ഞാൻ മ,രി,ച്ചാലും എന്റെ വീട്ടുകാർക്ക് ആ ഗുണം കിട്ടണം ! കുടുംബത്തിന് വേണ്ടിയുള്ള സുബിയുടെ ആ കരുതൽ ! അറം പറ്റിപ്പോയ ആ വാക്ക് !

വളരെ അപ്രതീക്ഷിതമായി നമ്മളെ വിട്ടുപിരിഞ്ഞ അനുഗ്രഹീത കലാകാരി സുബി സുരേഷിന്റെ ആ വേർപാടിന്റെ ആഘാതത്തിലാണ് കലാലോകം. എപ്പോഴും ചിരിച്ചും ചിരിപ്പിച്ചും മാത്രം നമ്മൾ കണ്ടിട്ടുള്ള സുബി അതുപോലെ വളരെ മനോഹരമായ ഹൃദയത്തിന് ഉടമ കൂടിയായിരുന്നത് കൊണ്ട് തന്നെയാണ് അവരുടെ ഈ വേർപാടിൽ വിലപ്പെട്ടത് എന്തോ നഷ്ടപെട്ടതുപോലെ ഒരു വിങ്ങൽ മലയാളികൾക്ക് എല്ലാം ഉണ്ടായത്.  സുബിയുടെ മ,ര,ണ ശേഷമാണ് അവരുടെ ജീവിതം കൂടുതലും ചർച്ചചെയ്യപ്പെട്ടത്.

കുടുംബത്തെ ഇത്ര അധികം സ്നേഹിച്ച മറ്റൊരു കലാകാരി ഉണ്ടോ എന്ന് പോലും സംശയമാണ്. ഒരു വാചകത്തിൽ തന്നെ അതിൽ കൂടുതൽ വാക്കും അമ്മ എന്നാകും സുബി പറഞ്ഞിട്ടുണ്ടാകുക. എല്ലാം നഷ്ടപ്പെട്ടപ്പോൾ അമ്മയെയും അനിയനെയും കൊണ്ട് തന്റെ പതിനേഴാമത്തെ വയസിലാണ് സുബി വാടക വീട്ടിലേക്ക് മാറിയത്. ശേഷം ഓരോന്നായി നേടി എടുത്തു. ഒരു ആർമി ഓഫിസർ ആകാൻ ആഗ്രഹിച്ച താൻ വളരെ അപ്രതീക്ഷിതമായിട്ടാണ് കലാ ലോകത്ത് എത്തിയത് എന്ന് സുബി തന്നെ പറഞ്ഞിരുന്നു.

ഒരിക്കൽ കൈമാറലി ചാനലിന് വേണ്ടി സുബിയ റിമി ടോമി അഭിമുഖം ചെയ്തിരുന്നു, ആ സമയത്ത് സുബി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഈ ഇൻഷുറൻസ് കാര്  വന്നു പറയുവല്ലോ, നിങ്ങള്‍ മരിച്ചതിന് ശേഷം നിങ്ങളുടെ കുടുംബത്തിന് കാശ് കിട്ടുമെന്ന്, അത് സഹിക്കാന്‍ പറ്റില്ല. അങ്ങനെയൊരു പൈസ കുടുംബത്തിന് വേണ്ടെന്ന് തോന്നിപ്പോവും. അവരത് ഉപയോഗിക്കുകയാണോ, ദുരുപയോഗം ചെയ്യുകയാണോ എന്നൊന്നും നമുക്കറിയില്ലല്ലോ എന്നായിരുന്നു റിമി പറഞ്ഞത്. അങ്ങനെ പോലും ഒരു ഉപകാരം ചെയ്യരുതെന്നായിരുന്നു റിമിയോട് സുബി പറഞ്ഞത്. ഇതേക്കുറിച്ചുള്ള സുബിയുടെ അഭിപ്രായവും റിമി ചോദിച്ചിരുന്നു. ഞാന്‍ ഇന്‍ഷുറന്‍സൊക്കെ എടുത്തിട്ടുണ്ട്. നമ്മള്‍ പോയാലും വീട്ടുകാര്‍ക്കൊരു ഉപകാരം കിട്ടിക്കോട്ടെ. അവിടെയിരുന്ന് നമുക്കത് കാണാന്‍ പറ്റുമെന്നേയെന്നായിരുന്നു സുബി പറഞ്ഞത്.

വിവാഹം വേണമെന്ന് എനിക്ക് തോന്നിയിട്ടില്ല, ഞാൻ എന്റെ വീടുമായി ഒരുപാട് അറ്റാച്ചിടാന്.  കല്യാണം ഇഷ്ടമില്ലാത്തതല്ല. ഇപ്പോഴത്തെ ജീവിതത്തില്‍ ഞാനൊരുപാട് സന്തോഷം അനുഭവിക്കുന്നുണ്ട്. എന്റെ ഫാമിലിയുമായി ഞാന്‍ അറ്റാച്ച്ഡാണ്. അവിടെയൊരു സന്തോഷക്കുറവ് വരുമ്പോഴല്ലേ നമ്മള്‍ വേറെയൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നത്. എനിക്ക് അങ്ങനെയൊരു ചിന്ത വന്നിട്ടില്ല. ഫാമിലിയില്‍ എന്തെങ്കിലും സങ്കടം വന്നാല്‍ നമുക്കൊരു പാര്‍ട്‌നറുണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിക്കുമെന്നായിരുന്നു സുബി പറഞ്ഞത്.

വളരെ സന്തുഷ്ടമുള്ള ഒരു കോച്ച് കുടുംബമാണ് ഞങ്ങളുടേത്. എനിക്ക് എല്ലാ കാര്യത്തിലും സ്വാതന്ത്ര്യം, ഏറ്റവും കൂടുതല്‍ മനസിലാക്കുന്നത്. എന്തും തുറന്ന് പറയാം, അങ്ങനെയൊരു കുടുംബമാണ് ഞങ്ങളുടേത്. അമ്മയുമായി ഞാൻ അത്രയും അറ്റാച്ച്ഡാണ്. അങ്ങനെയൊരു കുടുംബത്തില്‍ നിന്നും വിട്ടുപോവാനുള്ള ബുദ്ധിമുട്ടാണ് പ്രധാനമായും വിവാഹം വേണ്ടെന്ന് വെക്കുന്നത്. ഇങ്ങനെ തന്നെ അങ്ങുപോകാനാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നും സുബി പറയുന്നു. വിവാഹം വേണ്ടെന്ന് വെച്ചതും ആ ഒരു കാരണം കൊണ്ട് !

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *