
ഏഴ് പവന്റെ താലിമാലയും വാങ്ങി രാഹുൽ കല്യാണത്തിന് ഒരുങ്ങി ഇരിക്കുമ്പോഴാണ് വിധി സുബിയെ തട്ടിയെടുത്തത് ! ആദ്യം ആ വാർത്ത വിളിച്ചുപറഞ്ഞതും രാഹുലാണ് ! വിവാഹത്തെ കുറിച്ച് സുബിയുടെ ആ വാക്കുകൾ !
സുബി സുരേഷ് എന്ന അനുഗ്രഹീത കലാകാരിയുടെ വേർപാട് മലയാളികളുടെ മുഴുവൻ വേദനയിൽ ആഴ്ത്തിയിരിക്കുകയാണ്. 41 വയസിലും സുബി അവിഹത്തിലെയായിരുന്നു. പണ്ട് തനിക്കൊരു പ്രണയം ഉണ്ടായിരുന്നു എന്നും പക്ഷെ ഇപ്പോഴും വിവാഹം കഴിക്കാത്തതിന്റെ കാരണം ആ പ്രണയ പരാജയമല്ലന്നും സുബി പലപ്പോഴും പറഞ്ഞിരുന്നു. കൂടാതെ മുൻപൊരിക്കൽ ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തവേ തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഒരാളെ അവർ പരിചയപെടുത്തിയിരുന്നു.
അദ്ദേഹത്തെ കാണിച്ചുകൊണ്ട് സുബി പറഞ്ഞത് ഇങ്ങനെ ആയിരുന്നു, അറേഞ്ച് മാര്യേജിനോട് എനിക്ക് താത്പര്യമില്ല. പ്രണയിച്ച് തന്നെ കെട്ടണം എന്നാണ് ആഗ്രഹം. അതിന് പറ്റിയ ആളെ കിട്ടാത്തത് ഒരു വിഷയമാണ്.ഒരു സത്യം തുറന്നു പറയട്ടെ. എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാൾ കൂടെക്കൂടിയിട്ടുണ്ട്. പുള്ളിക്കാരൻ ഏഴ് പവൻറെ താലിമാലയ്ക്കു വരെ ഓർഡർ കൊടുത്തിട്ടുണ്ട്. പുള്ളിക്ക് ഫെബ്രുവരിയിൽ കല്യാണം നടത്തണമെന്നാണ് ആഗ്രഹം. വെറുതെ പറഞ്ഞതല്ല, സത്യമാണ്’ എന്നായിരുന്നു സുബി പറഞ്ഞത്. പക്ഷെ ഞാൻ ഇപ്പോഴും സമ്മതം പറഞ്ഞിട്ടില്ല എന്നും സുബി ഏറെ രസകരമായി പറഞ്ഞിരുന്നു.

കലാഭവന്റെ പരിപാടികൾ ചെയ്യുന്ന രാഹുൽ എന്നയാളാണ് സുബി ആ വേദിയിൽ പരിചയപ്പെടുത്തിയത്. അദ്ദേഹത്തെയാണ് സുബി വിവാഹം കഴിക്കാൻ ഇരുന്നതും. ഒരു കാനഡ പ്രോഗ്രാമിനിടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നതെന്ന് സുബിയുടെ സുഹൃത്തും മിമിക്രി കലാകാരനുമായ കെഎസ് പ്രസാദ് പറയുന്നു. രാഹുൽ തന്നെയാണ് രാവിലെ എന്നെ ഇത് വിളിച്ച് പറഞ്ഞത്. അഞ്ച് മിനിറ്റേ ആയുള്ളൂ പ്രസാദേട്ടാ, അവൾ പോയി എന്ന് പറഞ്ഞുവെന്ന് പ്രസാദ് പറയുന്നത്. സുബി അത് തമാശയായിട്ടാണ് അവതരിപ്പിച്ചത് എങ്കിലും രാഹുലുമായി സുബിയുടെ വിവാഹം നടത്താൻ തന്നെ ആയിരുന്നു എന്നും പ്രസാദ് പറയുന്നുണ്ട്.
ഈ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ സുബിയ്ക്ക് താങ്ങായും തണലായും രാഹുലും ഒപ്പം ഉണ്ടായിരുന്നു. കാര്യങ്ങള്‍ അവസാനത്തിലേക്ക് എത്തിയെന്ന് താനടക്കമുള്ളവര്‍ മനസിലാക്കിയെന്ന് ടിനി ടോമും പറഞ്ഞിരുന്നു. ഇപ്പോഴിതാ ജീവനറ്റ സുബിയെ അവസാനമായി ഒരുനോക്ക് കാണാൻ രാഹുലും എത്തിയിരിക്കുകയാണ്. ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വച്ച ആള്‍ക്കൂട്ടത്തിനിടയിലാണ് പ്രണയിച്ച പെണ്ണിനെ അവസാനമായി ഒരു നോക്ക് കാണാന്‍ രാഹുലും നിന്നത്. വേദന കടിച്ചമര്‍ത്തി സുബിയുടെ മുഖത്തേക്ക് നോക്കിയതിന് ശേഷം രാഹുല്‍ തിരിഞ്ഞ് നടക്കുകയും ചെയ്തു.
അതുപോലെ സുബി തന്നെ ഇതിന് മുമ്പ് കലാഭവൻ മണി തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞിരുന്നു. ഞാനും മണി ചേട്ടനുമൊക്കെ ഒരുമിച്ച് ഒരുപാട് പരിപാടികൾ ചെയ്തിട്ടുണ്ട്. അങ്ങനെ ഒരിക്കൽ അദ്ദേഹം എന്നോട് ചോദിച്ചു, നെ എന്താണ് വിവാഹം കഴിക്കാത്തത്, പ്രണയംവല്ലതും ഉണ്ടോ എന്ന്, ഇല്ലന്ന് മറുപടി പറഞ്ഞ എന്നോട് പറഞ്ഞു നീ വിവാഹം കഴിക്കണം, കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന ആളാണ് നീ, നിനക്കുമൊരു കുടുംബം വേണം എന്ന്, നിന്റെ കല്യാണത്തിനു പത്തുപവൻ ഞാൻ നിനക്ക് തരും. ഞാൻ അത് അങ്ങനെ കേട്ട് അങ്ങനെ വിട്ടു. എന്നാൽ പിന്നീടും ഇതേ കാര്യം പറഞ്ഞു, എന്റെ അമ്മയെ ഫോണിൽ വിളിച്ച് തരാൻ പറഞ്ഞു, അമ്മയോടും പറഞ്ഞു നമുക്ക് ഇവളെ വിവാഹം കഴിപ്പിക്കണം, പത്ത് പവൻ സ്വർണം ഞാൻ തരുമെന്ന്. അത് തരാതെയാണ് പോയത്, ഞാൻ ഇതുവരെയും കല്യാണവും കഴിച്ചിട്ടില്ല കണ്ണുകൾ നിറഞ്ഞ് ഒഴുകികൊണ്ട് സുബി പറഞ്ഞിരുന്നു…
Leave a Reply