
വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് മണിരത്നത്തെ വിവാഹം കാഴ്ച്ചത് ! എന്നെ ഇനി അദ്ദേഹത്തിന്റെ ചിത്രത്തിൽ അഭിനയിപ്പിക്കില്ലന്ന് പറഞ്ഞു ! സുഹാസിനി പറയുന്നു !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ അടക്കിവാണ താരറാണിയായിരുന്നു സുഹാസിനി. മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ് സുഹാസിനി, മമ്മൂട്ടി സുഹാസിനി കൂട്ടുകെട്ട് ഇഷ്ടപെടാത്ത സിനിമ പ്രേമികൾ ഉണ്ടാകില്ല, മലയാള സിനിമയിലെ മികച്ച താരജോഡികളിൽ ഇവർ ഇരുവരും പ്രണയത്തിൽ ആണെന്ന തരത്തിൽ അന്ന് സിനിമ രംഗത്ത് ഒരു ഗോസിപ്പ് പരന്നിരുന്നു, എന്നാൽ ഇങ്ങനെ ഒരു വാർത്ത ഉണ്ടെന്ന് അറിഞ്ഞ മമ്മൂട്ടി അതിനു ശേഷം ഷൂട്ടിംഗ് സെറ്റിൽ വന്നത് തന്റെ ഭാര്യ സുൽഫത്തുമായിട്ടാണ്.
സുഹാസിനി ഇപ്പോഴും സിനിമ രംഗത്തെ പല മേഖലകളിലും സജീവമാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ സകലകലാ വല്ലഭ എന്ന് വേണമെങ്കിൽ സുഹാസിനിയെ വിശേഷിപ്പിക്കാം. സുഹാസിനി കൈവെക്കാത്ത മേഖലകൾ കുറവാണ്. ക്യാമറാ അസിസ്റ്റന്റ്റ് ആയിരുന്നു, മഹേന്ദ്രൻ സംവിധാനം ചെയ്ത ഉതിരിപ്പൂക്കൾ, ജോണി എന്നീ ചിത്രങ്ങളുടെ ക്യാമറ അസിസ്റ്റന്റ് ആയി വരെ സുഹാസിനി പ്രവർത്തിച്ചിട്ടുണ്ട്. സിനിമയോട് തനിക്ക് പ്രണയം ആണെന്നും അതിന്റെ എല്ലാ മേഖലയെ കുറിച്ചും പഠിക്കണം എന്ന വാശിയാരുന്നു എന്നൊക്ക സുഹാസിനി പറഞ്ഞിരുന്നു. സംവിധാനം ചെയ്ത ഇന്ദിര ആണെങ്കിലും തന്റേതായ ഒരു കയ്യൊപ്പ് ഉണ്ടാക്കാൻ കഴിഞ്ഞ വ്യക്തിത്വം തന്നെയാണ് സുഹാസിനി. ഇരുവർ എന്ന സിനിമയ്ക്ക് വേണ്ടി ഡയലോഗ് എഴുതിയത് സുഹാസിനിയായിരുന്നു.

ലോക പ്രശസ്ത സംവിധായകൻ മണിരത്നമാണ് സുഹാസിനിയുടെ ഭർത്താവ്, തമിഴ്, ഹിന്ദി സിനിമ രംഗത്തെ വളരെ പ്രശസ്തനായ അദ്ദേഹം ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ പിതാവാണ്. റോജ, ദളപതി, രാവണൻ തുടങ്ങി ഇപ്പോൾ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ചെക്ക ചിവന്ത വാനം’ എന്ന ചിത്രമാണ്. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് സുഹാസിനി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. തങ്ങളുടെ ഒരു പ്രണയ വിവാഹമായിരുന്നു എന്നാണ് കൂടുതൽ പേരും കരീതിയിരിക്കുന്നത്, പക്ഷെ പ്രണയിച്ച് വിവാഹിതരായവരായിരുന്നില്ല. വിവാഹത്തിനേ ശേഷം ജനിച്ചതാണ് ഇരുവരുടേയും പ്രണയം. വീട്ടുകാരുടെ നിർബന്ധം മൂലം നടന്ന ഒരു വിവാഹമാണ് ഇത്, കമൽഹാസൻ അച്ഛൻ ചാരുഹാസന്റെ സഹോദരനാണെന്ന് പറഞ്ഞാൽ വിശ്വസിക്കാത്തവരുണ്ടായിരുന്നു. പോരാത്തതിന് ചാരുഹാസൻ സ്വന്തം അച്ഛനാണോ എന്ന് വരെയുള്ള ചോദ്യങ്ങൾ പോലും ചിലർ ചോദിച്ച് കളയും.
ഞങ്ങളുടേത് ഒരു പക്കാ അറേഞ്ച്ഡ് മാരേജ് ആയിരുന്നു. അച്ഛന്റെ അപ്പോഴത്തെ ആരോഗ്യപ്രശ്നങ്ങൾ കാണിച്ച് വീട്ടുകാർ ഒരുപാട് നിർബന്ധിച്ചാണ് മണിരത്നവുമായുള്ള എന്റെ വിവാഹം നടത്തിയത്. മണിയെക്കാൾ സിനിമയിൽ പ്രവൃത്തി പരിചയവും സീനിയോറിറ്റിയും എനിക്കാണ്. മണിയുടെ ആദ്യ പടത്തിൽ നായികയാകാൻ എന്നെ ക്ഷണിച്ചിരുന്നു. ഞാനാണ് താൽപര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയത്. അത് ഇന്നും മണി പറയും. നിന്നെ ഇനി ഒരിക്കലും എന്റെ ഒരു സിനിമയിലും അഭിനയിപ്പിക്കില്ലെന്ന് അദ്ദേഹം പണ്ട് പറഞ്ഞിരുന്നു. ഇപ്പോഴും അദ്ദേഹം ആ വാക്ക് പാലിക്കുന്നുണ്ട് എന്നും സുഹാസിനി പറയുന്നു.
Leave a Reply