എല്ലാം നഷ്ടപെട്ട അമ്മയെയും അനിയനെയും കൊണ്ട് വാടക വീട്ടിലേക്ക് മാറിയത് 18-ാം വയസ്സിലാണ് ! കുടുംബം കരകയറ്റിയ സുബിയുടെ ആ ജീവിതം !

തനിക്കന് ആരോഗ്യ പ്രശനങ്ങൾ ഉണ്ടായിരുന്നു എങ്കിലും സുബി അതൊന്നും ആരോടും പറഞ്ഞിരുന്നില്ല. മാസങ്ങൾക്ക് മുമ്പ് ചിട്ടയായ ജീവിത രീതി ഇല്ലാത്തതിന്റെ പേരിലും ഭക്ഷണം കൃത്യമായി കഴിക്കാത്തതിന്റെ പേരിലും സുബി ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. അതിന്റെ ഒപ്പം തൈറോയിഡ് പോലത്തെ അസുഖങ്ങളും സുബിയെ ബുദ്ധിമുട്ടിച്ചിരുന്നു. ഒരു ഒറ്റയാൾ പോരാട്ടമായിരുന്നു സുബിയുടെ ജീവിതം തന്നെ.. ഒറ്റക്ക് പൊരുതി നേടിയ ജീവിതമാണ് സുബിയുടേത്. 41 മത് വയസിലും അവിവാഹിതയായി ജീവിച്ച സുബി വിവാഹത്തിന് തയ്യാറെടുക്കുക ആയിരുന്നു.

ഒരിക്കൽ തന്റെ ജീവിതത്തെ കുറിച്ച് ഒരുകോടി എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പറഞ്ഞ ചില വാക്കുകൾ ഇങ്ങനെ, വർഷങ്ങളോളം വാടക വീടുകളിൽ മാറി മാറി ആയിരുന്നു താമസം. അച്ഛനും അമ്മയും വേര്പിരിഞ്ഞതോടെ ജീവിതം ദുസ്സഹമായി. ആകെ അഞ്ഞൂറ് രൂപയായിരുന്നു വരുമാനം ഉണ്ടായിരുന്നത്. സ്വന്തം വീടൊക്കെ കയ്യിൽ നിന്ന് പോയി. കൊണ്ട് പോവേണ്ടവർ അതൊക്കെ കൊണ്ട് പോയി. അതൊക്കെ കൊണ്ടാണ് നമ്മുക്ക് ഇത്ര ആർജ്ജവം ഉണ്ടായത്. ഇപ്പോൾ എനിക്ക് നല്ല ധൈര്യമുണ്ട്. ഞാൻ എന്റെ പതിനെട്ടാം വയസ്സിലാണ് അമ്മയെയും അനിയനെയും വിളിച്ചുകൊണ്ട് എറണാകുളത്ത് ഒരു വാടക വീട്ടിലേക്ക് മാറുന്നത്.

ചെറിയ പരിപാടികൾ ചെയ്തു തുടങ്ങി, പിന്നെ വിദേശ പരിപാടികൾ അങ്ങനെ ജീവിതം ഞാൻ തിരികെ പിടിക്കാൻ തുടങ്ങി, നഷ്ടപെട്ടതെല്ലാം ഓരോന്നായി നേടാൻ കഴിഞ്ഞു. സ്വന്തമായി വീട് വെച്ചു, നഷ്ടപെട്ടതെല്ലാം ഓരോന്നായി നേടി. അമ്മയെ രണ്ടാമത് വിവാഹം കഴിപ്പിച്ചു.  അനിയന്റെ വിവാഹം നടത്തി, അവനൊരു കുടുബമായി എന്നും ഏറെ അഭിമാനത്തോടെ സുബി പറയുമ്പോഴും തന്റെ ജീവിതത്തെ കുറിച്ച് മാത്രം സുബി ഒന്നും പറയുന്നുണ്ടായിരുന്നില്ല.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *