‘വിവാഹം പോലെ പവിത്രമാണ് വിവാഹ മോചനവും’ ! ആ ചിന്തയാണ് എല്ലാവർക്കും വേണ്ടത് ! സ്വാസികയുടെ വാക്കുകൾ വീണ്ടും ശ്രദ്ധനേടുന്നു !

മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് സ്വാസിക. സീരിയലിലും സിനിമയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന സ്വാസിക ഒരു മികച്ച നർത്തകിയും അവതാരകയുമാണ്, വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുളള സംസ്ഥാന പുരസ്‌കാരം നേടി വീണ്ടും തിളങ്ങിനില്‍ക്കുകയാണ് സ്വാസിക. അതുകൊണ്ടുതന്നെ താരത്തിന് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടി തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പരഞ്ഞിരുന്നു.

അടുത്തിടെ സ്വാസിക നടി അനുവിന്റെ യൂട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു തന്റെ വിവാഹം ഉടനെ കാണുമെന്നും ഒൻപത് വര്‍ഷത്തോളമായുള്ള പ്രണയമാണെന്നും. ഇപ്പോൾ നടിയുടെ ചില തുറന്ന് പറച്ചിലുകളാണ് വീണ്ടും ചർച്ചയാകുന്നത്,  ‘വിവാഹ ബന്ധം പോലെ പവിത്രമാണ് വിവാഹ മോചനവും’ എന്ന് പറയുകയാണ് സ്വാസിക. വിവാഹം മോചനം നേടുന്നതിന് എന്തിനാണ് സ്ത്രീകൾ പേടിക്കുന്നത്, അതിൽ ഒരു തെറ്റുമില്ല എന്നൊക്കെ ചില സിനിമകളിൽ കാണിക്കുണ്ടെങ്കിലും ഇപ്പോഴും സ്ത്രീകൾ ദുഷ്‌കരമായ വിവാഹ ബന്ധങ്ങളില്‍ തുടരുന്നുണ്ട്.

പല സ്ത്രീകളായും ദുഷ്കരമായ അവരുടെ കുടുംബ ജീവിതം മുന്നോട്ട് സഹിച്ച് കൊണ്ടുപോകാൻ കാരണം അവരുടെ കുടുംബം അടങ്ങുന്ന ഈ സമൂഹമാണ്, അവരെ പേടിച്ചിട്ടാണ് പല സ്ത്രീകളും പലതും സഹിച്ച് മുന്നോട്ട് പോകുന്നത്, വിവാഹം എല്ലവരുടെയും കാഴ്ചപ്പാടിൽ ഒരു പാവുത്രമായ കാര്യമാണ് അതുപോലെ വിവാഹ മോചനവും പവിത്രമാണ് എന്ന ചിന്തയാണ് എല്ലാവര്‍ക്കും ഉണ്ടാവേണ്ടത്’. കാരണം പരസ്പരം പൊരുത്തപ്പെടാൻ സാദിക്കുന്നില്ല എന്ന് പൂർണ ബോധ്യമുള്ളവർ അത് ഉപേക്ഷിക്കുന്നതാണ് നല്ലത്, അതിലൂടെ രണ്ടു  വ്യക്തികള്‍ക്ക് വീണ്ടും ജീവിക്കാനുളള അവസരമാണ് ഉണ്ടാവുന്നത് എന്നും സ്വാസിക പറയുന്നു.. നടിയുടെ വാക്കുകളെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേർ എത്തുന്നുണ്ട്..

ഇപ്പോൾ നിരവധി സിനിമകളുടെ ഭാഗമാകാനുള്ള തയാറെടുപ്പിലാണ് സ്വാസിക, കൂടാതെ    മംഗല്യം തന്തുനാനേന എന്ന സീരിയലിൽ മികച്ച വേഷം ചെയ്തുവരികയാണ് സ്വാസിക. സീത എന്ന പരമ്പരയോടെയാണ് നടി  കൂടുതൽ ജനപ്രിയ ആയി മാറിയത്, ശേഷം കട്ടപ്പനയിലെ ഋതിക് റോഷനിലെ തേപ്പുകാരിയായും സീതയായും ‘പൊറിഞ്ചു മറിയം ജോസി’ല്‍ ചെമ്ബന്‍ വിനോദിന്റെ ഭാര്യയായെത്തിയുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന സ്വാസിക കൂടുതല്‍ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ അഭിനയരംഗത്ത് സജീവമാകുകയാണ്. ഇപ്പോൾ ലാലേട്ടന്റെ പുതിയ ചിത്രം ‘ആറാട്ട്’ ആണ് നടിയുടെ പുതിയ ചിത്രങ്ങളിൽ ഏറ്റവും പുതിയ റിലീസ്, കൂടാതെ കേശു ഈ വീടിന്‌റെ നാഥന്‍, കുടുക്ക് 2025, ഒരുത്തി തുടങ്ങിയ ചിത്രങ്ങൾ നടിയുടേതായി പുറത്തിറങ്ങാനുള്ളതാണ്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *