‘അമ്മയും മകളും പോകുന്നെങ്കില്‍ ഇപ്പോ പോണം’, പിന്നെ ഈ ഇന്‍ഡസ്ട്രിയില്‍ കാലു കുത്തിപോകരുത് എന്ന് പറഞ്ഞു ! ബാബു നമ്പൂതിരി കാരണമാണ് ആ പ്രശനം ഉണ്ടായത് ! സുമലത പറയുന്നു !

ഒരു സമയത്ത് മലയാളികളുടെ നായികാ സങ്കൽപ്പങ്ങളെ തകർത്ത് എറിഞ്ഞുകൊണ്ട് മലയാള സിനിമ മേഖലയിലേക്ക് കടന്ന് വന്ന നായികയായിരുന്നു സുമലത. അവർ ആറു അന്യ ഭാഷാ നായിക ആയിരുന്നു എങ്കിലും സുമലത മലയാളഐക്ലൗഡ് സ്വന്തം എന്ന് കരുത്താനായിരുന്നു ഏവർകും ഇഷ്ടം. തൂവാന തുമ്പികൾ എന്ന ചിത്രത്തിലെ ക്ലാര എന്ന ഒരൊറ്റ കഥാപാത്രം തന്നെ ധാരാളമാണ്. നായകന്മാർ ആരായാലും സുമലത ഇല്ലാത്ത സിനിമ ഇറങ്ങാത്ത ഒരു സ്ഥിതി വിശേഷമുണ്ടായിരുന്നു മലയാളത്തിൽ.

ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു. കോളേജ് കുമാരിയും വീട്ടമ്മയായും സിനിമയിൽ അരങ്ങുതകർത്ത സുമലത അംബരീഷുമായുള്ള വിവാഹശേഷമാണ് സിനിമ ഉപേക്ഷിച്ചത്. ശേഷം ഒരു കുടുംബിനിയായി ഒതുങ്ങി കഴിയുകയാണ്. മലയാളത്തിൽ സുമലതയുടെ തുടക്കകാലത്ത് ഒരു സംവിധായകനിൽ നിന്നും ഉയർന്ന വെല്ലുവിളിയെ കുറിച്ച് ഓർത്തെടുക്കുകയാണ് ഇപ്പോൾ സുമലത. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

സുമലതയുടെ വാക്കുകൾ ഇങ്ങനെ, ജോഷി മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ്  സിനിമയായിരുന്നു നിറക്കൂട്ട്. സുമലതയാണ് നായിക, 1985ലാണ് ചിത്രം പുറത്തിറങ്ങിയത്. അന്ന് മലയാളത്തിൽ ഒരു തുടക്കക്കാരി മാത്രമായിരുന്നു സുമലത. താരത്തെ മലയാളികൾ അറിഞ്ഞു തുടങ്ങുന്നതെയുള്ളൂ. നിറക്കൂട്ട് എന്ന ചിത്രം ഏറെ ജനശ്രദ്ധ നേടിയെടുക്കുകയും ആ ഒരൊറ്റ ചിത്രത്തെ കൊണ്ട് തന്നെ സുമലത വളരെ പോപ്പുലർ ആകുകയും ചെയ്തിരുന്നു. ‘പൂമാനമേ….’എന്ന ഗാനം ഇന്നും മലയാളികളുടെ നാവിൻതുമ്പിലുണ്ട്.

ചിത്രത്തിൽ സുമലതയെ വില്ലൻ ആയ ബാബു നമ്പൂതിരി ഉപദ്രവിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. ആ ചിത്രീകരണത്തിനിടെ സുമലതയുടെ മുഖം ചെറുതായൊന്നു മുറിഞ്ഞ് രക്തം വരാൻ തുടങ്ങി. ബാബു നമ്പൂതിരിയുടെ നഖം കൊണ്ടായിരുന്നു മുറിവുണ്ടായത്. ര,ക്തം വരുന്നത് കണ്ടതോടെ അമ്മ ആകെ  ബഹളം വച്ചു. ഷൂട്ടിങ് മുടുങ്ങി, സെറ്റ് മുഴുവൻ നിശ്ചലമായി. ബാബു നമ്പൂതിരി മാപ്പു പറഞ്ഞിട്ടും സുമലതയും അമ്മയും അടങ്ങിയില്ല. ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞ് താൻ കാറിൽ കയറി ഇരുന്നു. എന്നാൽ മമ്മൂട്ടി ഈ സംഭവങ്ങളൊന്നും അറിഞ്ഞിരുന്നില്ല.

ഇതോടെ സെറ്റിൽ ആകെ ബഹളമായി, പക്ഷെ ഈ സംഭവത്തിൽ സംവിധയകാൻ ജോഷി ആകെ ദേഷ്യപ്പെട്ട് നിൽക്കുകയാണ്. മമ്മൂട്ടി കയറി വന്നപ്പോൾ കലിപൂണ്ടു നിൽക്കുന്ന ജോഷിയെ ആണ് കാണുന്നത്. ജോഷി അമ്മയോട് വളരെ ദേഷ്യപ്പെട്ട് സംസാരിച്ചു. ”പോകുന്നെങ്കില്‍ ഇപ്പോ പോണം, പിന്നെ അമ്മയും മോളും ഇന്‍ഡസ്ട്രിയില്‍ കാലു കുത്തിപോകരുത്”. രോഷാകുലനായി ജോഷി ഇതുപറഞ്ഞപ്പോൾ താനും അമ്മയും കാറിൽ നിന്നിറങ്ങി സെറ്റിലേക്ക് നടന്നു. അപ്പോഴും നടന്നതൊന്നും അറിയാതെ സ്തംഭിച്ച് നിൽക്കുകയായിരുന്നു മമ്മൂട്ടി. എന്നാണ് സുമലത പറഞ്ഞത്.

എന്നാൽ ഈ സംഭവത്തെ കുറിച്ച് ബാബു നമ്പൂതിരി പറഞ്ഞത് ഇങ്ങനെ ആയിരുന്നു. ആ രംഗം ചെയ്തുകൊണ്ട് ഇരുന്നപ്പോൾ എന്റെ തോളിൽ ഇരുന്ന സുമലതയുടെ നെറ്റി ആ മുറിയുടെ കട്ടളയിൽ തട്ടി, മുറിഞ്ഞ് ചോര വന്നു, സെറ്റിൽ ആകെ ബഹളമായി, പുതിയ ആൾ ആയതുകൊണ്ടാണ് ഇങ്ങനെ വന്നത് എന്ന രീതിയിൽ എല്ലാവരും എന്നെ കുറ്റപ്പെടുത്തി, ആ കൂട്ടത്തിൽ സുമലതയും ഉണ്ടെന്നാണ് എന്റെ ഓർമ. ഉടൻ സുമലതയെയും കൊണ്ട് നിർമാതാവ് ജോയ് തോമസ് ജോത്സ്യനായ കോരച്ചേട്ടന്റെ അടുത്തേക്ക് കൊണ്ടുപോയി. അദ്ദേഹം ഈ മുറിവ് കണ്ടിട്ട് പറഞ്ഞു ചോരയല്ലേ കണ്ടത് ശുഭ ലക്ഷണമാണ് കാണുന്നത്. പടം ഹിറ്റാകുമെന്ന്, അതുകൊണ്ട് ഞാനും രക്ഷപെട്ടു, അല്ലങ്കിൽ എന്നെ മാറ്റി വേറെ ആളെ കൊണ്ടുവരുമായിരുന്നു. പിന്നെ രണ്ടാഴചയ്ക്ക് ശേഷം ആ രംഗം പൂർത്തിയാക്കിയെന്നും ബാബു നമ്പൂതിരി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *