
രതീഷിന്റെ ഭാര്യയും പറക്കമുറ്റാത്ത മക്കളും പെരുവഴിയിൽ ആയപ്പോൾ ആ കുടുംബത്തെ രക്ഷിച്ചത് ആ വലിയ മനുഷ്യൻ ! ആ കഥ അഷറഫ് പറയുന്നു !
മലയാള സിനിമയിൽ ഒരു നടൻ എന്നതിലുപരി ഒരു മനുഷ്യ സ്‌നേഹികൂടിയാണ് നടൻ സുരേഷ് ഗോപി, അദ്ദേഹത്തിന്റെ ആ കരുതലും സ്നേഹവും ഒരുപാട് പേർക്ക് അനുഭവമുള്ളതാണ്, വാക്കുകൾ കൊണ്ട് കസർത്ത് നടത്താതെ പ്രവർത്തിയിൽ കാണിച്ചു തന്ന പ്രതിഭ. രാഷ്ട്രീയ പരമായി അദ്ദേഹത്തോട് പലർക്കും വിരോധം ഉണ്ടെങ്കിലും ഒരു വക്തി എന്ന നിലയിൽ ഏവരും ഒരുപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളാണ് സുരേഷ് ഗോപി, അദ്ദേഹം ചെയ്യുന്ന നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ ആ മനുഷ്യൻ ആരോടും കൊട്ടി ഘോഷിച്ച് നടക്കാറില്ല, അതുകൊണ്ടു തന്നെ നമ്മൾ അറിയാത്ത എന്നാൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ തുറന്ന് പറയുകയാണ് സംവിധായകന്‍ ആലപ്പി അഷറഫ്.
അഷറഫിന്റെ വാക്കുകളിലേക്ക്, അകാലത്തിൽ പൊലിഞ്ഞുപോയ ആ മനുഷ്യന്റെ പൊന്നു മോൾ ലഷ്മിയുടെ പേരിലുള്ള ലഷ്മി ഫൗണ്ടേഷന്‍റെ സാന്ത്വനം എന്ന പദ്ധതിയിലൂടെ നിരാലംബരായ ഒരുപാട് കുഞ്ഞുങ്ങൾക്ക് ഒരു കൈത്താങ്ങലാണ് ആ മനുഷ്യൻ. അലഞ്ഞു നാടക്കുന്ന അനാഥ ജീവനുകൾക്ക് കിടപ്പാടം ഒരുപാട് പേർക്ക് നൽകിയ ആളുകൂടിയാണ് സുരേഷ് ഗോപി. എൻഡോസള്‍ഫാൻ ദുരിതത്തിലാഴ്ത്തിയവർക്ക് തല ചായ്ക്കാൻ 9 പാർപ്പിടങ്ങളാണ് സുരേഷ് ഗോപി നിർമ്മിച്ച് നല്‍കിയത്. പൊതുസമൂഹം മാറ്റി നിർത്തിയ മണ്ണിന്‍റെ മക്കളായ ആദിവാസികൾക്ക് സഹായവുമായ് എത്തിയ ആദ്യ സിനിമാക്കാരൻ സുരേഷ് ഗോപി തന്നെയാണ്.
അട്ടപ്പാടിയിലെയും കോതമംഗലത്തിനടുത്ത് ചൊങ്ങിൻചുവടിലെയും അങ്ങനെ പല ആദിവാസി കോളനികളിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നല്‍കിയത് നിരവധി ടോയ്‌ലറ്റുകളാണ്. എല്ലാം ആ മനുഷ്യന്റെ സ്വന്തം അദ്ധ്വാനത്തിന്‍റെ ഫലത്തിൽ നിന്നുമാണന്ന് ഓർക്കണം. മാവേലിക്കരയിലൂടെ യാത്ര ചെയ്യുമ്പോൾ യാദൃശ്ചികമായി വഴിയിൽ കണ്ടുമുട്ടിയ കാൽ നഷ്ടപ്പെട്ട മനുഷ്യന് ഒരുലക്ഷം രൂപയോളം മുടക്കിയാണ് ആധുനിക കൃത്രിമക്കാൽ വാങ്ങി നല്‍കിയത്. മലയാള ചലച്ചിത്ര ലോകത്ത് എത്ര പേർക്കുണ്ട് ഈ മഹത്വം.

ഒരിക്കൽ പോലും താൻ ചെയ്ത സൽപ്രവൃത്തികൾ വിളിച്ച് പറഞ്ഞ് തന്റെ പ്രതിഛായാ വർധിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നില്ല. അതുപോലെ തന്നെ നമ്മുടെ പ്രിയ നടൻ രതീഷ് അപ്രതീക്ഷിതമായി പൊലിഞ്ഞു പോയപ്പോൾ അദ്ദേഹത്തിന്റെ കുടുംബം തീർത്തും അനാഥമായി പോയിരുന്നു, ഭാര്യയും പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികളും ഒപ്പം രണ്ടു ആൺകുട്ടികളും. വൻ സാമ്പത്തിക ബാധ്യത മുന്നിൽ നിൽക്കെയായിരുന്നു രതീഷിന്‍റെ മടക്കം. ഇത് അറിഞ്ഞ സുരേഷ് ആ നിമിഷം തന്നെ അവിടേക്ക് പോകുകയും തേനിയിൽ ആ കുടുംബത്തെ തടഞ്ഞുവെച്ച കൗണ്ടറെ വിളിച്ചു വരുത്തി ആ കുടുംബത്തിന്റെ ബാധ്യതകൾ മുഴുവൻ തീർത്തു.
അതുകൊണ്ടും തീരുന്നില്ല അവർക്ക് പുതു ജീവിതവും ആ മനുഷ്യൻ ഒരുക്കി നൽകി. ആ കുടുംബത്തിന് തിരുവനന്തപുരത്ത് സ്ഥിരതാമസത്തിന് സൗകര്യമൊരുക്കിയത് സുരേഷ് ഗോപിയും നിർമ്മാതാവ് സുരേഷ് കുമാറും ചേർന്നാണ്. കൂടാതെ കുട്ടികളുടെ പഠനവും പെൺകുട്ടികളുടെ വിവാഹവും പിതാവിന്‍റെ സ്ഥാനത്തു നിന്ന് ആ വലിയ മനസുള്ള മനുഷ്യൻ നിറവേറ്റി. എല്ലാ ചുമതലകളും വഹിച്ച സുരേഷ് ഗോപി, രതീഷിന്റെ തൻറെ സുഹൃത്തിന്റെ മകളെ സ്വന്തം മകളെപ്പോലെ കരുതി എന്നതിന് തെളിവാണ്, എല്ലാം കൂടാതെ വിവാഹത്തിന് നല്കിയത് 100 പവൻ സ്വർണ്ണം. ഇതൊക്കെ സുരേഷ് ഗോപിയെന്ന നന്മ മരത്തിൽ പൂത്തുലഞ്ഞ പൂക്കളിൽ ചിലതു മാത്രമാണ്……
Leave a Reply