സിനിമയിൽ കാശ് മുടക്കുന്നവർക്ക് ഇവിടെ ഒരു വിലയുമില്ലേ ! സിനിമ ഉണ്ടാകാൻ മോഹൻലാലും മമ്മൂട്ടിയും തന്നെ വേണമെന്നില്ല ! സുരേഷ് കുമാർ !

മലയാള സിനിമ രംഗത്ത് ഏറെ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാതാവാണ് സുരേഷ് കുമാർ. അദ്ദേഹം ഒരു പ്രശസ്ത നിർമാതാവ് എന്നതിലുപരി കേരള ഫിലിം ചേമ്പർ പ്രേസിടെന്റും കൂടിയാണ്. ഇപ്പോഴതാ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, ശ്രീനാഥ്‌ ഭാസിയെ സിനിമയിൽ നിന്നും വിലക്കിയതിന് മമ്മൂട്ടി ആ നിലപാടിനെ വിമർശിച്ചതും അതിന് മറുപടിയുമായി സുരേഷ് കുമാർ വീണ്ടും രംഗത്ത് വന്നതും എല്ലാം ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളാണ്.

അദ്ദേഹം അടുത്തിടെ സീ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ വച്ച്‌ ഇനി എന്നാണ് ഒരു സിനിമ എന്ന അവതാരകന്റെ ചോദ്യത്തിന് സുരേഷ് കുമാറിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. അങ്ങനെ ഒരു സിനിമ ഇപ്പോൾ  ചര്‍ച്ചയില്‍ ആണ്. പഴയത് പോലെ  നല്ല കഥകള്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യും. എന്നുകരുതി ഇപ്പോൾ  നല്ല സിനിമകൾ മലയാളത്തിൽ ഉണ്ടാകാൻ  അതിനായി മോഹന്‍ലാലും മമ്മൂട്ടിയും തന്നെ വേണമെന്നില്ല, ഞാന്‍ നസീര്‍ സാറിനെ വെച്ച്‌ വരെ സിനിമ നിര്‍മ്മിച്ചിട്ടുള്ള ആളാണ്. വലിയ താരങ്ങളെ വച്ച്‌ മാത്രമേ സിനിമ എടുക്കു എന്നുള്ള വാശിയോ അതിഅതിലൊരു ത്രില്ലോ ഒന്നും എനിക്കിതുവരെ തോന്നിയിട്ടില്ല. മലയാള സിനിമ ഒരുപാട് വളർന്നു.  നമ്മുക്ക് ഇപ്പോള്‍ ഒരുപാട്  ചോയ്‌സ് ഉണ്ട്.

വലിയ താരങ്ങളെ വെച്ച്‌ സിനിമ ചെയ്താല്‍ മാത്രമേ വലിയ നിര്‍മ്മാതാവോ വലിയ നിര്‍മ്മാണ ബാനറോ ആവൂ എന്നൊന്നുമില്ല. നല്ല സിനിമകൾ ചെയ്താൽ ഈ പേരുകൾ തന്നെ ഉണ്ടാകും. ലാൽ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്.  അദ്ദേഹത്തിനൊപ്പം ഒരു  സിനിമ ചെയ്യുന്നത് ഒരുപാട് സന്തോഷം തരുന്ന കാര്യമാണെങ്കിലും ചിത്രത്തിന്റെ പ്രമേയം ആവശ്യപ്പെടുന്ന അഭിനേതാക്കളെ വെച്ചാണ് അത് ചെയ്യേണ്ടത് എന്നും സുരേഷ് പറയുന്നു.

അതുപോലെ മമ്മൂട്ടി ശ്രീനാഥ്‌ ഭാസിയെ വിലക്കിയതിനെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ പറഞ്ഞത് നടനെ വിലക്കിയത് തെറ്റായിപ്പോയി എന്നും, ആരുടേയും അന്നം മുടക്കികൊണ്ടല്ല ശിക്ഷ കൊടുക്കേണ്ടത് എന്നും വിലക്കിയതിനോട് തനിക്ക് യോജിപ്പ് ഇല്ല എന്നും മമ്മൂട്ടി പ്രതികരിച്ചു. മമ്മൂട്ടിയുടെ ഈ വാക്കുകളെ പാടെ വിമർശിച്ച് സുരേഷ് കുമാർ പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു. മമ്മൂട്ടി അല്ല ഇനി ആര് പറഞ്ഞാലും അന്നം മുട്ടിക്കുന്നവന്റെ അന്നം ഞങ്ങൾ മുട്ടിക്കും,

ശ്രീനാഥിനെ  കുറിച്ച് നിർമാതാക്കൾക്ക് പലർക്കും പലതവണ  പരാതി ഉണ്ടായിരുന്നു. സമയത്തിന് ഷൂട്ടിങ്ങിന് എത്തുന്ന പതിവ് അയാൾക്ക് ഇല്ലായിരുന്നു, പറഞ്ഞു ഉറപ്പിച്ച തുകയിൽ നിന്നും കൂടുതൽ പണം വാങ്ങുന്ന ശീലവും ഉണ്ട്. പല തവണ വാണിങ് കൊടുത്തതാണ്. ഫലം കണ്ടില്ല അതുകൊണ്ടാണ് ഇങ്ങനെ ഒരു കടുത്ത നടപടി എടുക്കേണ്ടി വന്നത്.  മമ്മൂട്ടി കാര്യങ്ങൾ വ്യക്തമാക്കി മനസിലാക്കാത്തത് കൊണ്ടാകും അങ്ങനെ പ്രതികരിച്ചത്. എന്താണ് സംഭവിച്ചത്, അല്ലെങ്കിൽ ഇങ്ങനെ ഒരു തീരുമാനം ഞങ്ങൾ എടുത്തതിന്റെ കാരണം മനസിലാക്കിയതിന് ശേഷം വേണം മമ്മൂട്ടിയെ പോലെ ഉള്ളവർ പ്രതികരിക്കുന്നതാണ് കുറച്ചും കൂടി നല്ലത് എന്നും സുരേഷ് കുമാർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *