
ആ ദുശ്ശീലമാണ് എന്നെ ഇപ്പോൾ ഈ അവസ്ഥയിൽ എത്തിച്ചത്, അന്ന് ആശുപത്രിയിൽ വെച്ച് സുബിയുടെ ആ വാക്കുകൾ ! ആദരാഞ്ജലികൾകൾ അർപ്പിച്ച് ആരാധകർ !
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയും അവതാരകയും, കോമഡി താരവുമായിരുന്ന സുബിൻ സുരേഷ് ഇപ്പോൾ നമ്മെ വിട്ടു യാത്രയായിരിക്കുകയാണ്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. എല്ലാത്തരത്തിലും ചികിത്സയും മറ്റുമായി മുന്നോട്ട് പോകുകയായിരുന്നുവെന്നും പക്ഷെ അതിനെല്ലാം മുമ്ബ് അവസ്ഥ വഷളായി മരണം സംഭവിക്കുകയായിരുന്നു.
ഏത് കാര്യവും വളരെ നർമ്മത്തിൽ പൊതിഞ്ഞുള്ള സുബിയുടെ അവതരണം തന്നെ മറ്റുള്ളവരിൽ നിന്നും സുബിയെ ഏറെ വ്യത്യസ്തയാക്കിയിരുന്നു. ടെലിവിഷൻ പരിപാടികളിലും തന്റെ യുട്യൂബ് ചാനലുമൊക്കെയായി ഏറെ തിരക്കിലായിരുന്ന സുബി ഇപ്പോഴും അവിവാഹിതയാണ്. മാസങ്ങൾക്ക് മുമ്പ് സുബി ഒരിക്കൽ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. തന്റെ ആശുപത്രി വശത്തെ കുറിച്ചും അതിന്റെ കാരണത്തെ കുറിച്ചും സുബി ഒരു വീഡിയോ 2021 ജൂലൈയിൽ പങ്കുവെച്ചിരുന്നു.. അതിൽ അവരുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.
ഈ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ ആ,ശുപത്രിയിൽ ആയിരുന്നു. എന്ന് പറഞ്ഞത് ഞാന്‍ ഒന്ന് വ,ര്‍ക്ക് ഷോ,പ്പില്‍ കയറി… എന്നാണ്.. എന്റെ കൈയ്യിലിരിപ്പ് നല്ലത് അല്ലാത്തത് കൊണ്ട് ആണ് എനിക്ക് ഇപ്പോൾ ഈ അവസ്ഥ വന്നത്. അതായത് സാധാരണ മനുഷ്യരെ പോലെ സമയത്ത് ഭക്ഷണം കഴിക്കുക, മരുന്നുകള്‍ കൃത്യമായി കഴിയ്ക്കുക എന്നിങ്ങനെയുള്ള യാതൊരു നല്ല ശീലവും എനിക്ക് ഇല്ല. അതുകൊണ്ട് എല്ലാം കൂടെ ഒരുമിച്ച് വന്ന് പത്ത് ദിവസത്തോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു.

ഞാൻ ഒരു പരിപാടിക്ക് വേണ്ടി ഇറങ്ങാൻ നിൽക്കുമ്പോഴാണ് ഭയങ്കര ഞെഞ്ചു വേദനയും ഒന്നും കഴിക്കാനും പറ്റുന്നില്ല, ആകെ വയ്യാതെ പോലെ ആയത്. അങ്ങനെ കുറച്ച് ഇളനീർ കുടിച്ചപ്പോൾ അതെല്ലാം ശർദിച്ചു. ഇതിന് രണ്ടു ദിവസം മുമ്പ് ഇതുപോലെ നെഞ്ച് വേദന വന്നപ്പോൾ ഡോക്ടറെ കാണിച്ചപ്പോൾ ഇസിജി എല്ലാം എടുത്തിരുന്നു. അതിലൊന്നും കുഴപ്പം ഉണ്ടായിരുന്നില്ല. കുറച്ച് പൊട്ടാസ്യം കുറവുണ്ട് എന്ന് പറഞ്ഞു. അതിന് നല്കിയ മരുന്ന് ഒന്നും ഞാന്‍ കഴിച്ചില്ല. വർക്ക് പിന്നെ ഈ ഭക്ഷണം മരുന്ന് ഇതൊന്നും നോക്കാറില്ല. അത് പണത്തിന് വേണ്ടി ഓടിനടക്കുന്നത് അല്ല ട്ടോ, എനിക്ക് വെറുതെ വീട്ടിൽ ഇരിക്കാൻ വയ്യാത്ത കൊണ്ടാണ്.
ഈ ഭക്ഷണം എന്നത് എനിക്ക് തോന്നിയാൽ മാത്രമേ ഞാൻ എന്തെങ്കിലും കഴിക്കുകയുള്ളൂ. ആ ദുശ്ശീലമാണ് എന്നെ ഇപ്പോൾ ഈ അവസ്ഥയിൽ എത്തിച്ചത്. ആഹാരം കഴിക്കാതെ ഗാസ്ട്രിക് പ്രോബ്ലം ഭയങ്കരമായിട്ടുണ്ടായി. കൂടാതെ മഗ്നീഷ്യവും പൊട്ടാസ്യവും സോഡിയവും എല്ലാം ശരീരത്തില്‍ കുറഞ്ഞു. പത്ത് ദിവസത്തോളം ആശുപത്രിയില്‍ അഡ്മിറ്റ് ആയി. മഗ്നീഷ്യം ശരീരത്തില്‍ കയറ്റുന്നത് ഒന്നും വലിയ പ്രശ്നമല്ല, പക്ഷെ പൊട്ടാസ്യം കയറ്റുമ്പോൾ ഭയങ്കര വേദനയണ്. ഇതൊന്നും പോരാഞ്ഞിട്ട് പിന്നെ ഉള്ള ഒരു പ്രശ്നം പാന്‍ക്രിയാസില്‍ ഒരു കല്ല് ഉണ്ട്. അത് നിലവിലെ സാഹചര്യത്തില്‍ അത്ര പ്രശ്നമല്ല. പക്ഷെ ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ അതും ചിലപ്പോള്‍ പ്രശ്നമാവും. പിന്നെ തൈറോയിഡിന്റെ പ്രശ്നമുണ്ട്. അതിന്റെ മരുന്നും ഞാൻ കൃത്യമായിട്ട് കഴിക്കില്ലായിരുന്നു. ഇപ്പോൾ എല്ലാം മനസിലായി.. ഇതിപ്പോൾ പറയുന്നത് എന്റെ കണക്ക് ആരെങ്കിലും ഉണ്ടെകിൽ അവർക്ക് ഉള്ള ഒരു മെസേജാണ് ഇത് എന്നും സുബി അന്ന് ആ കിടക്കയിൽ കിടന്ന് കൊണ്ട് പറഞ്ഞിരുന്നു.
Leave a Reply