സുരേഷ് ഗോപിയെ ചേർത്ത് പിടിച്ച് സ്നേഹ ചുംബനം നൽകി നടി ശ്രീവിദ്യ മുല്ലശ്ശേരി ! ഒരച്ഛന്റെ സ്നേഹം ! പോസ്റ്റ് ശ്രദ്ധ നേടുന്നു !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ഏറെ വിമർശനങ്ങൾ നേരിടുകയാണ്. മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി എന്ന കാരണത്താലാണ് അദ്ദേഹത്തെ ഏവരും വിമർശിക്കുന്നത്, ഈ വിഷയത്തിൽ അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേര് രംഗത്ത് വന്നിരുന്നു. സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് മാപ്പ് പറഞ്ഞിട്ടും അവർ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് താരുമാനം.

ഇപ്പോഴിതാ വിമർശനങ്ങൾ കൊടുമ്പിരി കൊണ്ട് നിൽക്കുന്ന സമയത്ത് നടി ശ്രീവിദ്യ മുല്ലശ്ശേരി പങ്കുവെച്ച ഒരു ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിയെ ചേർത്ത് പിടിച്ച് സ്നേഹ ചുംബനം നൽകുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ശ്രീവിദ്യ കുറിച്ചത് ഇങ്ങനെ, “പ്രിയപ്പെട്ടസ് സുരേഷ് ഗോപി സാർ എന്നും ഹൃദയത്തിലുണ്ട്” എന്നായിരുന്നു. അതുപോലെ ഈ പ്രശ്നത്തിന്റെ തുടക്കത്തിലും ശ്രീവിദ്യ സുരേഷ് ഗോപിയെ പിന്തുണച്ച് എത്തിയിരുന്നു. സുരേഷ് ഗോപി മാപ്പ് പറഞ്ഞുകൊണ്ട് പങ്കുവെച്ച പോസ്റ്റിൽ ശ്രീവിദ്യയുടെ കമന്റ് ഇങ്ങനെ ആയിരുന്നു.. കഴിഞ്ഞ ഒരുപാട് വർഷങ്ങളായി സാറിനെ എനിക്ക് അറിയാം, സർ എന്താണെന്നും എങ്ങനെ ആണെന്നും അറിയാം എന്നെ ഒരു മകളെ പോലെ തന്നെയാണ് കണ്ടിരുന്നതും, അതുകൊണ്ട് ഒരു മകളെ പോലെ തന്നെ ഞാൻ പറയുന്നു Always always always always with you സുരേഷ് സാർ.. എന്നായിരുന്നു അത്.

നിരവധി പേരാണ് സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ച് രംഗത്ത് വരുന്നത്. ഷ്ടം എന്തൊരു അവസ്ഥ “… വർഷങ്ങളായി എനിക്ക് അറിയാവുന്ന സുരേഷ് ചേട്ടൻ മാന്യതയോടല്ലാതെ ഇത് വരെ സ്ത്രീകളോട് പെരുമാറിയതായി കേട്ടിട്ടില്ല … കണ്ടിട്ടില്ല ……ഒരു പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാൻ തോന്നിച്ചത് …. സുരേഷ് ചേട്ടന് ഇതുകൊണ്ട് നല്ലതേ സംഭവിക്കു.. എന്നാണ് നടൻ ബാബുരാജ് കുറിച്ചത്.

ഞങ്ങൾ എപ്പോഴും ഏട്ടനൊപ്പം ഉണ്ട് എന്നാണ് നടി ശ്വേതാ മേനോൻ പറഞ്ഞത്. ഏതൊരു പെൺകുട്ടികളെ കാണുമ്പോഴും തന്റെ മകളെപ്പോലെ കരുതി പെരുമാറുന്നത് അദ്ദേഹത്തിലെ രാഷ്ട്രീയക്കാരനല്ല അച്ഛനാണ്… മാധ്യമങ്ങൾക്കും കണ്ടുനിൽക്കുന്നവർക്കും സാഹചര്യത്തെ വളച്ചൊടിക്കാനാവുമായിരിക്കാം.. പക്ഷെ അദ്ദേഹമെന്ന അച്ഛന് വിലയിടനാവില്ല.. എന്നാണ് നീതു അജിത് കമന്റ് ചെയ്തിരിക്കുന്നത്. ഒപ്പം അദ്ദേഹം ചെയ്ത പ്രവർത്തിയെ വിമര്ശിക്കുന്നവരും ഈ കൂട്ടത്തിൽ ഉണ്ട്, ആദ്യം ആ കുട്ടി നിരസിച്ചിട്ടും വീണ്ടും കൈ തോളിൽ വെച്ചത് ശെരിയായ നടപടി ആയിരുന്നില്ല എന്നാണ് ഒരു വിഭാഗം ആളുകൾ കമന്റ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *