
മമ്മൂട്ടി വളരെ സ്മാർട്ട് ആണ് പക്ഷെ മമ്മൂട്ടിയെക്കാളും ഇടപെഴകാൻ ഈസി മോഹൻലാലാണ് ! ലാൽ ആദ്യം എന്നെ സമീപിച്ചത് മമ്മൂട്ടിയുടെ നായികാ ആകാൻ വേണ്ടിയാണ് ! താരങ്ങളെ കുറിച്ച് സുമലത പറയുന്നു !
ക്ലാര എന്ന പേര് നമ്മൾ മലയാളികളിൽ ഉണ്ടാക്കിയ ഓളം അത് വളരെ വലുതാണ്. സുമലത ഒരു അന്യ ഭാഷാ നായിക ആണെങ്കിലും സുമലത ഒരു മലയാളി നടി ആണെന്നാണ് ഇപ്പോഴും ഏവരും കരുതിയിരിക്കുന്നത്. തന്റെ 15 ആം വസ്സിൽ അന്ധ്രാ പ്രദേശ് സൗന്ദര്യ മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ ബിശേഷം സിനിമയിലേക്കെത്തിയ താര സുന്ദരിയാണ് സുമലത. എൺപതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന സുമലയ മലയാളത്തിലെ ജയൻ അടക്കമുള്ള ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്ക് ഒപ്പവും അഭിനയിച്ചു.
മലയാളത്തിൽ തൂവാനതുമ്പികൾ എന്ന ചിത്രവും അതിലെ നായിക സുമലതയും നമ്മളിൽ ഉണ്ടാക്കിയ ഓളം മറ്റൊരു നായികമാർക്കും ബ്രേക്ക് ചെയ്യാൻ പറ്റിയിട്ടില്ല എന്നതാണ് ഏറ്റവും പ്രധാന കാര്യം. സുമലത ഇപ്പോൾ മോഹനലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. രണ്ടുപേരുമായും വളരെ അടുത്ത സൗഹൃദവും ഉണ്ട്. മമ്മൂട്ടിക്കൊപ്പമുള്ള സിനിമ ചെയ്യുന്നതിന് വേണ്ടിയാണ് മോഹന്‍ലാല്‍ തന്നെ സമീപിച്ചത് അത് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അതിന് ശേഷമായാണ് അദ്ദേഹം ‘തൂവാനത്തുമ്പി’യേക്കുറിച്ച് പറഞ്ഞത്. കേട്ടപ്പോള്‍ത്തന്നെ താന്‍ ഓക്കെ പറയുകയായിരുന്നുവെന്ന് സുമലത പറയുന്നു. അതേ സമയത്തായിരുന്നു ന്യൂഡല്‍ഹിയും റിലീസ് ചെയ്തത്. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകൻ.
ഞാൻ കൂടുതൽ സിനിമകൾ ചെയ്തത് മമ്മൂട്ടിക്ക് ഒപ്പമായിരുന്നു എന്നാല്‍ മോഹന്‍ലാലിനൊപ്പം ചെയ്ത സിനിമയിലെ കഥാപാത്രത്തിലൂടെയാണ് തന്നെ ആളുകൾ ഇപ്പോഴും ഓർക്കുന്നത്. രണ്ടുപേരുമായും വളരെ തനിക്ക് അടുത്ത സൗഹൃദമുണ്ടെന്നും സുമലത പറയുന്നു. മമ്മൂട്ടി വളരെ സ്മാര്‍ട്ടാണെന്നും ഒരു അഭിനേതാവ് എങ്ങനെയായിരിക്കണമെന്നതിന് നല്ല ഉദാഹരണം കൂടിയാണ് അദ്ദേഹമെന്നും സുമലത വ്യക്തമാക്കി. പക്ഷെ മോഹന്‍ലാല്‍ അന്ന് ചെറുപ്പമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തോട് മമ്മൂട്ടിയേക്കാളും എളുപ്പത്തിൽ ഇടപഴകാന്‍ സാധിച്ചു എന്നും സുമലത പറയുന്നു.

ശരിക്കും മമ്മൂട്ടിക്കൊപ്പമുള്ള സിനിമ ചെയ്യുന്നതിന് വേണ്ടിയാണ് മോഹൻലാൽ തന്നെ സമീപിച്ചത്. അതിന് ശേഷമായാണ് അദ്ദേഹം തൂവാനത്തുമ്പിയെ കുറിച്ച് പറഞ്ഞത്. കേട്ടപ്പോൾത്തന്നെ താൻ ഓക്കെ പറയുകയായിരുന്നുവെന്ന് സുമലത പറയുന്നു. മിക്കപ്പോഴും ഞാനും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കാറുള്ളത് ജോഷി സാറിനൊപ്പമായാണ്. 15 ദിവസത്തോളം പുലർച്ചെ 4 വരെയായാണ് ന്യൂഡൽഹി ചിത്രീകരിച്ചത്. 3 4 മണിക്കൂറുകളാണ് ഉറങ്ങാൻ ലഭിച്ചത്. ആ സെറ്റിൽ ബാബു നമ്പൂതിരിയുമായുള്ള രംഗത്തിൽ തനിക്ക് ഒരു പരിക്ക് പറ്റിയിരുന്നു എന്നും സുമലത ഓർക്കുന്നു.
ബാബു നമ്പൂതിരിയുടെ കൈ തട്ടി നെറ്റി മുറിഞ്ഞ് ചോ,ര വരികയും അതോടെ അമ്മ ആകെ ബഹളമാക്കി, അതോടെ ജോഷി അമ്മയോട് വളരെ ദേഷ്യപ്പെട്ട് സംസാരിച്ചു. ”പോകുന്നെങ്കില്‍ ഇപ്പോ പോണം, പിന്നെ അമ്മയും മോളും ഇന്‍ഡസ്ട്രിയില്‍ കാലു കുത്തിപോകരുത്”. രോഷാകുലനായി ജോഷി ഇതുപറഞ്ഞപ്പോൾ താനും അമ്മയും കാറിൽ നിന്നിറങ്ങി സെറ്റിലേക്ക് നടന്നു. അപ്പോഴും നടന്നതൊന്നും അറിയാതെ സ്തംഭിച്ച് നിൽക്കുകയായിരുന്നു മമ്മൂട്ടി. എന്നാണ് സുമലത പറഞ്ഞത്.
Leave a Reply