എന്ന നടനെ കുറിച്ച് അടുത്ത സുഹൃത്തുക്കളും  സിനിമ പ്രവർത്തകർക്കും ഒരുപാട് കാര്യങ്ങൾ പറയാനാനുണ്ട്, അത്തരത്തിൽ അദ്ദേഹത്തെ കുറിച്ച് സംവിധയകാൻ ശ്രീകുമാർ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുന്നത്. ആദ്യം മമ്മൂട്ടിയുമായി ഉടക്കിയിരുന്നു, ഒരു പടത്തിനു വേണ്ടി ഡേറ്റ് ചോദിച്ച് ചെന്നപ്പോൾ ആ മാസത്തിൽ തിരക്കായിരിക്കുമെന്നും ഡേറ്റ് തരാൻ പറ്റില്ല എന്നും പറഞ്ഞു, അപ്പോൾ ഞാൻ പറഞ്ഞു ഒന്ന് എങ്ങനെയെങ്കിലും അഡ്ജസ്റ് ചെയ്യാൻ സാധിക്കുമോ എന്ന്, അപ്പോൾ ഇത് കേട്ടതും മമ്മൂട്ടി പൊട്ടിത്തെറിച്ചു. ‘അഡ്ജസ്റ്റ് ചെയ്യാൻ താനാരാ എന്റെ കൂടെ പഠിച്ചവനോ, അതോ എന്റെ സ്വജാതിക്കാരനോ. അതോ നമ്മള് തമ്മിൽ വേറെ വല്ല ബന്ധോം ഉണ്ടോ, എന്ന് ഇതുകേട്ടതും ഞാൻ ആകെ ഇളിഭ്യനായി പോയി.

പിന്നെ കുറെ കഴിഞ്ഞ് മമ്മൂട്ടി പറഞ്ഞു അല്ലെങ്കിൽ തൊട്ടടുത്ത മാസം പടം ചെയ്‌തോ ഞാൻ വരാമെന്ന്, ഇത് കേട്ടതും അതെ രീതിയിൽ ഞാനും തിരിച്ചു ചോദിച്ചു അടുത്ത മാസം എന്റെ പടത്തിൽ വന്നഭിനയിക്കാം എന്ന് പറയാൻ താനാരാ.. എന്റെ ബാല്യകാലസുഹൃത്തോ അതോ എന്റെ സ്വജാതിയോ, അതോ വേറെ വല്ല ബന്ധവുമുണ്ടോ’, മമ്മൂട്ടി എന്നോട് പറഞ്ഞത് മുഴുവൻ അതേ നാണയത്തിൽ ഞാനും  തിരിച്ച് പറഞ്ഞു. ഇത് കേട്ടതും മമ്മൂട്ടി ആകെ സ്റ്റാക്കായി. എന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് എന്നെ പെട്ടന്ന് അവിട നിന്നും കൂട്ടികൊണ്ടു പൊന്നു. പക്ഷെ വരുന്ന വഴിയിൽ എല്ലാം എനിക്ക് അയാളെ കുറച്ചും കൂടി പറയണം ആ ദേഷ്യം അങ്ങോട്ട് വിട്ടു മാറുന്നുണ്ടായിരുന്നില്ല എന്നും ശ്രീകുമാർ പറയുന്നു.

അതിനു ശേഷം വീണ്ടും ഞങ്ങൾ ഒരു തവണ നേരിൽ കണ്ടു, പക്ഷെ അപ്പോഴേക്കും അയാൾ അന്നത്തെ ആ സംഭവം ഒക്കെ മറന്ന രീതിയിൽ എന്നോട് പറഞ്ഞു ആ ശ്രീകുമാർ തന്റെ അന്നത്തെ ആ പടം ചെയ്യാൻ തുടങ്ങിയോ ഇല്ലെങ്കിൽ അതിൽ ധാ നമ്മുടെ ജോസിന് കൂടി ഒരു അവസരം കൊടുക്കാൻ മമ്മൂട്ടി എന്നോട് പറഞ്ഞു അപ്പോൾ ഞാൻ വീണ്ടും മമ്മൂട്ടിയോട് ചോദിച്ചു ജോസിനെ എന്റെ പടത്തിൽ അഭിനയിപ്പിക്കണം എന്ന് പറയാൻ താൻ ആരുവാ’എന്ന് അപ്പോൾ തന്നെ എന്നെ ജോസ് അവിടെനിന്നും മാറ്റുകയായിരുന്നു.

പിന്നെ വർഷങ്ങൾ കഴിഞ്ഞപ്പോൾ സിനിമക്കായി കയ്യിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം നഷ്ടപ്പെടുത്തി ഞാൻ ഒത്തിരി അവശതയിലാണ്.ഈ കാര്യം വേണു നാഗവള്ളി സംവിധാനം ചെയ്യുന്ന ആയിരപ്പറ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്ന് മമ്മൂട്ടി എങ്ങനെയോ അറിഞ്ഞു, ഒരു ദിവസം എന്നെ കാറ് വിട്ടു കൂട്ടികൊണ്ട് ചെല്ലാൻ പറഞ്ഞയച്ചു, ഞാൻ ചെന്നു, ഞാൻ മനസ്സിൽ വിചാരിച്ചു ഇയാൾ എന്തിനാണ് എന്നെ വിളിപ്പിച്ചത് ഇയാളുടെ പ്രമാണിത്വം എന്നെ ബോധ്യപ്പെടുത്താനോ??അതോ പഴയ പകപോക്കാനോ എന്നൊക്ക ചിന്തിച്ചു, പക്ഷെ മമ്മൂട്ടി എന്നെ അയാളുടെ മുറിയുടെ തൊട്ടടുത്ത മുറിയിൽ താമസിപ്പിച്ചു, അയാൾ പോകുന്നിടത്തും സംസാരിക്കുന്നിടത്തും എല്ലാം എന്നെയും കൊണ്ടുപോയി.

ഒരു ദിസവം ഞാൻ ചോദിച്ചു നിങ്ങളുടെ ഈ കോപ്രായം കാണിക്കാനോ എന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത് എന്ന് അപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു താൻ ഇങ്ങനെ നടന്നാൽ മതിയോ ഒരു സിനിമ ചെയ്യണ്ടേ, കഥ വല്ലതും ഉണ്ടോ അപ്പോൾ ഞാൻ എന്റെ മനസ്സിൽ ഉള്ള ഒരു കഥ പറഞ്ഞു അത് മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടു, അദ്ദേഹം തന്നെ എനിക്ക് നിർമാതാവിനെ ഒപ്പിച്ചു തന്നു അങ്ങനെയാണ് വിഷ്ണു എന്ന എന്റെ ചിത്രം ഉണ്ടാകുന്നത്, സിനിമ ചെയ്തതിന്റെ പേരിലാണ് എനിക്ക് സ്വന്തമായി ഒരു വീട് ഉണ്ടാക്കാൻ സാധിക്കുന്നത്.

അതിൽ മമ്മൂട്ടിക്കും വളരെയേറെ പങ്കുണ്ട്. ‘വിഷ്ണു’ ചെയ്തപ്പോൾ ലഭിച്ച കാശ് കൊണ്ടാണ് ഞാൻ എന്റെ മകനെ എഞ്ചിനീയറിംഗിന് അയക്കുന്നത്. അവൻ എൻജിനീയറിംഗ് ഡിസ്റ്റിങ്ഷനോടെ പാസ്സായിട്ടും ജോലിയൊന്നും ഇല്ലാതെ നില്കുന്നു എന്നറിഞ്ഞപ്പോൾ മമ്മൂട്ടി അവനെ വിദേശത്ത് വിട്ട് പഠിപ്പിച്ചു നല്ല ജോലിയും വാങ്ങി കൊടുത്തു. ഇന്നവൻ വലിയ നിലയിലാണ്. ഒരു ചെറിയ സാമീപ്യം കൊണ്ട്..ഒരു ചെറിയ തലോടൽ കൊണ്ട്. ഒരു ചേർത്തുനിൽപ്പ് കൊണ്ട് എന്നെ ഉയർത്തികൊണ്ട് വന്ന ആളാണ് മമ്മൂട്ടി. ആ മമ്മൂട്ടിയോടാണ് ഞാൻ ആവശ്യമില്ലാതെ പണ്ട് ഉടക്കിയത്. എനിക്ക് അയാളെ ഒരിക്കലും മറക്കാൻ സാധിക്കില്ല.

എന്റെ കുടുംബത്തെ ഇന്നത്തെ അവസ്ഥയിലേക്ക് ഉയർത്തിക്കൊണ്ടു വന്നത് ആ മനുഷ്യനാണ്. ആ മനുഷ്യനോടുള്ള എന്റെ കടപ്പാട് മരിച്ചാലും തീരില്ല.. മമ്മൂട്ടിയിലെ മനുഷ്യനെ കണ്ട അപൂർവം ആളുകളേ ഉള്ളൂ. അതിലൊരാൾ ഞാനാണ്. നിങ്ങളുടെ അടുത്ത് വന്നു സംസാരിച്ച് തിരികെ നടന്നകലുമ്പോൾ നിങ്ങൾക്കൊരു ദുഃഖമുണ്ടെന്നറിഞ്ഞാൽ നിങ്ങൾക്കായി കണ്ണുനീർ ഉതിർക്കുന്നവനാണ് ആ മനുഷ്യൻ

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *