
“നിങ്ങളുടെ മകളെ എനിക്ക് വിവാഹം കഴിച്ചു തരുമോ” !! ഷാരൂഖാന്റെ കുടുംബത്തോട് അഭ്യര്‍ത്ഥനയുമായി ആരാധകന്‍ !!
ഇന്ത്യൻ സിനിമയുടെ അഭിമാനമാണ് ഷാരൂഖ് ഖാന്‍. രാജ്യമൊട്ടാകെ ആരധകരുള്ള നടനാണ് അദ്ദേഹം. ഷാരൂഖ് ഖാനെ പോലെതന്നെ നിരവധി ആരാധകരുണ്ട് അദ്ദേഹത്തിന്റെ കുടുംബത്തിനും എന്നാൽ സമൂഹ മാദ്യമങ്ങളിൽ മകൾ സുഹാന എപ്പോഴും താരമാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ സുഹാനയ്ക്ക് നിരവധി ഫോളോവേഴ്‌സാണ് ഉള്ളത്. ഇപ്പോഴിതാ ഒരു ആരാധകന്റെ വിചിത്രമായ ആവശ്യമാണ് ഏറെ ശ്രദ്ധേയമാകുന്നത്.
കഴിഞ്ഞ ദിവസം സുഹാനയുടെ ജനദിനം ആയിരുന്നു, പിറന്നാള്‍ ദിനത്തില്‍ അമ്മ ഗൗരി ഖാന്‍ ഒരു ചിത്രതോടൊപ്പം മകൾക്ക് ജനംദിന ആശംസകൾ അറിയിച്ചിരുന്നു, മകള്‍ക്ക് ആശംസ അറിയിച്ചുകൊണ്ട് പങ്കുവെച്ച ഈ ചിത്രത്തിന് താഴെയാണ് ആരാധകനായ ഒരു യുവാവ് സുഹാനയെ വിവാഹം കഴിപ്പിച്ച് തരുമോ എന്നാവശ്യവുമായി എത്തിയത്.
അതുമാത്രവുമല്ല തനിക്ക് മാസം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുണ്ടെന്നും യുവാവ് കമന്റില്‍ പറയുന്നു. ‘ ഗൗരി മാഡം, മകള്‍ സുഹാനയെ എനിക്ക് വിവാഹം കഴിച്ച് തരാമോ. ഒരു ലക്ഷത്തിന് മുകളിലാണ് എന്റെ മാസ ശമ്ബളം,’ കമന്റില്‍ പറയുന്നു. നിരവധിപേരാണ് ഈ കമന്റ് ചെയര്‍ ചെയ്തത്. നിമിഷനേരംകൊണ്ടാണ് ഇത് സോഷ്യൽ മീഡിയിൽ വൈറലായി മാറിയത്.

സുഹാനയുടെ ജന്മദിനത്തില്‍ നിരവധിപേരാണ് താരത്തിന് ജനംദിന ആശംസകൾ അറിയിച്ചിരുന്നത്.. അമ്മ ഗൗരി സുഹാനയ്ക്ക് മനോഹരമായൊരു കുറിപ്പിലൂടെ ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നത്. കഴിഞ്ഞ വര്‍ഷം നടത്തിയ സുഹാനയുടെ ക്വാറന്റൈന്‍ ഫൊട്ടോഷൂട്ടില്‍നിന്നുളള ചിത്രമാണ് ഗൗരി ഇപ്പോൾ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചത്. ഇപ്പോൾ താരപുത്രി തന്റെ ഇളയ സഹോദരൻ അബ്രഹാമിന് ജന്മദിന ആശംസകളുമായി താരപുത്രി ഒരു ക്യൂട്ട് വീഡിയോ പങ്കുവെച്ചിരുന്നു..
അനിയനെ ചേർത്തുനിർത്തിയുള്ള മനോഹരമായ ഒരുപാട് പഴയ ചിത്രങ്ങൾ യോജിപ്പിച്ചാണ് താരപുത്രി വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.. ഷാരൂഖിന്റേയും ഗൗരിയുടെയും ഇളയ മകനാണ് അബ്രാം എന്ന് വിളിക്കുന്ന അബ്രഹാം. 1991 ഒക്ടോബർ 25 നായിരുന്നു ഷാരൂഖ് ഖാന്റെയും ഗൗരിയുടെയും വിവാഹം, ഇവർക്ക് ആര്യൻ എന്ന ഒരു മകനുംകൂടിയുണ്ട്. ആര്യനാണ് മൂത്ത മകൻ.. നടനെ പോലെത്തന്നെ ഇവർക്കും ആരാധകർ ഏറെയാണ്..
മക്കൾക്കൊപ്പമുകള ചിത്രങ്ങളും വിശേഷങ്ങളുമായി കിങ് ഖാൻ തന്നെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. സുഹാന ഇന്ന് വളരെ പ്രശസ്തയായ ഒരു മോഡലും കൂടിയാണ്, ഇനി താരപുത്രിയുടെ സിനിമ അരങ്ങേറ്റം എന്നാണെന്നുള്ള കാത്തിരിപ്പിലാണ് ആരാധകർ…
Leave a Reply