‘കരമന ജനാർദനൻ ഓർമ്മയായിട്ട് 22 വർഷങ്ങൾ’ ! അച്ഛനെ ഓർക്കുമ്പോൾ ആ ഒരൊറ്റ കാര്യത്തിൽ ഇന്നും എനിക്ക് വിഷമമാണ് ! ഓർമകളിൽ മകൻ സുധീർ കരമന !
മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത മികച്ച കലാകാരനായിരുന്നു കരമന ജനാർദനൻ. അടൂർ ഗോപാലകൃഷ്ണന്റെ മിത്ത് എന്ന ചിത്രത്തിലൂടെ സിനിമ അഭിനയം ആരംഭിച്ച കരമന അടൂരിന്റെ തന്നെ എലിപ്പത്തായം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. നാടകത്തിലൂടെ അഭിനയമാരംഭിച്ച കരമന ഏകദേശം ഇരുനൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ മാത്രമല്ല പഠനത്തിലും കേമനായിരുന്നു അദ്ദേഹം. ബിരുദവും തിരുവനന്തപുരം ലോ കോളേജിൽനിന്നും നിയമത്തിൽ ബിരുദവും നേടി. സാഹിത്യത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ശേഷം പ്രോവിഡന്റ്സ് ഫണ്ട് ഓഫീസിൽ ഉദ്യോഗസ്ഥനായ ശേഷം ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കാനായി ചേർന്ന സമയത്താണ് അടൂരിന്റെ ചിത്രത്തിൽ കൂടി സിനിമ രംഗത്ത് എത്തിയത്.
അദ്ദേഹം ‘2000’ ൽ തന്റെ 64 മത് വയസ്സിൽ മസ്തിഷ്കാഘാതത്തെത്തുടർന്ന് യാത്രാകുകയാ ആയിരുന്നു. ഇന്നും ഒരുപാട് കഥാപാത്രങ്ങളിലൂടെ നമ്മളെ വിസ്മയിപ്പിക്കുന്ന അദ്ദേഹത്തിന്റെ മകൻ സുധീർ കരമനയും ഇന്ന് അഭിനയ രംഗത്ത് തന്റെ സ്ഥാനം നേടി കഴിഞ്ഞു. അച്ഛന്റെ ഓർമകളിൽ കൂടി സഞ്ചരിക്കുന്ന സുധീറിന്റെ വാക്കുകൾ, അച്ഛന് പഠനം വളരെ നിർബന്ധമുള്ള കാര്യമായിരുന്നു. ഡിഗ്രിയും ,ശേഷം പിജിയും, അതിനു ശേഷം ബിഎഡും പാസ്സായ താൻ ഇപ്പോൾ തിരുവനന്തപുരം വെങ്ങാനൂർ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലായി ഔദ്യോഗിക ജീവിതം നയിക്കുന്നു.
എനിക്ക് ഏറ്റവും വലിയ വിഷമമായി തോന്നാറുള്ളത് എന്റെ സിനിമ കാണാൻ അച്ഛന് അവസരം ലഭിച്ചിട്ടില്ല എന്നതാണ്. പഠന കാലത്ത് ഞാൻ നാടകങ്ങളിൽ സജീവമായിരുന്നു, ഒരിക്കൽ മികച്ച നാടക നടനുള്ള അവാർഡ് അച്ഛന്റെ കയ്യിൽ നിന്ന് തന്നെ വാങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന് അറിയാമായിരുന്നു ഒരിക്കൽ ഞാൻ സിനിമയിൽ എത്തുമെന്ന്, പക്ഷെ അദ്ദേഹത്തിന് എന്റെ സിനിമകൾ കാണാൻ കഴിഞ്ഞില്ല. അച്ഛൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കളോട് അതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.
ഞങ്ങൾ മൂന്ന് മക്കളാണ് അച്ഛനും അമ്മയും ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് അന്ന് സിനിമക്ക് പോകുന്നത്. മൂന്നു ദിവസം തുടർച്ചയായി തുഷാരം,സംഘർഷം,ഓപ്പോൾ എന്നീ സിനിമകൾ കണ്ടത് ഇപ്പോഴും ഓർമയുണ്ട്. സിനിമ കണ്ടു മടങ്ങുമ്പോൾ ഭക്ഷണ പ്രിയനായ അനുജൻ സുജയ് അച്ഛന്റെ കയ്യിൽ ചുരണ്ടും.തിരികെ മടങ്ങുമ്പോൾ ആസാദിലോ പുളിമൂട്ടിലെ മലബാർ ഹോട്ടലിലോ കൊണ്ടു പോയി അച്ഛൻ നല്ല നോൺ വെജ് ഭക്ഷണം വാങ്ങിത്തരും. എനിക്കും ചേട്ടൻ സുനിലിനും അനുജന്റെ പേരിൽ നല്ല ശാപ്പാട് കിട്ടിയിട്ടുണ്ട്.
പഠിച്ചത് അധ്യാപകനാകാനാണെങ്കിലും ആദ്യം ജോലി ലഭിച്ചത് ആക്കുളത്തെ സെസിലായിരുന്നു. എന്നെ ഇന്ന് ഈ കാണുന്ന നടൻ ആക്കിയത് ഞാൻ പിജി ചെയ്ത എന്റെ തിരുവനന്തപുരം യൂണിവേഴ്സിറ്റിയാണ് അന്നും ജോലി കഴിഞ്ഞാൽ കൂട്ടുകാർക്കൊപ്പം യൂണിവേഴ്സിറ്റി കോളജിൽ പോയിരിക്കുമായിരുന്നു. നാലു മാസം കഴിഞ്ഞപ്പോൾ ക്രൈസ്റ്റ് നഗർ സ്കൂളിൽ അധ്യാപകനായി. സെസിൽ തുടർന്നാൽ കലാപ്രവർത്തനങ്ങളൊന്നും നടക്കില്ലെന്ന അച്ഛന്റെ ഉപദേശം അനുസരിച്ചായിരുന്നു ക്രൈസ്റ്റ് നഗറിലേക്കു മാറിയത് എന്നും സുധീർ പറയുന്നു.
Leave a Reply