ഞാനും സുബിയും പ്രണയിത്തിലാണ്, ഞങ്ങൾ ഒളിച്ചോടി എന്ന വാർത്ത ഒരുപാട് സംശയങ്ങൾക്ക് കാരണമായി ! അവസമായി അവളെ ഒന്ന് കാണാൻ ഞാൻ പോയില്ല ! നസീർ സംക്രാന്തി പറയുന്നു !

അകാലത്തിൽ നമ്മെ വിട്ടുപോയ സുബി സുരേഷ് ഇന്നും മലയാളികളുടെ മനസ്സിൽ ഒരു നോവായി നിൽക്കുന്നു. അപ്രതീക്ഷിതമായ വേർപാട് എല്ലാവരെയും ഒരുപോലെ തകർത്തു, ഇപ്പോഴിതാ സുബിയെ കുറിച്ച് സഹ പ്രവർത്തകൻ കൂടിയായ നസീർ  സംക്രാന്തി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇരുവരും ഒരുമിച്ച് വർഷങ്ങളായി നിരവധി സ്റ്റേജ് പരിപാടികൾ നടത്തിയുരുന്നു.  ഇരുവരും ഒരുമിച്ച് കൈരളി ടിവിയിൽ ഒരു പരിപാടി ചെയ്തിരുന്നത് ഏറെ ശ്രദ്ധ നേടിയത് ആയിരുന്നു.

ഇതേ പാടിയുടെ പ്രോമോ വീഡിയോ അന്ന് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.   അതിനെ തുടർന്ന് ഇരുവരും പ്രണയിത്തിലാണ്, ഒളിച്ചോടി വിവാഹം കഴിച്ചു എന്ന രീതിയിലൊക്കെ വാർത്തകൾ വന്നിരുന്നു. അന്ന് പ്രചരിച്ച ആ വാർത്തയിൽ ആദ്യം തനിക്ക് ചെറിയ വിഷമം തോന്നിയിരുന്നു എന്ന് സുബി അന്ന് തുറന്ന് പറഞ്ഞരുന്നു.ഇപ്പോഴിതാ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്നിട്ട് കൂടിയും സുബിയെ അവസാനമായി ഒരു നോക്ക് കാണാൻ പോകാതിരുന്നതിന്റെ കാരണം പറയുകയാണ് ഇപ്പോൾ നസീർ സംക്രാന്തി. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…

അവളെ അവസാനമായി കാണാൻ പോകാതിരുന്നതിന് രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്ന് എനിക്ക് ഷൂട്ട് ഉണ്ടായിരുന്നു, ഞാൻ എഗ്രിമെന്റ് വെച്ച് ചെയ്യുന്ന പരിപാടിയാണ്,അതുകൊണ്ട് അതിന്റെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.പിന്നെ പ്രധാനമായും അവളുടെ ചിരിച്ച മുഖം ഇന്നും എന്റെ മനസ്സിൽ ഇങ്ങനെ കിടപ്പുണ്ട്. ഞാനുമായിട്ട് ഇടപഴകിയതും കളിയും ചിരിയും എല്ലാമുള്ള ആ മുഖം എന്റെ മനസ്സിൽ കിടപ്പുണ്ട്, അവൾ അങ്ങനെ കിടക്കുമ്പോൾ പോയി കാണാൻ എന്റെ മനസ് എന്നെ അനുവദിച്ചില്ല. എന്റെ കാര്യമാണ് ഞാൻ പറഞ്ഞത്. മറ്റുള്ളവരുടെ കാര്യം എനിക്ക് അറിയില്ല. ആ മുഖം എനിക്ക് കാണണ്ട. അവളുടെ ചിരിച്ച മുഖം മാത്രം മതിയെന്റെ മനസ്സിൽ.

എത്രയോ വേദികൾ ഞങ്ങൾ ഒരുമിച്ച് പരിപാടി ചെയ്തിട്ടുണ്ട്, ഞാനും അവളുമാണ് ഏറ്റവും കൂടുതൽ സ്റ്റാൻഡ് അപ്പ് ചെയ്തിരിക്കുന്നത്. വീണ നായരാണ് അവളുടെ മരണ വിവരം എന്നെ വിളിച്ചു പറയുന്നത്. ഞാൻ മറ്റുള്ളവരെയൊക്കെ വിളിച്ച് അറിയിച്ചു. ജീവനറ്റ അവളെ കാണാനും, കണ്ടാൽ അത് എനിക്ക് സഹിക്കാൻ കഴിയാത്തതിനും അപ്പുറമായതുകൊണ്ടും കൂടിയാണ് ഞാൻ അവളെ കാണാൻ പോകാതിരുന്നത്. പറയുന്നവർക്ക് പലതും പറയാം, മറ്റുപണിയൊന്നും ഇല്ലാത്തവരാണ് ഇങ്ങനെ ഓരോ നെഗറ്റീവ് കമന്റുകൾ പറയുന്നത് എന്നും നസീർ പറയുന്നു. അത് സുബിയെ വേദനിപ്പിച്ചിരുന്നു ! ഒരുപാണിയും ഇല്ലാത്തവർക്ക് എന്തുവേണമെങ്കിലും പറയാം പക്ഷെ സത്യം എനിക്ക് മാത്രമേ അറിയൂ !

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *