
എന്റെ ആ ദു,ശീലം കാരണമാണ് എനിക്ക് ഈ രോ,ഗം പിടിപെട്ടത് ! കഴിഞ്ഞ പത്ത് ദിവസമായി ആ,ശുപ,ത്രിയിൽ ആണ് ! ഈ അവസ്ഥ മറ്റാർക്കും ഉണ്ടാകാതെ ഇരിക്കട്ടെ ! സുബി സുരേഷ് പറയുന്നു !
മിമിക്രി വേദികളിലും അതുപോലെ സിനിമ സീരിയൽ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് സുബി സുരേഷ്. വളരെ കഴിവുള്ള ഒരു അവതാരക കൂടിയാണ് സുബി, വര്‍ഷങ്ങളായി കലാരംഗത്ത് സജീവ സാന്നിധ്യമായ സുബി ഇപ്പോൾ തന്റെ യുട്യൂബ് ചാനലിൽ കൂടിയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. എപ്പോഴും ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷകരെ രസിപ്പിക്കാറുള്ള സുബി ഇപ്പോഴിതാ ഏറെ വിഷമകരമ്യാ ഒരു വാർത്തയാണ് പങ്കുവെച്ചിരിക്കുന്നത്.
സുബി പങ്കുവെച്ച വാർത്ത ആരാധകരെ വിഷമിപ്പിച്ചു എങ്കിലും സുബി എന്നത്തേയും പോലെ ചിരിച്ചുകൊണ്ടാണ് ഈ വിവരം പങ്കുവെച്ചത്. സുബി പറയുന്നത് ഇങ്ങനെ, കഴിഞ്ഞ പത്ത് ദിവസവും ഞാൻ ആശുപത്രിയിൽ ആയിരുന്നു. എന്നത് പറഞ്ഞത് ‘ഞാന്‍ ഒന്ന് വര്‍ക്ക് ഷോപ്പില്‍ കയറി’ എന്നാണ്.. എന്റെ കൈയ്യിലിരിപ്പ് നല്ലത് അല്ലാത്തത് കൊണ്ട് ആണ് എനിക്ക് ഇപ്പോൾ ഈ അവസ്ഥ വന്നത്. അതായത് സാധാരണ മനുഷ്യരെ പോലെ സമയത്ത് ഭക്ഷണം കഴിക്കുക, മരുന്നുകള്‍ കൃത്യമായി കഴിയ്ക്കുക എന്നിങ്ങനെയുള്ള യാതൊരു നല്ല ശീലവും എനിക്ക് ഇല്ല. അതുകൊണ്ട് എല്ലാം കൂടെ ഒരുമിച്ച് വന്ന് പത്ത് ദിവസത്തോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു.

ഞാൻ ഒരു പ്രോഗ്രാമിന് വേണ്ടി ഇറങ്ങാൻ നിൽക്കുമ്പോഴാണ് ഭയങ്കര ഞെഞ്ചു വേദനയും ഒന്നും കഴിക്കാനും പറ്റുന്നില്ല, ആകെ വയ്യാതെ പോലെ ആയത്. അങ്ങനെ കുറച്ച് ഇളനീർ കുടിച്ചപ്പോൾ അതെല്ലാം ശർദിച്ചു. ഇതിന് രണ്ടു ദിവസം മുമ്പ് ഇതുപോലെ നെഞ്ച് വേദന വന്നപ്പോൾ ഡോക്ടറെ കാണിച്ചപ്പോൾ ഇസിജി എല്ലാം എടുത്തിരുന്നു. അതിലൊന്നും കുഴപ്പം ഉണ്ടായിരുന്നില്ല. കുറച്ച് പൊട്ടാസ്യം കുറവുണ്ട് എന്ന് പറഞ്ഞു. അതിന് നല്കിയ മരുന്ന് ഒന്നും ഞാന്‍ കഴിച്ചില്ല. വർക്ക് പിന്നെ ഈ ഭക്ഷണം മരുന്ന് ഇതൊന്നും നോക്കാറില്ല. അത് പണത്തിന് വേണ്ടി ഓടിനടക്കുന്നത് അല്ല ട്ടോ, എനിക്ക് വെറുതെ വീട്ടിൽ ഇരിക്കാൻ വയ്യാത്ത കൊണ്ടാണ്.
ഭക്ഷണം സമയത്ത് കഴിക്കാന്‍ എല്ലാവരും നിര്‍ബന്ധിക്കും. പക്ഷെ എനിക്ക് തോന്നിയാല്‍ മാത്രമേ ഞാന്‍ എന്തെങ്കിലും കഴിക്കുകയുള്ളൂ. ആ ദുശ്ശീലമാണ് എന്നെ ഇപ്പോൾ ഈ അവസ്ഥയിൽ എത്തിച്ചത്. ആഹാരം കഴിക്കാതെ ഗാസ്ട്രിക് പ്രോബ്ലം ഭയങ്കരമായിട്ടുണ്ടായി. കൂടാതെ മഗ്നീഷ്യവും പൊട്ടാസ്യവും സോഡിയവും എല്ലാം ശരീരത്തില്‍ കുറഞ്ഞു. പത്ത് ദിവസത്തോളം ആശുപത്രിയില്‍ അഡ്മിറ്റ് ആയി. മഗ്നീഷ്യം ശരീരത്തില്‍ കയറ്റുന്നത് ഒന്നും വലിയ പ്രശ്നമല്ല, പക്ഷെ പൊട്ടാസ്യം കയറ്റുമ്പോൾ ഭയങ്കര വേദനയണ്.
ഇതൊന്നും പോരാഞ്ഞിട്ട് പിന്നെ ഉള്ള ഒരു പ്രശ്നം പാന്‍ക്രിയാസില്‍ ഒരു കല്ല് ഉണ്ട്. അത് നിലവിലെ സാഹചര്യത്തില്‍ അത്ര പ്രശ്നമല്ല. പക്ഷെ ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ അതും ചിലപ്പോള്‍ പ്രശ്നമാവും. പിന്നെ തൈറോയിഡിന്റെ പ്രശ്നമുണ്ട്. അതിന്റെ മരുന്നും ഞാൻ കൃത്യമായിട്ട് കഴിക്കില്ലായിരുന്നു. ഇപ്പോൾ എല്ലാം മനസിലായി.. ഇതിപ്പോൾ പറയുന്നത് എന്റെ കണക്ക് ആരെങ്കിലും ഉണ്ടെകിൽ അവർക്ക് ഉള്ള ഒരു മെസേജാണ് ഇത്… എന്നും സുബി പറയുന്നു…..
Leave a Reply