മാളികപ്പുറം ഇല്ലായിരുന്നു എങ്കിൽ കേരളത്തിലെ പല തിയറ്ററുകളും പൂട്ടിപോകുമായിരുന്നു ! മലയാള സിനിമയെ പിടിച്ച് നിർത്തിയത് ഈ രണ്ടു ചിത്രങ്ങൾ !

മലയാള സിനിമ പ്രതിസന്ധി ഘട്ടത്തിലാണ് എന്ന് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള ആളാണ് നിർമ്മാതാവും നടനുമായ സുരേഷ് കുമാർ. പലപ്പോഴും ഈ വിഷയത്തെബ് കുറിച്ച് സംസാരിച്ചിട്ടുള്ള അദ്ദേഹത്തിന്റെ വാക്കുകൾ പലതും ഏറെ ശ്രദ്ധ നേടിയിട്ടുള്ളവയാണ്. വലിയ തുക പ്രതിഫലം ചോദിക്കുന്ന താരങ്ങൾ വീട്ടിലിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ അടുത്തിടെ വരെ മലയാള സിനിമ രംഗത്ത് റിലീസ് ചെയ്ത സിനിമകള്‍ ഭൂരിഭാഗവും പരാജയപ്പെട്ടു. തിയേറ്ററുടമകളും വിതരണക്കാര്‍ നിര്‍മാതാക്കള്‍ എല്ലാവരും കടുത്ത പ്രതിസന്ധിയിലാണ്. ഇതൊരു വ്യവസായം ആണ്. അതിൽ എല്ലാവരും ഒരുപോലെ സഹകരിച്ചാൽ മാത്രമേ അത് വിജയകരമായി മുന്നോട്ട് പോകാൻ കഴിയുകയുള്ളു സുരേഷ് കുമാർ പറഞ്ഞിരുന്നു.

ഇപ്പോഴിതാ കോവിഡ് പ്രതിസന്ധിക്ക് ശേഷം മലയാള സിനിമയെ പിടിച്ച് നിർത്തിയത് മാളികപ്പുറം എന്ന സിനിമ ആണെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം, ഈ വർഷം മലയാള സിനിമയ്‌ക്ക് ലഭിച്ച ഏറ്റവും വലിയ വിജയമാണ് 2018. കേരളത്തിലെ തിയറ്ററുകൾ പൊട്ടിപോകുന്ന അവസരത്തിൽ രണ്ട് സിനിമകളാണ് മലയാള സിനിമയെ പിടിച്ചു നിർത്തിയത്. ഒന്ന് മാളികപ്പുറവും ഒന്ന് 2018. ഈ രണ്ട് സിനിമകൾ ഇല്ലായിരുന്നെങ്കിൽ പല തിയറ്ററുകളും പൂട്ടി പോകുമായിരുന്നു. ഇത് ഞാൻ വളരെ കാര്യമായിട്ട് പറയുകയാണ്. എനിക്ക് വ്യക്തമായിട്ട് അറിയാവുന്ന കാര്യമാണ്. പല തിയറ്ററുകളും പൂട്ടി പോകുമായിരുന്ന അവസ്ഥയിലായിരുന്നു. ലോൺ അടയ്‌ക്കാൻ കഴിയാത്തതു കൊണ്ട് ബാങ്ക് നോട്ടീസ് അയച്ച പല തിയറ്ററുകളും കേരളത്തിൽ ഉണ്ടായിരുന്നു.

ഇങ്ങനെ തകർച്ചയുടെ വക്കിൽ നിന്ന സിനിമ വ്യവസായത്തെ തന്നെ ബാധിച്ചേക്കാവുന്ന അവസ്ഥയിൽ  മലയാള സിനിമയ്‌ക്ക് വലിയ സഹായമാണ് ഈ രണ്ട് സിനിമകളും ചെയ്തത്. രണ്ട് സിനിമകളും നൽകിയതിന് നിർമ്മാതാക്കളായ വേണു കുന്നിപ്പിള്ളിയോടും ആന്റോ ജോസഫിനോടും നന്ദി പറയുന്നു. മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റായി 2018 മാറി. ഈ സിനിമ കളക്ട് ചെയ്ത പോലെ വേറെ ഒരു സിനിമയും പണം വാരിയിട്ടില്ല. ഇതിന് മുമ്പും നൂറ് കോടി ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇതുപോലൊരു സിനിമ വേറെയില്ല.

വേണു ഇതിന് മുമ്പ്  മാമാങ്കം എടുത്ത് കുറേ വിമർശനങ്ങൾ നേരിട്ടുവെങ്കിലും അതിൽ നിന്നെല്ലാം പാഠം പഠിച്ചു കൊണ്ട് നല്ല രണ്ട് സിനിമകൾ ഇപ്പോൾ അദ്ദേഹം ചെയ്തു. അതിന് അദ്ദേഹത്തിന് നന്ദി എന്നും സുരേഷ് കുമാർ വേദിയിൽ പറയുകയായിരുന്നു. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രം മികച്ച പ്രതികരണം നേടി മറ്റു ഭാഷകളിലും കൈയ്യടി നേടിയിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *