എന്റെ മകൾക്ക് നേപ്പാളിൽ പോകാൻ ഇഷ്ടമില്ലായിരുന്നു ! എത്ര പേരുടെ ജീവനും ജീവിതവുമാണ് അവർ നഷ്ടപ്പെടുത്തുന്നത് ! ഇത് ആദ്യമല്ല ! തരുണിയുടെ അച്ഛൻ പറയുന്നു ! !

ബാലതാരമായി നമ്മളുടെ ഏവരുടെയും മനസ്സിൽ കയറിയ താരമായിരുന്നു തരുണി സച്ച്‌ദേവ്. വെള്ളിനക്ഷത്രം എന്ന ഒരൊറ്റ സിനിമ തന്നെ ധാരാളമാണ് തരുണിയെ നമ്മൾ മലയാളികൾ എക്കാലവും ഓർത്തിരിക്കാൻ. വിനയന്റെ സംവിധാനത്തിൽ ഇറങ്ങിയ വെള്ളിനക്ഷത്രം കൂടാതെ വിനയന്റെ തന്നെ സത്യം എന്ന സിനിമയിലും തരുണി അഭിനയിച്ചിരുന്നു. ഈ രണ്ടു ചിത്രങ്ങളും മലയാളത്തിൽ സൂപ്പർ ഹിറ്റായ ചിത്രങ്ങൾ തന്നെ ആയിരുന്നു. പക്ഷെ വളരെ അപ്രതീക്ഷിതമായി പതിനാലാമത്തെ വയസിൽ നേപ്പാളിലുണ്ടായ ഒരു വിമാനപകടത്തിലാണ് തരുണിയെയും അവരുടെ ‘അമ്മ ഗീതാ സച്ചിദേവും ഈ ലോകത്തോട് വിടപറഞ്ഞത്. മലയാളത്തിൽ മാത്രമല്ല ബോളുവുഡിലും രണ്ടു ചിത്രങ്ങൾ ചെയ്ത ആളായിരുന്നു തരുണി. കൂടാതെ നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളിലും താരമായിരുന്നു ഈ കൊച്ചുമിടുക്കി.

ഇപ്പോഴിതാ ഇതുപോലെ കഴിഞ്ഞ ദിവസം നേപ്പാളിൽ വീണ്ടുമൊരു വിമാനാപകടം ഉണ്ടായതിന് പിന്നാലെ തന്റെ ദുരനുഭവവും ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചും പറയുകയാണ് തരുണിയുടെ അച്ഛൻ ഹരീഷ് സച്ച്‌ദേവ്. ഇന്ത്യ ടുഡേയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം, ആ വാക്കുകൾ ഇങ്ങനെ, സത്യത്തിൽ ഈ വീണ്ടും അവിടെ തന്നെ ഇത്തരം ഒരു വിമാന അപകടം കേട്ടപ്പോൾ എനിക്ക് ദേഷ്യമാണ് വന്നത്. ഇവരൊന്നും ഇപ്പോഴും കാര്യങ്ങളെക്കുറിച്ച് മനസിലാക്കിയിട്ടില്ല. എത്ര പേരുടെ ജീവനും ജീവിതവുമാണ് നഷ്ടപ്പെടുന്നതെന്ന് അവർക്കറിയില്ല. ഇത് ഇവരുടെ നിത്യ സംഭവമായി മാറുകയാണ്. മനുഷ്യ ജീവനുകൾക്ക് ഒരു വിലയും നൽകുന്നില്ല. ഇവരുടെ വിമാനങ്ങൾക്ക് നല്ല പഴക്കമുണ്ട്. സ്വന്തം നേട്ടത്തിനായി ഓടുന്നവർ മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നില്ല.

എനിക്ക് എന്റെ കുടുംബവും ജീവിതവും നഷ്ടപെട്ടത് ഇതുപോലെ ഒരു അപകടത്തിലാണ്. ഇപ്പോഴും അതേക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ഭയമാണ്. എന്നെ പോലെ എത്രപേരാണ് വേദനിക്കുന്നുണ്ടാകുന്നത്, ഈ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. പ്രിയപ്പെട്ടവരുടെ വിയോഗത്തില് നിന്നും കരകയറാൻ അവർക്ക് ദൈവം ശക്തി നല്കട്ടെ, എനിക്ക് അവരെ നഷ്ടപെടുന്ന സമയത്ത് ഞാൻ മുംബൈയിൽ ആയിരുന്നു, ഭാര്യയും മകളും ദര്‍ശനത്തിനായി നേപ്പാളിലേക്ക് പോയതാണ്. മകള്‍ക്ക് അവിടെ പോകാന്‍ തീരെ ആഗ്രഹമില്ലായിരുന്നു. അവള്‍ ആ സമയത്ത് ഗോവയില്‍ പോകാനായിരുന്നു ആഗ്രഹിച്ചിരുന്നത്, അച്ഛാ നമുക്ക് ഗോവയിലേക്ക് പോകാം, എനിക്ക് എവിടെ പാരാഗ്ലൈഡിംഗ് ചെയ്യണം.’ എന്നൊക്കെ അവൾ എന്നോട് പറഞ്ഞിരുന്നു.

എന്നാൽ അവളുടെ അമ്മയും സുഹൃത്തുക്കളും നേപ്പാൾ കാണാൻ പോകുന്നതുകൊണ്ട്, അവളെയും കൂടെ കൂട്ടുകയായിരുന്നു. എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ മകൾക്ക് ഉണ്ടായിരുന്നു എന്ന് തോന്നുന്നു. വിമാനത്തില്‍ കയറുമ്പോള്‍ ഈ വിമാനം തകര്‍ന്നാലോ എന്ന് ചോദിക്കുകയും ഐ ലവ് യു എന്ന് തന്റെ അടുത്ത കൂട്ടുകാരിൽ ഒരാൾക്ക് മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. എന്താണ് ഇങ്ങനെ പറയുന്നതെന്ന് ചോദിച്ചപ്പോൾ തമാശയാണെന്നായിരുന്നു അവളുടെ മറുപടി. ആ വാക്കുകള് അറംപറ്റിയത് പോലെ ആവുകയായിരുന്നു പിന്നീട്.. ഇന്ന് ഞാന്‍ ആത്മീയതയുടെ പാതയിലാണ്. വീട്ടിലൊരു ക്ഷേത്രം പണിതു. പൂജകളൊക്കെ നടക്കുന്നുണ്ട്. അങ്ങനെയാണ് ഞാൻ അതിനെ അതിജീവിച്ചത്. ഇനി ഇത് മാത്രമേ ചെയ്യാനുള്ളൂ, തരുണിയുടെ അച്ഛൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *