‘ശരീരമാണ് ഒരു നടന്റെ ആയുധം’ ! ആ കാര്യത്തിൽ മമ്മൂട്ടിയെ കണ്ടു പഠിക്കണം ! സുരേഷ് ഗോപിയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു !

മലയാള സിനിമയുടെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി. അദ്ദേഹം തന്റെ എഴുപതാമത് വയസിലും ചെറുപ്പമായി കാണപെടുന്നുണ്ട് എങ്കിൽ അത് അദ്ദേഹം കാണിക്കുന്ന ഡെഡിക്കേഷൻ ഒന്ന് കൊണ്ട് മാത്രമാണ്. കൃത്യമായി പാലിക്കുന്ന ആഹാര ശീലം. വ്യായാമം അങ്ങനെ എല്ലാം അദ്ദേഹം അണുവിട വീഴ്ച വരുത്താതെ  പാലിച്ച് പോകുന്നത്കൊണ്ടാണ് ഈ ശരീര സൗന്ദര്യം നിലനിർത്തി പോകാൻ അദ്ദേഹത്തിന് സാധിക്കുന്നത്. അതുപോലെ തന്നെ മലയാള സിനിമയുടെ രണ്ടു സൂപ്പർ സ്റ്റാറുകളാണ് സുരേഷ് ഗോപിയും മമ്മൂട്ടിയും.

ഇരുവരും ഒരുമിച്ച് ചെയ്ത് സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു. ഈ കൂട്ടുകെട്ടിൽ എത്തിയ ധ്രുവം, ന്യൂഡൽഹി, ദി കിംഗ്‌, പപ്പയുടെ സ്വന്തം അപ്പൂസ്, ട്വന്റി 20 എന്നീ ചിത്രങ്ങൾ എല്ലാം തന്നെ വമ്പൻ വിജയങ്ങൾ ആയിരുന്നു. അവസാനമായി ഷാജി കൈലാസ് ഒരുക്കിയ ദി കിംഗ്‌ ആൻഡ് ദി കമ്മീഷണർ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ചില കാര്യങ്ങളിൽ രണ്ടുപേർക്കും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഇരുവരും വളരെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.

ഇപ്പോഴിതാ ഒരു വേദിയിൽ വെച്ച് മമ്മൂട്ടിയെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഒരു നടൻ എന്ന രീതിയിൽ എനിക്ക് ഏറ്റവും അധികം ബഹുമാനം മമ്മൂട്ടിയോടാണ്, കാലം ഇത്രയും ആയിട്ടും അദ്ദേഹം ശരീരം കാത്തുസൂക്ഷിക്കുന്ന രീതി തന്നെ പ്രശംസനീയമാണ്. ഒരുമിച്ച് അഭിനയിച്ചിരുന്ന ആദ്യ കാലഘട്ടത്തിൽ മമ്മൂട്ടി ശരീരത്തിൽ പുലർത്തുന്ന ശ്രദ്ധ എങ്ങനെ തന്നെയോ അതുതന്നെയാണ് ഇപ്പോഴും. വലിച്ചുവാരി തിന്നുകയല്ല രുചി അറിഞ്ഞു കഴിക്കുകയാണ് മമ്മൂട്ടിയുടെ രീതി. ഒരു നടന്റെ ആയുധം അവൻറെ ശരീരം ആണ്, ഒരു അഭിനേതാവ് എന്ന രീതിയിൽ അത് കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ പ്രതിബദ്ധതയും ആണ്. അതിൽ ഏവരും മാതൃക ആക്കേണ്ടതാണ് മമ്മൂട്ടിയെ ആണെന്നും സുരേഷ് ഗോപി പറയുന്നു.

അതേസമയം ഇരുവരുടെയും  ഈഗോ കാരണം ചില ചിത്രങ്ങൾ മലയാളികൾക്ക്  നഷ്ടമായിപോയിട്ടുണ്ട്.  പഴ,ശ്ശിരാ,ജയിൽ ആ ഇതിഹാസ കഥാപാത്രം  എടച്ചേന കുങ്കനായി അഭിനയിക്കാന്‍ സംവിധായകന്‍ ഹരിഹരന്‍ തമിഴിലെ  പ്രശസ്ത നടന്‍ ശരത് കുമാറിനെ വിളിക്കുകയായിരുന്നു. സുരേഷ് ഗോപി എടച്ചേന കുങ്കന്‍ ആകണമെന്ന് മമ്മൂട്ടിക്കും താല്‍പര്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സുരേഷ് ഗോപിയെ വിളിക്കാന്‍ സംവിധായകനോടും തിരക്കഥാകൃത്തിനോടും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മമ്മൂട്ടി നേരിട്ട് സുരേഷ് ഗോപിയെ വിളിക്കാൻ  തയ്യാറായില്ല. ആ ക്ഷണം പക്ഷെ സുരേഷ് ഗോപി നിരസിച്ചു, ഒരുപക്ഷെ  മമ്മൂട്ടി നേരിട്ടു വിളിച്ചിരുന്നെങ്കില്‍ ആ  പഴയ പിണക്കം മറന്ന് സുരേഷ്  ഗോപി പഴശ്ശിരാജയില്‍ അഭിനയിക്കുമായിരുന്നു എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അവകഥപ്പെടുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *