‘എന്റെ സ്വപ്നം സഫലമായി’ !! സ്വാന്തനത്തിലെ കണ്ണൻ മനസ്സ് തുറക്കുന്നു
പരമ്പരകളുടെ കാര്യത്തിൽ ഏഷ്യാനെറ്റാണ് എന്നും മുന്നിൽ, ഇപ്പോൾ അത്തരത്തിൽ ഏറ്റവും ജനപ്രിയ പരമ്പരയാണ് സ്വാന്തനം, മികച്ച പ്രേക്ഷക പിന്തുണയാണ് സീരിയലില് ലഭിക്കുന്നത് ഒരു ചേട്ടനും ചേട്ടത്തിയും തങ്ങളുടെ ജീവിതം അവരുടെ അനിയന്മാർക്ക് വേണ്ടി മാറ്റിവയ്ക്കുന്ന കഥയാണ് ഇതിൽ പറയുന്നത്, ചേട്ടനായി എത്തുന്നത് രാജീവും ഭാര്യയായി വരുന്നത് ചിപ്പിയുമാണ്. കുടുംബ കഥ കൈകാര്യം ചെയ്യുന്ന സീരിയലിൽ കണ്ണൻ എന്ന കഥാപാത്രം ചെയ്യുന്ന അച്ചു സുഗന്ദ് ഇന്ന് എല്ലാവർക്കും വളരെ പ്രിയങ്കരനാണ്. ആദ്യ നാളുകളിൽ വളരെ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ അച്ചു, ഏഷ്യാനെറ്റിലെ വാനമ്പാടി എന്ന സീരിയലിൽ വർക്ഷോപ്പ് ജീവനക്കാരനായി ഒരു വേഷം ചെയ്തിരുന്നു അത് വളരെ ഹിറ്റായിരുന്നു അതിനു ശേഷമാണ് സ്വാതനത്തിൽ വളരെ നല്ലൊരു വേഷം താരത്തിന് ലഭിക്കുന്നത്….
തനിക്ക് ചെറുപ്പം മുതലേ സിനിമ ആയിരുന്നു ആഗ്രഹമെന്നും അതുകൊണ്ടുതന്നെ നാട്ടിലെ ഒരു പരിപാടികളിലും ഞാൻ അങ്ങനെ ആക്റ്റീവ് അല്ലായിരുന്ന് എന്നും അക്കാരണത്താൽ തനിക്ക് കൂട്ടുകാർ ഒന്നും അതികം ഇല്ലായിരുന്നുയെന്നും യെന്നും കാരണം തന്റെ മനസ്സിൽ എപ്പോഴും സിനിമകൾ മാത്രമേ ഉള്ളായിരുന്നു എന്നും അച്ചു പറയുന്നു, താരം കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റയിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ സംസാര വിഷയം, തന്റെ നാട്ടുകാരെയും സുഹൃത്തുക്കളെയും കുറിച്ചാണ് അച്ചു അതിൽ പറയുന്നത് താരത്തിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു…
”ഓര്‍മ്മവച്ച കാലം മുതലേ സിനിമ മാത്രമാണ് എന്നെ സ്വാധീനിച്ചത്. അതുകൊണ്ടുതന്നെ നാട്ടിലെ യുവാക്കള്‍ നടത്തിയ പല പ്രവര്‍ത്തനങ്ങളിലും ഞാന്‍ പങ്കെടുത്തിരുന്നില്ല..എല്ലാരെയും കാണുമ്ബോള്‍ ചിരിക്കും സംസാരിക്കും എന്നതല്ലാതെ അവര്‍ക്കിടയിലേക്ക് ഞാന്‍ ഇറങ്ങി ചെന്നിരുന്നില്ല. എന്റെ മൂന്ന് പ്രിയപ്പെട്ട സുഹൃത്തുക്കളും സ്വപ്നങ്ങളുമായി ഞാന്‍ ഒതുങ്ങി കൂടിയിരുന്നു. ഞങ്ങള്‍ നാലുപേരും ഇപ്പോള്‍ നാല് സ്ഥലങ്ങളിലാണ്, നാല് വ്യത്യസ്തമായ ജോലികള്‍ ചെയ്യുന്നു”. അച്ചു പറയുന്നു.
അന്നും ഇന്നും അയിരൂറിനെ ചേര്‍ന്നുനില്‍ക്കുന്ന ഒരുപാട് ചേട്ടന്മാര്‍ ഉണ്ട്. അവരില്‍ പലരും അന്നുമുതലേ എന്നോട് ചോദിക്കുന്നതാണ്, നിങ്ങള്‍ എന്താ മാറി നില്‍ക്കുന്നത് എന്ന്. അതിനൊന്നും ഉത്തരമില്ല ഇന്നും ഉത്തരമില്ല. അസിസ്റ്റന്റ് ഡയറക്ടറായി കയറിയതിനു ശേഷം നാട്ടില്‍ അങ്ങനെ അധികം ഒന്നും നില്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, നാട്ടിലെ പുരോഗമന പ്രവര്‍ത്തനങ്ങളില്‍ ഒന്നും ഞാന്‍ ഇല്ലായിരുന്നു.
എന്നിട്ടും ചേട്ടന്മാര്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നു. പ്ലസ് ടു പഠിച്ചു കൊണ്ടിരുന്ന സമയത്ത് വീടിനു മുന്നിലെ റോഡില്‍ ഒരു പോസ്റ്റിന്റെ മുകളില്‍ വിജയ് അണ്ണന്റെ ഞാന്‍ തന്നെ ഫോട്ടോസ് ഒട്ടിച്ച് ക്രിയേറ്റ് ചെയ്ത ഒരു ഫ്‌ലക്‌സ് വെച്ചിട്ടുണ്ട്. പിന്നെ അഭിനയം തലയ്ക്കുപിടിച്ചതിനുശേഷം എന്റെ നാട്ടില്‍ എന്റെ ഫ്‌ലക്‌സ് ഉയരുന്നതായി ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്. ശരിക്കും ആ സ്വപ്നം സഫലമായി. അയിരൂരിലെ ചേട്ടന്മാരുടെ ഈ സപ്പോര്‍ട്ടിന്.. എല്ലാവരോടും. ഒരുപാട് സ്‌നേഹം”. എന്നു പറഞ്ഞാണ് അച്ചു പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Leave a Reply